Dates Pickled In Rustic Style : നല്ല ചൂട് ബിരിയാണി കഴിക്കുമ്പോഴും ചോറ് കഴിക്കുമ്പോഴും അതിന്റെ കൂടെ കഴിക്കാൻ നല്ല ടേസ്റ്റി ആയിട്ടുള്ള ഈന്തപ്പഴം അച്ചാറാണ് ഇന്ന് നമ്മൾ തയ്യാറാക്കി എടുക്കുന്നത്. ഈയൊരു റെസിപ്പി പ്രകാരം അച്ചാർ തയ്യാറാക്കി നോക്കൂ അപാര ടേസ്റ്റ് തന്നെയാണ്. ഈന്തപ്പഴം അച്ചാർ തയ്യാറാക്കി എടുക്കുവാൻ നാനൂറ് ഗ്രാം ഈന്തപ്പഴം എടുക്കുക. ഈന്തപ്പഴത്തിന്റെ മുഴുവൻ കുരുവും കളഞ്ഞു ഒരു പാത്രത്തിലേക്ക് മാറ്റിവെക്കാം.
ഇനി അച്ചാർ തയ്യാറാക്കാനായി ഒരു പാനലിലേക്ക് 4 ടേബിൾസ്പൂൺ നല്ലെണ്ണ ഒഴിച്ച് കൊടുക്കുക. നല്ലണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് ഒരു ടേബിൾസ്പൂൺ കടുകും കൂടി ചേർത്ത് പൊട്ടിച്ച് എടുക്കുക. കടുക് പൊട്ടി കഴിഞ്ഞതിനുശേഷം മൂന്ന് തണ്ട് കറിവേപ്പില ഇട്ടു കൊടുക്കാം. ഒപ്പവും തന്നെ വറ്റൽമുളക് ഒരു നാലെണ്ണം കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക.
മുളകും ഒന്ന് വാടി വരുമ്പോൾ ഇതിലേക്ക് ഒന്നര ടേബിൾസ്പൂണോളം വെളുത്തുള്ളി ചതച്ചെടുത്തതും ഒന്നര ടേബിൾസ്പൂൺ ഇഞ്ചി ചതച്ചെടുത്തതും കൂടി ചേർത്തിട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതെല്ലാം നല്ല രീതിയിൽ മൂത്ത് വരുമ്പോൾ പച്ചമുളക് ചേർത്ത് അല്പം ചേർത്ത് വഴറ്റിയെടുക്കാം. ഇനി അച്ചാറിന് ആവശ്യമായ പൊടികളാണ് ചേർത്തു കൊടുക്കേണ്ടത്. ഒരു ഒന്നര ടേബിൾസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ടേബിൾസ്പൂൺ ഉലുവപ്പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക.
പൊടിയുടെ പച്ചമണം വിട്ടുമാറുബോൾ ഇതിലേക്ക് ഒരു കപ്പ് വെള്ളം ചേർക്കാവുന്നതാണ്. ഇതെങ്ങനെ ഇളക്കി യോജിപ്പിച്ച് നല്ലരീതിയിൽ തെളിച്ചു വരുമ്പോൾ ഇതിലേക്ക് കുരുകളഞ്ഞ് വെച്ചിട്ടുള്ള ഈന്തപ്പഴം മുഴുവനായിട്ട് ഇട്ടുകൊടുക്കാവുന്നതാണ്. വെള്ളത്തിൽ കിടന്നു വേണം ഈന്തപ്പഴം വെന്തു വരുവാൻ. ഇനി തുടർന്ന് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് അറിയുവാൻ വീഡിയോ കണ്ടുനോക്കൂ. Credit : Lillys Natural Tips