ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന രുചിക്കൂട്ടിൽ തയ്യാറാക്കിയ മുട്ടക്കറി… ഹോട്ടലിൽ നിന്ന് കിട്ടുന്ന അതെ സ്യാതിൽ.

ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കി എടുക്കുന്നത് നല്ല ടേസ്റ്റ് ഏറിയ ഒരു കിടിലൻ മുട്ടക്കറി ആണ്. ഈയൊരു ടെസ്റ്റിൽ നിങ്ങൾ മുട്ടക്കറി ഒന്ന് കഴിച്ചാൽ പിന്നെ നിങ്ങൾ ഈയൊരു റെസിപ്പി പ്രകാരം തന്നെ ഉണ്ടാക്കുകയുളൂ. അത്രയും സ്വാദ് തന്നെയാണ്. നമ്മുടെ നാട്ടിൽ ഹോട്ടലുകളിൽ ഒക്കെ അപ്പത്തിന്റെയും പൊറോട്ടയുടെയും കൂടെ സൈഡ് ഡിഷ് ആയി കിട്ടുന്ന ഒരു മുട്ടക്കറി ഉണ്ട്. അത് കഴിച്ചിട്ടുള്ളവർക്ക് അറിയാം അതിന്റെയൊരു സ്വാദ്. ഇന്ന് നിങ്ങളോട് പങ്കുവെക്കുന്നത് ആ ഒരു റസ്റ്റോറന്റിൽ നിന്നും കിട്ടുന്ന മുട്ടക്കറിയുടെ റെസിപ്പിയുമായാണ്.

   

അപ്പോൾ എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. ഈ ഒരു കറിയിൽ നമ്മൾ തക്കാളി ഒന്നും ചേർക്കുന്നില്ല സവാള മാത്രം വഴറ്റിയെടുത്താണ് ഈ ഒരു മുട്ടക്കറി തയ്യാറാക്കി എടുക്കുന്നത്. മുട്ടക്കറി തയ്യാറാക്കി എടുക്കുവാനായി ആദ്യം തന്നെ നിങ്ങൾ എത്രയാണ് മുട്ട എടുക്കുന്നത് എങ്കിൽ അത് പുഴുങ്ങി എടുക്കാം. മുട്ട പുഴുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുകയാണെങ്കിൽ മുട്ട വെള്ളത്തിൽ കിടന്ന് തിളക്കുമ്പോൾ പൊട്ടാതിരിക്കാൻ അല്പം ഉപ്പ് ഇട്ട് പുഴുങ്ങിയാൽ മതി.

ഇനി നമുക്ക് ഗ്രേവി ശരിയാക്കി എടുക്കാം. പാനൽ നല്ല രീതിയിൽ ചൂടായി വരുമ്പോൾ ആവശ്യത്തിനുള്ള എണ്ണ ഒഴിക്കാം. എണ്ണ ചൂടായി വരുമ്പോൾ സവാള ചേർത്തു കൊടുക്കാം. പെട്ടെന്ന് സവാള വഴറ്റിയെടുക്കാൻ വേണ്ടി ഒരു നുള്ള് ഉപ്പ് ചേർത്തു കൊടുക്കാവുന്നതാണ്. അവളൊന്നു വാടി വരുമ്പോൾ ഇതിലേക്ക് ഇനി മുള വെളുത്തുള്ളി എന്നിവ ചേർത്ത് ഒന്നുകൂടി വഴറ്റി എടുക്കാം.

ഇവയെല്ലാം നല്ലതുപോലെ വഴറ്റി വന്നതിനുശേഷം നമ്മുടെ മുട്ടക്കറിയ്ക്ക് ആവശ്യമായ പൊടികൾ അതായത് ഒന്നര ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞപ്പൊടി അര ടീസ്പൂൺ മല്ലിപ്പൊടി ഒരു ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി കൊടുക്കാവുന്നതാണ്. പൊടികളുടെ പച്ചമണം വിട്ട് മാറുന്നതുവരെ ഇളം ഫ്ലയിമിൽ ചൂടാക്കി എടുക്കാവുന്നതാണ്. പിന്നെ ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചുകൊടുത്ത് തിളപ്പിച്ച് എടുക്കാം. മുട്ടക്കറി കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടുനോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *