27 years apart, the picture of the body with Megastar Mammootty goes viral : വർഷങ്ങൾക്ക് മുൻപ് മലയാളികളെ ഒട്ടേറെ ചിരിപ്പിക്കുകയും ചെയ്ത ഹാസ്യ നിറകുടമായ ചിത്രമാണ് “നമ്പർവൺ സ്നേഹം തീരം ബാംഗ്ലൂർ നോർത്ത്”. ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ സിനിമയിലെ നിരവധി തമാശകളും ഗാനങ്ങളും എല്ലാം ഇപ്പോഴും ആരാധകരുടെ പ്രിയങ്കരം തന്നെയാണ്. ചിത്രത്തിൽ കവിയൂർ പൊന്നമ്മ, പ്രിയ രാമൻ, ഇന്നസെന്റ് തുടങ്ങിയ അനേകം താരങ്ങൾ അണിനിരഞ്ഞ ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി കുസൃതികൾ കാണിച്ച് എത്തുന്ന ഈ കുട്ടികളെ ഇന്നും ആരാധകർക്ക് മറക്കുവാൻ ആവുകയില്ല.
ബാലതാരങ്ങളായി ശരത് പ്രകാശും, ലക്ഷ്മി മരക്കാറും ആയിരുന്നു. ഇന്നും ഈ സിനിമയിലെ അനേകം ഗാനങ്ങൾ തന്നെയാണ് മലയാളികളുടെ പ്രിയം. കുടുംബ പശ്ചാത്തലത്തിൽ നിർമ്മിച്ച ഈ ചിത്രം വലിയ വിജയത്തിൽ തന്നെയാണ് കലാശിച്ചത്. ആരാധകരെ ഒട്ടേറെ ചിരിപ്പിച്ചും അനേകം സസ്പെൻസുകളിലൂടെയും മലയാളികളെ ത്രില്ലിംഗ് ആക്കിയ സിനിമ തന്നെയായിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത്. നമ്പർവൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് എന്ന സിനിമയിലെ ബാലതരമായ ശരത് പങ്കുവെച്ച് എത്തിയിരിക്കുന്ന പോസ്റ്റാണ്.
താരം പങ്കുവെച്ചെത്തിയ പോസ്റ്റ് നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ വൈറലായി മാറുകയാണ്. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ചേർന്നുനിൽക്കുന്ന താരത്തെ കണ്ട് മലയാളികളുടെ ശരത്ത് കുട്ടിയെ തിരിച്ചു കിട്ടി എന്ന സ്നേഹത്തിലാണ് ആരാധകർ. 27 വർഷത്തിനുശേഷം അന്നത്തെ കുഞ്ഞു പയ്യനായ ശരത്ത് വളർന്നു വന്നെങ്കിലും ഇപ്പോഴും ചെറുപ്പമായി ഇരിക്കുന്നത് മമ്മൂട്ടി തന്നെയാണ്. ഓരോ ദിവസം കഴിയുന്തോറും ചെറുപ്പക്കാരനായാണ് ഇക്ക വരുന്നത്. ഇക്കയുടെ സൗന്ദര്യത്തെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അനേകം കമന്റുകൾ നിറയുന്നത്.
നാലു പതിറ്റാണ്ടുകൾ ഏറെയായി അഭിനയ ജീവിതത്തിൽ സജീവ സാന്നിധ്യം പങ്കുവയ്ക്കുന്ന താരം ഇന്ന് ആരാധകർ ഒന്നടക്കം സ്നേഹിക്കുന്ന മെഗാസ്റ്റാറാണ്. മലയാളക്കരയിലെ ഇന്നത്തെ യുവ താരങ്ങളെക്കാൾ മുൻപന്തിയിൽ നിൽക്കുന്ന ഒരാളും കൂടിയാണ് ഇക്ക. ഇപ്പോഴിതാ 27 വർഷത്തിനുശേഷം തന്റെ ഒപ്പം അഭിനയിച്ച ശരത്തിനോടൊപ്പം എത്തിയിരിക്കുകയാണ് മമ്മൂക്ക. അനേകം ആരാധകരാണ് നിരവധി കമന്റുകളുമായി കടന്നെത്തി കൊണ്ടിരിക്കുന്നത്.
View this post on Instagram