മലത്തിൽ നിറവ്യത്യാസം കാണുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക… വലിയ അപകടത്തിലേക്കാണ് ഇവ കാരണം ആവുക… | Color Change In Stool.

Color Change In Stool : നമ്മളെല്ലാവരും പുറത്തുപോയി ഭക്ഷണം കഴിക്കുവാൻ ഏറെ താല്പര്യമുള്ളവർ ആണ്. എന്നാൽ അമിതമായ ഫാസ്റ്റ് ഫുഡ് ഉപയോഗം കൊണ്ട് തന്നെ ശരീരത്തിൽ ഒരുപാട് അസുഖങ്ങൾക്ക് കാരണമാകുന്നു. അതുമൂലം മലം പുറത്തേക്ക് പോകുവാനായി ഏറെ പ്രയാസം ആകേണ്ടതായി വരുന്നു. ഒരു ദിവസം തന്നെ മൂന്നിലധികം പ്രാവശ്യം മലം പോവുക എന്നത് ആരോഗ്യമുള്ള ശരീരത്തിന്റെ ലക്ഷണം അല്ല. ഒരു ദിവസം ചുരുങ്ങിയത് മൂന്ന് ലിറ്റർ വെള്ളം എങ്കിളും കുടിക്കണം ഇല്ലെങ്കിൽ അത് മലബന്ധത്തിന് കാരണമാകുന്നു.

   

ഹെൽത്തി ആയിട്ടുള്ള ഫൈബർ നമ്മുടെ ശരീരത്തിൽ വരുവാൻ അതുപോലെ പച്ചക്കറികൾ, പയറു വർഗ്ഗങ്ങൾ, കൊഴുപ്പ് തുടങ്ങിയവ ശരീരത്തിൽ സപ്ലൈ ചെയേണ്ടത് അത്യാവശ്യമാണ്. ഏറ്റവും അപകടകരമായ ഒരു കാര്യമാണ് ലിക്യുട് ഫോമിൽ മലം പോവുക എന്നത്. മലത്തിന്റെ നിറം ഏതാണ് എന്ന് കാണുവാൻ സാധിച്ചാൽ തന്നെ മനസ്സിലാക്കാൻ കഴിയും എന്താണ് നമ്മുടെ കണ്ടീഷൻ എന്ന്. ഹെൽത്തി ആയിട്ടുള്ള കണ്ടീഷൻ എന്ന് പറയുന്നത് ബ്രൗൺ നിറം ആണ്.

പക്ഷേ മഞ്ഞ നിറത്തിലാണ് മലം കാണുന്നത് എങ്കിൽ കൃത്യമായി ലിവർ സപ്ലൈ ഇടപെടുന്നില്ല എന്നതാണ്. അതുപോലെതന്നെ ചെറിയ കുട്ടികൾക്കൊക്കെ ആണെങ്കിൽ വെള്ള നിറത്തിൽ മലം കാണും. ചില ആളുകളിൽ പച്ച നിറത്തിലുള്ള മലം കണ്ടുവരുന്നുണ്ട്. ഇത്തരം കണ്ടുവരാനുള്ള കാരണം എന്ന് പറയുന്നത് നാം കഴിക്കുന്ന ആഹാര രീതികളിലൂടെയാണ്. ഇലക്കറികളാണ് നിങ്ങൾ കഴിച്ചത് എങ്കിൽ പിറ്റേദിവസം മലം പച്ച നിറത്തിൽ കാണുവാൻ സാധ്യത ഏറെയാണ്.

അതുപോലെ ഏറ്റവും അപകടകരമായ രീതിയിൽ കണ്ടുവരുന്ന നിറം എന്ന് പറയുന്നത് കറുപ്പ് നിറമാണ്. വയറ്റിൻ രക്തം കലരുമ്പോഴാണ് ഈ ഒരു രീതിയിൽ കറുപ്പ് നിറത്തിൽ ആകുന്നത്. ആയതിനാൽ തന്നെ ഇത്തരം നിറം നിങ്ങളിൽ കാണപ്പെടുന്നുണ്ട് എങ്കിൽ ഉടനടി വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *