Cheriamma Informed The News Of Samyukta’s Life : വളരെ വ്യത്യസ്തകരമായ വേഷവിദ്യാനങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് സംയുക്ത വർമ്മ. വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്ന് നീണ്ട ഇടവേള എടുക്കുകയായിരുന്നു താരം. സംയുക്ത സിനിമ മേഖലയിലേക്ക് തിരിച്ചെത്തുന്നത് കാണുവാൻ അനേകം ആരാധകർ തന്നെയാണ് കാത്തു നിൽക്കുന്നത്. ആരാധകരുടെ കാത്തിരിപ്പിന്റെ സുഖം പതിൻന്മടങ്ങ് വർദ്ധിച്ചുകൊണ്ട് തന്നെയാണ് ഓരോ തവണയും താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവരുന്നത്. ബിജുമേനോന്റെയും സംയുക്തയുടെയും വിവാഹ വാർഷികം ആയിരുന്നു ഈ കഴിഞ്ഞ ദിവസം.
ഇപ്പോൾ സംയുക്ത ഉർമിള ഉണ്ണി ഇരുവർക്ക് വിവാഹ വാർഷിക ആശംസകൾ നേർന് ഒരു ചിത്രവും ക്യാപ്ഷനും പങ്കുവെച്ചതോടെ ഇത് വൈറലായി മാറിയിരിക്കുകയാണ്. അനേകം ആരാധകരാണ് ഉർമിള പങ്കുവെച്ച ചിത്രത്തിന് താഴെ അനേകം കമന്റുകളുമായി കടന്നെത്തിയത്. താരദമ്പതിമാർക്ക് ആശംസകൾ നേർന്നുകൊണ്ട് തന്നെയാണ് ഭൂരിഭാഗം ആരാധകരും എത്തിയിരുന്നത് സോഷ്യൽ മീഡിയയിൽ. ” ഹാപ്പി വെഡിങ് ആനിവേഴ്സറി ചിന്നു ബിജു” എന്നായിരുന്നു ഉർമിള കുറിച്ചത്. സംയുക്ത വർമ്മയും ഉർമിള പങ്കുവെച്ച പോസ്റ്റ് ഷെയർ ചെയ്ത് എത്തിയിരുന്നു.
നിങ്ങൾ എന്നും സന്തോഷത്തോടെ കാണുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം എന്നും ഇതുപോലെ എന്നും നിങ്ങൾ ജീവിതം ഒത്തിരി സന്തോഷത്തിൽ ആയിരിക്കണം എന്നൊക്കെയാണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ ആശംസ വാക്കുകളുമായി എത്തുന്നത്. മലയാളി പ്രേക്ഷകർക്ക് ഒത്തിരി സ്നേഹമുള്ള താരതമ്പിമാർ തന്നെയാണ് ഇരുവരും. ഇരുപത്തിമൂന്നാമത്തെ വയസ്സിലായിരുന്നു സംയുക്തയുടെ വിവാഹം. വളരെ നേരത്തെയാണ് വിവാഹം കഴിഞ്ഞെന്ന് എനിക്ക് തോന്നിയിട്ടില്ല. രണ്ടുവർഷം കഴിഞ്ഞാണ് മകൻ ജനിച്ചത് പിസിയോടി ഉണ്ടായിരുന്നു എന്നും അതിനുവേണ്ടിയുള്ള ട്രീറ്റ്മെന്റുകളിൽ ആയിരുന്നു എന്നുമൊക്കെ സംയുക്ത തുറന്നു പറഞ്ഞു എത്തുമായിരുന്നു.
സംയുക്ത എന്തുകൊണ്ട് സിനിമയിലേക്ക് തിരിച്ചു വരുന്നില്ല എന്ന ചോദ്യം തന്നെയാണ് ആരാധകർക്കുള്ളത്. നിരവധി അഭിമുഖങ്ങളിലൂടെയും സ്റ്റേജ് ഷോകളിലും ബിജുമേനോൻ എത്തുമ്പോൾ ആരാധകർ ആദ്യം തന്നെ ചോദിക്കുന്ന ചോദ്യമാണ് എന്തുകൊണ്ടാണ് സംയുക്ത സിനിമയിലേക്ക് തിരിച്ചു വരാത്തത് എന്ന്. എന്നാൽ ബിജുമേനോന്റെ മറുപടി അവൾക്ക് എപ്പോഴാണ് അഭിനയിക്കാൻ താല്പര്യമെങ്കിൽ അവൾ സിനിമയിലേക്ക് തീർച്ചയായും വരുമെന്നാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത് താരങ്ങളുടെ വിവാഹ വാർഷിക വിശേഷങ്ങൾ തന്നെയാണ്.