ഒരേപോലെയുള്ള ചട്ണി കഴിച്ച് മടുത്തോ… എങ്കിൽ ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കൂ!! അപാര ടേസ്റ്റിൽ ഒരു കിടിലൻ പൊട്ടുകടല ചട്ണി.

ഒരുപാട് കാലങ്ങൾ മുതൽ എല്ലാവരും ഒത്തിരിയേറെ ഇഷ്ടപ്പെട്ടുവരുന്ന ഒരു പലഹാരം തന്നെയാണ് ഇഡ്ഡലി. നല്ല സോഫ്റ്റ് ആയ ഇഡലിയോടൊപ്പം നല്ല എരുവുള്ള ചട്നിയും കൂടി ഉണ്ടെങ്കിൽ പൊളി തന്നെ. നമുക്ക് എപ്പോഴും ഒരേ റെസീപ്പിയിലുള്ള ചട്ട്ണികളും കറികളും ആണെങ്കിൽ പെട്ടെന്ന് തന്നെ മടുക്കും. അതുകൊണ്ടുതന്നെ എല്ലാവരും ഏറെ ഇഷ്ടപ്പെടുക പുതിയ രീതിയിൽ ഉണ്ടാക്കുന്നത് തന്നെയാണ്.

   

അത്തരത്തിൽ നല്ല രുചിയോട് കൂടിയുള്ള ഒരു ചട്ണിയാണ് ഇന്ന് തയ്യാറാക്കി എടുക്കുന്നത്. നമ്മൾ ഇന്ന് ചട്ണി ഉണ്ടാക്കാൻ പോകുന്ന കടലയും തേങ്ങയും ഉപയോഗിച്ചാണ്. പൊട്ടുകടല മിക്സിയുടെ ജാറിൽ ഇട്ട് അതിലേക്ക് അല്പം നാളികേരം, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, ഒരു നെല്ലിക്കയുടെ വലിപ്പത്തിലുള്ള പുളി, പാകത്തിനുള്ള ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നല്ല രീതിയിൽ അരച്ചെടുക്കാവുന്നതാണ്.

ഇത് ഒരു പാത്രത്തിലേക്ക് മാറ്റം. തിക്കായി കിട്ടിയത് കൊണ്ട് തന്നെ ഒരല്പം വെള്ളം ഒഴിച്ച് നമുക്ക് ഒന്ന് അഴച്ച് എടുക്കാവുന്നതാണ്. ഇനി നമുക്ക് ഈ ഒരു ചട്നി ഒന്ന് കാച്ചി എടുക്കാവുന്നതാണ്. അതിനായി ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചട്ടിയിൽ ഒഴിച്ച് അല്പം കടുക് പൊട്ടിച്ചെടുത്ത്‌ അര ടീസ്പൂൺ ഉഴുന്നും കൂടി ചേർത്ത് ഒന്ന് ചെറുതായി വഴറ്റി എടുക്കാവുന്നതാണ്.

അല്പം കറിവേപ്പിലയും കൂടി ചേർത്തതിനുശേഷം നമ്മൾ തയ്യാറാക്കിവെച്ച ചട്നിയിൽ ഒഴിക്കാവുന്നതാണ്. എന്നിട്ട് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കാം. ഇത്രയേ ഉള്ളൂ വളരെ എളുപ്പത്തിൽ തന്നെ പൂച്ചകരമായുള്ള പൊട്ടുകടല കൊണ്ടുള്ള ചട്ണി റെഡിയാക്കാവുന്നതാണ്. ഈ ഒരു ചട്ണി ഉണ്ടാക്കി നോക്കി നിങ്ങൾക്ക് ഇഷ്ടമാവുകയാണെങ്കിൽ കമന്റ് ബോക്സിൽ മറുപടി പറയണേ.

Leave a Reply

Your email address will not be published. Required fields are marked *