ഈസ്റ്റ് ഇല്ലാതെ വെള്ളേപ്പം വളരെ ഈസിയായി തന്നെ തയ്യാറാക്കാം… അതിനായി ഇങ്ങനെ ചെയ്തു നോക്കൂ.

ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കി എടുക്കുന്നത് ഈസ്റ്റ് ഉപയോഗിക്കാതെ നല്ല സോഫ്റ്റ് ആക്കി ഉണ്ടാക്കാൻ പറ്റുന്ന വെളെപ്പത്തിന്റെ റെസിപ്പിയുമായാണ്. പലർക്കും ഈസ്റ്ററിന്റെ ടേസ്റ്റ് അത്രയേറെ ഇഷ്ടം ആയിരിക്കില്ല. ഈസ്റ്റ് ഉപയോഗിക്കാതെ തന്നെ വെള്ളപ്പം ഉണ്ടാക്കി കഴിഞ്ഞാൽ ഒരു പ്രത്യേക സ്വാദ് തന്നെയാണ്. സാധാരണ നാടൻ ചായക്കടകളിൽ എല്ലാം കിട്ടുന്ന വെള്ളേപ്പം ഉണ്ടല്ലോ അതിന്റെ ടേസ്റ്റിൽ തന്നെ നമുക്ക് തയ്യാറാക്കാൻ സാധിക്കും. അപ്പോൾ വെള്ളപ്പം തയ്യാറാക്കാൻ ആയിട്ട് ഇഡലി റൈസ് ചുരുങ്ങിയത് 6 മണിക്കൂർ നേരമെങ്കിലും വെള്ളത്തിലിട്ട് കുതിർത്തിയെടുക്കുക.

   

ഇഡ്ഡലി റൈസിൽ എങ്കിൽ പച്ചരി ഉപയോഗിച്ച് ഈ ഒരു അപ്പം തയ്യാറാക്കി എടുക്കാം. പിന്നെ നമുക്ക് വേണ്ടത് ഒരു മുക്കാൽ ടീസ്പൂൺ ഉഴുന്ന്. ഒരു ഒന്നര കപ്പ് പച്ചരിക്ക് മുക്കാൽ ടീസ്പൂൺ ഉഴുനാണ് ആവശ്യമായി വരുന്നത്. പിന്നെ നമുക്ക് വേണ്ടത് ഒരു കപ്പ് തേങ്ങ കാൽ കപ്പ് ചോറ്. അപ്പോൾ ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് അരിയും ഉഴുന്നും ചേർക്കാം ഇനി കുറച്ച് വെള്ളം കൂടി ഒഴിച്ചിട്ട് നന്നായി അരച്ചെടുക്കാം. അതുപോലെതന്നെ തേങ്ങയും ചോറും വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക.

ശേഷം രണ്ടു മാവും ഒന്ന് നന്നായി കൈ ഉപയോഗിച്ച് മിക്സ് ചെയ്ത് എടുക്കുക. ഇനി ഇത് ഇപ്പോൾ തന്നെ പഞ്ചസാരയും ഉപ്പും ഒന്നും ചേർക്കേണ്ട ആവശ്യമില്ല. ചുരുങ്ങിയത് ഇത് 10 മണിക്കൂർ നേരമെങ്കിലും മാവ് റസ്റ്റിനായി വെക്കണം. 10 മണിക്കൂറിനു ശേഷം മാവ് നോക്കുമ്പോഴേക്കും നല്ല രീതിയിൽ മാവ് സോഫ്റ്റ് ആയി പൊന്തി വരും. ഇനി ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും പഞ്ചസാരയും ചേർത്ത് യോജിപ്പിക്കാം. ശേഷം ഓരോ തവിയായി വെള്ളപ്പൊക്കത്തിൽ കോരിയൊഴിച്ച് ചുട്ട് എടുക്കാവുന്നതാണ്.

ഒട്ടുംതന്നെ ഈസ്റ്റോ അപ്പക്കാരമോ ഒന്നും ഉപയോഗിക്കാതെ നല്ല നാടൻ രീതിയിൽ തയ്യാറാക്കിയത് കൊണ്ട് തന്നെ ഇതുവരെ ആരും കഴിക്കാത്ത ഒരു കിടിലൻ ടേസ്റ്റ് തന്നെയാണ് ഈ ഒരു അപ്പത്തിനുള്ളത്. അപ്പോൾ ഇങ്ങനെയുള്ള ടേസ്റ്റ് ആണ് ഈ അപ്പത്തിന് ഉള്ളത് എന്ന് അറിയാൻ ആഗ്രഹം ആകുന്നില്ല. താഴെ നൽകിയിരിക്കുന്ന വീഡിയോ പ്രകാരം ഈ ഒരു അപ്പം ഉണ്ടാക്കി നോക്കി നിങ്ങൾക്ക് ഇഷ്ടമാവുകയാണെങ്കിൽ കമന്റ് ചെയ്യാൻ മറക്കല്ലേ കേട്ടോ.

Leave a Reply

Your email address will not be published. Required fields are marked *