അപ്പാപ്പന്റെ ഒക്കത്തിരുന്ന് കൊണ്ട് കണ്ണാടിയിൽ നോക്കി പൊട്ടിച്ചിരിക്കുകയാണ് ധ്വനി കുട്ടി… സന്തോഷം നിറഞ്ഞ ഈ കുഞ്ഞുവാവയുടെ ചിത്രം ഏറ്റെടുത്തുകൊണ്ട് മലയാളികൾ. | Mridhula Daughter Funny Photo Goes Viral.

Mridhula Daughter Funny Photo Goes Viral :ആരാധകർ ഒന്നടക്കം ഏറെ സ്നേഹിക്കുന്ന താരദമ്പതിമാരാണ് മൃദുലയും യുവകൃഷ്ണയും. താരങ്ങളുടെ ഓരോ വിശേഷങ്ങളും ആരാധകർക്ക് ഒത്തിരി പ്രിയങ്കരം തന്നെയാണ്. ഇരുവരുടെയും വിവാഹം മുതൽ എല്ലാ കാര്യങ്ങളും ആരാധകരുമായി പങ്കുവെച്ച് എത്താറുമുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് ധ്വനികുട്ടി അപ്പാപ്പന്റെ ഒക്കത്തിരുന്നു കൊണ്ട് പൊട്ടിച്ചിരിക്കുന്ന ഫോട്ടോകളാണ്. കൊച്ചു കുട്ടിയുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ഇടം നേടാറുണ്ട്.

   

ഇത്രയും കുഞ്ഞു പ്രായത്തിൽ തന്നെ അച്ഛനോടൊപ്പം മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിൽ അഭിനയിക്കുകയാണ് ഈ കൊച്ചു മിടുക്കി. ആദ്യ ഷൂട്ടിൽ തന്നെ മികച്ച അഭിനയം കാഴ്ചവച്ച് ധ്വനികുട്ടി ആരാധകരുടെ മനസ്സിൽ കടന്നെത്തുകയായിരുന്നു. അമ്മയും മകളും ഒരുമിച്ച് ഡാൻസ് കളിക്കുന്നതുമായ നിരവധി ഫോട്ടോകളും വിഡിയോകളും ഇൻസ്റ്റഗ്രാം പേജിലും യൂട്യൂബ് ചാനലിലും ഒക്കെ പങ്കുവെച്ച് എത്താറുണ്ട്. സിനിമയിലും സീരിയലും വളരെയേറെ ആക്ടീവായ മൃദുല യുവ കൃഷ്ണയെ പ്രണയിച്ച് വിവാഹിതരാവുകയായിരുന്നു.

വിവാഹത്തിനുശേഷവും അഭിനയത്തിൽ തുടരുക തന്നെയായിരുന്നു. എന്നാൽ ഏറെ താമസിക്കാതെ തന്നെ ആരാധകരുമായി ഒരു സന്തോഷവാർത്ത പങ്കുവെച്ച് എത്തുകയായിരുന്നു താരം. ഞങ്ങൾ അച്ഛനമ്മമാർ ആകുവാൻ പോകുന്നു. അമ്മയാകാൻ ഒരുങ്ങിയ മൃദുല പിന്നീട് അഭിനയത്തിൽ നിന്ന് ബ്രേക്ക് എടുക്കുകയായിരുന്നു. കുഞ്ഞുവാവയെയും വരവേൽക്കുവാൻ ഒരുങ്ങുന്ന താരങ്ങളുടെ എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെച്ച് എത്തിയിരുന്നു.

കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും ആരാധകരുമായി തുറന്നു പറഞ്ഞതു കൊണ്ട് തന്നെ ധ്വാനികുട്ടിയുടെ എല്ലാ വിശേഷങ്ങളും മലയാളികൾക്ക് ഒത്തിരി പ്രധാനമാണ്. കൊച്ചു വാവയുടെ കളി ചിരികളും കുസൃതികളും ഒക്കെ നിമിഷം നേരം കൊണ്ട് തന്നെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ധ്വനികുട്ടിയുമായി അനേകം വീഡിയോകളിലൂടെയും ഫോട്ടോകളിലൂടെയും തിളങ്ങുകയാണ് മൃദുല. ഇപ്പോഴിതാ തരാം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യ്ത അപ്പാപ്പന്റെ ഒക്കത്തെ പൊട്ടിച്ചിരിക്കുന്ന ധ്വനിക്കുട്ടിയുടെ ചിത്രങ്ങളാണ് ഏറ്റെടുക്കുന്നത്.

 

View this post on Instagram

 

A post shared by Mridhula Vijai (@mridhulavijai)

Leave a Reply

Your email address will not be published. Required fields are marked *