അടിപൊളി ടേസ്റ്റായിട്ടുള്ള ഒരു ബീഫ് ഡ്രൈവ് ഫ്രൈ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. എണ്ണ ഉപയോഗിച്ച് ഡ്രൈ ആക്കാതെ തന്നെ നമുക്ക് ഈ ബീഫ് ഫ്രൈ ഉണ്ടാക്കിയെടുക്കാവുന്നതാണ്. ാോലലോത ജഗലലാ സമയം കളയാതെ എങ്ങനെയാണ് ബീഫ് ഫ്രൈ ഉണ്ടാക്കിയെടുക്കുന്നത് നോക്കാം. ഇതിനായി ഒരു കിലോ ബീഫ് നിങ്ങൾ വൃത്തിയാക്കി കഴുകിയെടുക്കുക. ഇനി ഈ കുക്കറിലേക്ക് ബീഫ് ഇടാം.
ഇതിലേക്ക് ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി, രണ്ട് ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞപ്പൊടി, അര ടീസ്പൂൺ ഗരം മസാല, മുക്കാൽ ടീസ്പൂൺ കുരുമുളക്, ആവശ്യത്തിനുള്ള ഉപ്പ്, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ, ഒരുത്തണ്ട് കറിവേപ്പില എന്നിവ ചേർത്തതിനുശേഷം കൈകൊണ്ട് നന്നായി തിരുമ്മി എടുക്കാം. ശേഷം കുക്കറിൽ വച്ച് ഒരു മുക്കാഭാഗത്തോളം വേവിക്കുക. ബീഫ് വേവിക്കുമ്പോൾ വെള്ളം ഒന്നും ഒഴിക്കേണ്ട ആവശ്യമില്ല. വെന്തു വരുമ്പോൾ ബീഫിൽ വെള്ളം കാണാം.
ഇനി ഇതിലേക്ക് വേണ്ടത് ചെറിയ ഉള്ളിയാണ്. ചെറിയ ഉള്ളി തന്നെയാണ് എടുക്കേണ്ടത് സവാള എടുത്താൽ അത്രയേറെ ടേസ്റ്റ് വരില്ല. നാലഞ്ചു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒരു പാനലിലേക്ക് മാറ്റി ഒഴിച്ചതിനു ശേഷം. ചൂടായി വരുമ്പോൾ അതിലേക്ക് അരക്കപ്പ് തേങ്ങ കൊത്ത് നന്നായി ഒന്ന് വറുത്തെടുക്കുക. ശേഷം നാലഞ്ചു ടേബിൾ സ്പൂൺ ഇഞ്ചി, വെളുത്തുള്ളി, എന്നിവ പച്ചമണം മാറുന്നവരെ ഇളക്കിയെടുക്കുക.
നമ്മൾ നേരത്തെ എടുത്തുവച്ച ചെറിയ ഉള്ളി ഇതിലേക്ക് ചേർക്കാം. ഇനി ബീഫിനെ ആവശ്യമായുള്ള മസാല കൂട്ട് പൊടികളെല്ലാം ചേർക്കാം. നേരത്തെ കുക്കറിൽ വേവിച്ചുവെച്ച ബീഫ് പാനിലേക്ക് ചെരിയാവുന്നതാണ്. ശേഷം വെറും 5 മിനിറ്റിനുള്ളിൽ നമ്മുടെ ബീഫ് ഫ്രൈ റെഡിയായി കഴിഞ്ഞു ബീഫ് എല്ലാം വേർതിരിഞ്ഞ് ഒലർന്നുകിടക്കുന്നത് കാണാം അത്രയേറെ രുചികരമായ ഒരു കിടിലൻ ഐറ്റം തന്നെയാണിത്. ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ.