ആരാധകരുടെ ബാലമണി ഇപ്പോൾ കൃഷ്ണന്റെ രാധയായി തിളങ്ങുകയാണ്…ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. | Navya Nair Shines As Krishna’s Radha.

Navya Nair Shines As Krishna’s Radha : നന്ദനം എന്ന ചിത്രത്തിലെ ബാലാമണിയായി അഭിനയിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നവ്യ നായർ. 2001ൽ ഇഷ്ടം എന്ന സിനിമയിൽ ദിലീപിന്റെ നായികയായി അഭിനയിച്ചുകൊണ്ട് നവ്യ ആദ്യ ചലച്ചിത്രം അരങ്ങേറ്റം കുറിച്ചു. മഴത്തുള്ളി കിലുക്കം, കുഞ്ഞിക്കൂനൻ, കല്യാണരാമൻ, പാണ്ടിപ്പട എന്നിങ്ങനെ അനേകം ചിത്രങ്ങളിലാണ് ദിലീപിനോടൊപ്പം താരം അഭിനയിച്ചിട്ടുള്ളത്. വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്നെല്ലാം വിട്ടുനിന്ന താരം മലയാളി പ്രേക്ഷകരെ ഏറെ സന്തോഷിപ്പിച്ചുകൊണ്ട് ഒരുത്തി എന്ന സിനിമയിലൂടെ വൻ തിരിച്ചുവരവ് തന്നെയായിരുന്നു നടത്തിയിരുന്നത്.

   

സാധാരണ ഒരു പെൺകുട്ടിയുടെ കഥയായ ഒരുത്തി എന്ന സിനിമയിൽ നിന്ന് മികച്ച അഭിനയം കാഴ്ചവച്ച പുരസ്കാരം കരസ്ഥമാക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കുന്ന എല്ലാ വിശേഷങ്ങളും മലയാളികൾ നിമിഷനേരത്തിനുള്ളിലാണ് ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ ആരാധകർക്ക് ഒത്തിരി പ്രിയങ്കരമേറിയ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ഇൻസ്റ്റാഗ്രാമിൽ കടന്ന് എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ താരം ഇപ്പോൾ പങ്കുവെച്ച ഈ പോസ്റ്റ് വലിയ ആഹ്ലാദത്തിന്റെ അഭിലാഷമായി മാറിയിരിക്കുകയാണ്.

ചെറുപ്പം മുതൽ വളരെയേറെ നൃത്തത്തിൽ കല അഭ്യസിച്ചു താരം ആലപ്പുഴ ജില്ലയുടെ കലാതിലകം പട്ടം നേടുകയായിരുന്നു. തൻ അഭിനയം പോലെ തന്നെ ഏറെ പ്രിയം തന്നെയാണ് നൃത്തം അഭ്യസിക്കുകവാൻ. എക്കാലത്തെയും തന്റെ ആഗ്രഹം പോലെ നൃത്തം പഠിപ്പിക്കുവാനുള്ള ഡാൻസ് സ്കൂൾ നടത്തി കൊണ്ടുവരുകയാണ് താരമിപ്പോൾ. എക്കാലത്തെയും എന്റെ സ്വപ്നം സഫാൾ കരിച്ചു എന്ന് സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ രാധയായി മാറിയിരിക്കുകയാണ് നവ്യ. അതിമനോഹരമായ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. രാധയായുള്ള ആരാധകരുടെ ബാല മണിയുടെ ചിത്രം ഏറെ സ്നേഹത്തോടെയാണ് ഓരോ പ്രേക്ഷകരും ഏറ്റെടുത്തിരിക്കുന്നത്. ഒപ്പം തന്നെ അനേകം കമന്റുകളും ഈ ചിത്രത്തിന് താഴെ കടന്നുവന്നുകൊണ്ടിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *