വർഷങ്ങൾക്ക് മുമ്പ് മരിച്ച ദിലീപിന്റെ അച്ഛന്റെ ചിത്രം ഫാമിലി ചിത്രത്തിൽ ഉൾപ്പെടുത്തി വരച്ച് സമ്മാനിച്ചത് കണ്ടോ… അച്ഛന്റെ ഓർമകളിൽ കണ്ണുനിറഞ് നടൻ ദിലീപ്. | Fan Gift Dileep.

Fan Gift Dileep : മലയാള സിനിമ ലോകത്ത് വളരെ കുറഞ്ഞ കാലങ്ങൾ കൊണ്ട് തന്നെ ജനപ്രിയ നായകൻ എന്ന പേരിൽ അറിയപ്പെട്ട താരമാണ് നടൻ ദിലീപ്. സിനിമയിൽ എല്ലാവിധ വേഷവിദ്യാനങ്ങളിലൂടെ അഭിനയിച്ചുകൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കവർനെടുക്കുകയായിരുന്നു. കഴിഞ്ഞദിവസം നടൻ ദിലീപിന്റെ കുടുംബയോഗം ആയിരുന്നു. എല്ലാ കുടുംബാംഗങ്ങളും വളരെ ആഘോഷമാക്കുകയായിരുന്നു. അക്കൂട്ടത്തിൽ എല്ലാവരും ഒരുമിച്ച് വലിയ കുടുംബചിത്രം എടുത്തു.

   

ഒപ്പം ദിലീപിന്റെ അമ്മ താഴെ ഒറ്റയ്ക്ക് ഇരിക്കുന്നത് കാണാം. ദിലീപിന്റെ ആരാധകനെ തോന്നിയ ഒരു ആശയമായിരുന്നു ഫാമിലി ചിത്രത്തിൽ ദിലീപിന്റെ അച്ഛനെയും കൂടി വരച്ചു ചേർക്കണം എന്ന്. നടൻ ദിലീപിനെ ഇപ്പോൾ ആരാധകർ എല്ലാവരും ഒന്നിച്ച് വലിയ ഒരു സമ്മാനം തന്നെയാണ് ഇപ്പോൾ കാഴ്ചവെച്ച് എത്തിയിരിക്കുന്നത്. ദിലീപിന്റെ മരിച്ചുപോയ അച്ഛനെ ആർട്ടിലൂടെ അമ്മയുടെ അടുത്തിരുത്തി മഹാലക്ഷ്മിയുടെ കയ്യ് തോളിൽ വെക്കുന്ന രീതിയിൽ ചിത്രം വരച്ചിരിക്കുകയാണ്.

ഈ ചിത്രം വരച്ചതിനു ശേഷം അത് ദിലീപിന്റെ കൈകളിലേക്ക് തന്നെ എത്തുന്നതും കാണാം. നിമിഷം നേരം കൊണ്ട് തന്നെയാണ് ആരാധകർ എല്ലാവരും ദിലീപിന്റെ ഫാമിലി കുടുംബം ചിത്രം ഏറ്റെടുത്ത് എത്തിയിരിക്കുന്നത്. കളർ പെൻസിൽസ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഇങ്ങനെ ഒരു വര നടുന്നത് തന്നെ. ഈ ചിത്രം എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു അതി മനോഹരമായി ഉണ്ട് എന്ന് ദിലീപ് പറയുന്നതും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഇരു കൈകൾ നീട്ടി സ്വീകരിചിരിക്കുകയാണ്.

വർഷങ്ങൾക്കു മുമ്പ് മരണമടഞ്ഞു പോയ ദിലീപിന്റെ അച്ഛനുമായി മകൾ മഹാ ലക്ഷ്മിയും ഒരുമിച്ച് നിൽക്കുന്ന ഫാമിലി ഫോട്ടോ അതായിരുന്നു ആ ആരാധകന്റെ ഏറ്റവും വലിയ ആഗ്രഹം. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഈ ചിത്രം അതിവേഗം തന്നെയാണ് വൈറലായി മാറിയിരിക്കുന്നത്. രസകരമായി കമന്റുകൾ തന്നെയാണ് ഇപ്പോൾ ഈ ഫാമിലി ഫോട്ടോക്ക് താഴെ നിറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *