വിമാന വാതിലിൽ തൂങ്ങി പിടിച്ചുകൊണ്ട് ആളുകളെ മാടി വിളിക്കുകയാണ് ചാക്കോച്ചൻ… | Kunchacko Boban Is Promoted From The Bottom Job.

Kunchacko Boban Is Promoted From The Bottom Job : മലയാള ചലച്ചിത്രരംഗത്ത് ഒന്നര പതിറ്റാണ്ടുകളായി അഭിനയരംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് നടൻ കുഞ്ചാക്കോ ബോബൻ. വളരെ ചെറുതാപ്രായത്തിൽ തന്നെ അഭിനയത്തിലേക്ക് കടന്നുവരികയായിരുന്നു താരം. ‘ചോക്ലേറ്റ് പയ്യൻ’ എന്നാണ് താരത്തെ അറിയപ്പെടുന്നത്. ആദ്യമായി തന്നെ അഭിനയം ആരാധകരുമായി പങ്കുവെച്ചത് ധന്യ എന്ന ചിത്രത്തിൽ ബാലതാരമായി ആയിരുന്നു പിന്നീട് 1997 പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിൽ നായകൻ വേഷത്തിൽ അരങ്ങേറിയായിരുന്നു.

   

അമ്പതിൽ പരം മലയാള ചിത്രങ്ങളിലാണ് താരം ഇതുവരെ അഭിനയിച്ചത്. നിരവധി വ്യത്യസ്തകരമായ വേഷങ്ങളിലൂടെ ആരാധക ലോകത്തെ ഞെട്ടിപ്പിച്ചു കൊണ്ടാണ് ചാക്കോച്ചന്റെ പ്രകടനങ്ങൾ. “ന്നാ താൻ കേസ് കൊട് ” എന്നാൽ ചിത്രത്തിൽ കള്ളൻ വേഷത്തിൽ അഭിനയിച്ചുകൊണ്ട് വൻ വിജയമായി തീയേറ്ററുകളിൽ കടന്നുവരുകയാണ്. സോഷ്യൽ മീഡിയയിൽ തന്റെ ജീവിത സന്തോഷ വിശേഷങ്ങൾ എല്ലാം ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്.

അത്തരത്തിൽ ഒരു വിശേഷവുമായാണ് താരം കടന്നു വന്നിരിക്കുന്നത് സോഷ്യൽ മീഡിയയിൽ. കെണിയിലെ മാസേ മാര എന്ന സ്ഥലത്ത് നിന്നുള്ള അതിമനോഹരമായ വീഡിയോയാണ് ചാക്കോച്ചൻ പങ്കുവെച്ചിരിക്കുന്നത്. വിമാനത്തിന്റെ വാതിലിന്റെ അടുത്തു നിന്നുകൊണ്ട് “വൈറ്റില വൈറ്റില!!! പാലാരിവട്ടം” എന്ന് വിളിച്ചു കൂവുന്ന ദൃശ്യങ്ങളും വീഡിയോയിൽ നിന്ന് കാണാവുന്നതാണ്…

ഈയൊരു വീഡിയോയ്ക്ക് താഴെ താരം പങ്കുവെച്ചിരിക്കുന്നത് രസകരമായ ക്യാപ്ഷൻ തന്നെയാണ്. ഇരവിക്ക് ബസ് കണ്ടക്ടറിൽ നിന്നും ഫ്ലൈറ്റ് കണ്ടക്ടർ ആയി പ്രമോഷൻ കിട്ടി എന്നായിരുന്നു. വളരെ നിമിഷം നേരം കൊണ്ടാണ് ഈ ഒരു വീഡിയോ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയും വൈറലായി മാറുകയും ചെയ്തത്. നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ എത്തുന്നത്.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

Leave a Reply

Your email address will not be published. Required fields are marked *