വിവാഹം പോലെ ആഘോഷമാക്കി ഹൽദി!! മഞ്ഞളിൽ കുളിപ്പിച്ച് സീരിയൽ താരങ്ങൾ… | Haldi Is Celebrated Like a Wedding.

Haldi Is Celebrated Like a Wedding : മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പൗർണമി തിങ്കളിലൂടെ വന്നെത്തിയ ഗൗരി. താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ അതിവേഗമാണ് വൈറലായി മാറാറുള്ളത്. നാടൻ ശൈലിയിലുള്ള കഥാപാത്ര വേഷങ്ങളിലൂടെയും മലയാളി പ്രേക്ഷകരുടെ മനസ്സിൽ കടന്നെത്തുകയായിരുന്നു താരം. സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമായതുകൊണ്ടുതന്നെ ആരാധകർ എല്ലാവരും തന്നെ ഗൗരിയുടെ ഓരോ വിശേഷങ്ങൾ അറിയുവാൻ കാത്തിരിക്കുകയാണ്.

   

കഴിഞ്ഞ ദിവസത്തെ വീട്ടിലെ  ആഘോഷ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. നവംബർ 24 തന്റെ വിവാഹം ഉണ്ടാകും എന്ന് ഗൗരി തന്നെയായിരുന്നു സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി തുറന്നു പറഞ് എത്തിയത്. യൂട്യൂബ് ചാനലിലൂടെ വിവാഹത്തിന് എടുക്കാൻ പോകുന്ന വസ്ത്രത്തെക്കുറിച്ച് ആഭരണത്തെക്കുറിച്ചും എല്ലാം താരം പറഞ്ഞത് സോഷ്യൽ മീഡിയ വലിയ രീതിയിൽ തന്നെയാണ് ചർച്ചയായി മാറിയത്.

ഇതിന് പിന്നാലെ ഇപ്പോൾ ഗൗരി സുഹൃത്തിനോടൊപ്പം ഹൽദി ആഘോഷിക്കുന്ന ചിത്രം സോഷ്യൽ പങ്കുവെച്ച് പങ്കുവെച്ചിരിക്കുകയാണ്. വീഡിയോ സഹിതമാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യ്തിരിക്കുന്നത്. സുഹൃത്തിന്റെ മേത്ത് മഞ്ഞൾ പുരട്ടുവാൻ വേണ്ടി ശ്രമിക്കുന്ന ഗൗരിയുടെ ഈ വീഡിയോ വലിയ രീതിയിൽ തന്നെയാണ് വൈറലായി മാറിയിരിക്കുന്നത്. സായി ഗൗരിയുടെ മുഖത്ത് മഞ്ഞൾ തേച്ചതിനു ശേഷം സായിയുടെ മുഖത്തേക്ക് മഞ്ഞൾ തേക്കുവാൻ ആയി ഒരുങ്ങുകയായിരുന്നു ഗൗരി.

അപ്പോഴായിരുന്നു അവിടെ വലിയും പിടിയും എല്ലാം നടന്നത്. സായി കൈകൊണ്ട് തടയാൻ നോക്കിയെങ്കിലും സായിയുടെ കയ്യിൽ ഒക്കെ തന്നെ ഗൗരി മഞ്ഞൾ തേക്കുന്നതും കാണാം. ശേഷം സുഹൃത്തുക്കൾ എല്ലാവരും ഒരുമിച്ച് ഫോട്ടോ എടുക്കാൻ തയ്യാറാവുകയായിരുന്നു. ” ഇനി ഞാൻ ആരുടെ മെത്തും തേക്കില്ല എന്ന് പറഞ് കുട്ടിത്തത്തോടുകൂടി ഇരിക്കുന്ന ഗൗരിയുടെ ചിത്രങ്ങൾ വീഡിയോകളും സോഷ്യൽ മീഡിയയിൽ നിമിഷം കൊണ്ട് ആരാധകർ ഏറ്റെടുക്കുകയായിരുന്നത്. ഇപ്പോഴിതാ താരത്തിന്റെ ഹൽദി വീഡിയോക്ക് താഴെ അനേകം കമന്റുകൾ തന്നെയാണ് കടനെത്തുനത്.

Leave a Reply

Your email address will not be published. Required fields are marked *