ലക്ഷ്മി നക്ഷത്രയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ദിൽഷ… ആരാധകർക്ക് ഡബിൾ സന്തോഷം.

മലയാളത്തിലെ ഫ്ലവേഴ്‌സ് ചാനലിലൂടെ അവതാരകയായി പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ താരമാണ് ലക്ഷ്മി നക്ഷത്ര. മഴവിൽ മനോരമ ചാനലിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ചിട്ടുള്ള താരമാണ് ദിൽഷപ്രസന്നൻ. അടുത്തിടെ ദിൽഷ, തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. പ്രമുഖ ചാനൽ അവതാരകയായ ലക്ഷ്മി നക്ഷത്രയോടൊപ്പമുള്ള ദിൽഷയുടെ ഏറ്റവും പുതിയ ചിത്രമാണ്, താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തത്. ഏറെ ആരാധകരുള്ള ഇരുവരുടെയും ഈ ചിത്രം നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

   

ലക്ഷ്മി നക്ഷത്രയോടൊപ്പം സമയം ചെലവഴിക്കാൻ സാധിച്ചതിൽ സന്തോഷം എന്ന ഒരു ചെറിയ തലകെട്ടോടുകൂടി ആണ് ദിൽഷ ചിത്രം പോസ്റ്റ് ചെയ്തത്. നിരവധി ആരാധകർ ആണ് ചിത്രത്തിന് താഴെ ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയത്. മലയാളത്തിൽ അവതാരകയായി നിറഞ്ഞു നിൽക്കുന്ന ലക്സ്മി നക്ഷത്ര, ചുരുങ്ങിയകാലം കൊണ്ടാണ് പ്രേക്ഷക മനസ്സിൽ ഇടം നേടിയത്. മലയാളത്തിലെ ഏഷ്യാനെറ്റ് എന്ന ചാനലിലെ ബിഗ് ബോസ് എന്ന റിയാലിറ്റി ഗെയിംഷോയുടെ ടൈറ്റിൽ വിന്നർ ആണ് ദിൽഷ.

കുറച്ചു മാസങ്ങളായി സമൂഹമാധ്യമങ്ങളിൽ വാർത്തയായി നിറഞ്ഞുനിൽക്കുന്ന ഒരാൾ കൂടിയാണ് ദിൽഷ പ്രസന്നൻ. താരത്തിന്റെ ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോസും, ഫോട്ടോഷൂട്ട്കളും, സമൂഹമാധ്യമങ്ങളിൽ വൈറൽ ആവാറുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ ദില്ഷാ, തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. അതോടൊപ്പം തന്നെ, ഏറെ വിവാദങ്ങളും വിമർശനങ്ങളും താരത്തിനു സമൂഹമാധ്യമങ്ങളിൽ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ട്.

ബിഗ്ഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിലെ സഹ മത്സരാർത്ഥിയായ റോബിനുമായുള്ള സൗഹൃദവും, വേർപിരിയലും, ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇരുവരുടെയും കോംബോക്ക് നിരവധി ആരാധകർ ആണ് ഉണ്ടായിരുന്നത്. ഇരുവർക്കും നിരവധി ഫാൻ ഗ്രൂപ്പുകളും ഉണ്ടായിരുന്നു. ഞെട്ടലോടെയാണ് ഇരുവരുടെയും വേർപിരിയൽ ആരാധകർ അറിഞ്ഞത്. ഇതിനു തൊട്ടുപിറകെ, സൈബർ ആക്രമണങ്ങളും ദിൽഷക്ക് നേരിടേണ്ടിവന്നു. മലയാള ടെലിവിഷൻ സീരിയലിലും അഭിനയിച്ചിട്ടുള്ള ദിൽഷ, ഇപ്പോൾ സിനിമരംഗത്തേക്ക് ചുവടുവെക്കാൻ ഇരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *