പൊടി വാട്ടാതെയും കുഴകാതെയും വളരെ എളുപ്പത്തിൽ പത്തിരി തയ്യാറാക്കി എടുക്കാം… ടേസ്റ്റ് അപാരം തന്നെ.

വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നൈസ് പത്തിരിയുടെ റെസിപ്പിയാണ് ഇത്. നൈസായിട്ട് വാട്ടാതെയും കൊഴക്കാതെയും അതുപോലെതന്നെ ഒരുപാട് ബലം പിടിച്ച് അമർത്താതെയും ഒക്കെ നല്ല നൈസായി ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന നല്ല റെസ്റ്റിയായുള്ള ഒരു വിഭവം. നല്ല സോഫ്റ്റ് ആയിട്ടുള്ള ഈ ഒരു പത്തിരി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഒരു കപ്പ് അരിപ്പൊടി ഇട്ടുകൊടുക്കാം.

   

അരിപ്പൊടിക്ക് ഒന്നര കപ്പ് വെള്ളമാണ് ചേർത്ത് കൊടുക്കേണ്ടത്. ആദ്യം തന്നെ ഗ്യാസ് ഒന്നും ഓണാക്കരുത്. ഇത് മിക്സ് ചെയ്ത് എടുത്തതിനുശേഷം നമുക്ക് ഫ്ലെയിം ഓണാക്കാവുന്നതാണ്. ശേഷം പൊടിയിലേക്ക് വെള്ളം ഒഴിച്ച് ആവശ്യത്തിനുള്ള ഉപ്പ് ചേർത്തു കൊടുത്ത് വെളിച്ചെണ്ണ ഒഴിച്ച് നന്നായി മിക്സ് ചെയ്ത് എടുക്കാം. ഫ്ലേം ഓണാക്കിയിട്ട് നന്നായി ഒന്ന് കുറുക്കിയെടുക്കാം. പാനിൽ നിന്ന് അരിപ്പൊടി മാറി വരുന്നത് വരെ നന്നായി ഇളക്കി എടുക്കുക.

ഇങ്ങനെ വിട്ട് മാറി വന്നാൽ പാനിൽ നിന്ന് അരിപ്പൊടിയെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാവുന്നതാണ്. ഇനി മാവ് കുഴക്കേണ്ട ആവശ്യമൊന്നുമില്ല നല്ല സോഫ്റ്റ് ആയി കിട്ടിയിട്ടുണ്ട്. വലുപ്പത്തിലുള്ള പ്രോത്സാക്കിയെടുത്ത് ഓരോന്നായി പരത്തിയെടുക്കാവുന്നതാണ്. പരത്തിയെടുത്ത പത്തിരി ഇനി ഓരോന്നായി ചുട്ടെടുക്കാം. ഈ ഒരു രീതിയിൽ വളരെ എളുപ്പത്തിൽ തന്നെ പഞ്ഞി പോലെയുള്ള പത്തിരി ഉണ്ടാക്കുവാൻ സാധിക്കും. രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാം.

തയ്യാറാക്കി വെച്ച പത്തിരി കാസ്ട്രോളിൽ വെക്കുകയാണെങ്കിൽ ഒരുപാട് നേരം നല്ല സോഫ്റ്റ് തന്നെ ഉണ്ടാക്കി വെച്ച പത്തിരി ഇരുന്നോളും. പത്തിരി തയ്യാറാക്കുന്നതിന്റെ കൂടുതൽ വിശദവിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. ഉണ്ടാക്കി നോക്കി ഇഷ്ടം ആവുകയാണെങ്കിൽ കമന്റ് ബോക്സിൽ മറുപടി പറയാൻ മറക്കരുത്ട്ടോ.

Leave a Reply

Your email address will not be published. Required fields are marked *