നാളുകൾക്കു ശേഷം തന്റെ അനുജത്തിയെ നേരിൽ കണ്ടുമുട്ടിയ സന്തോഷം നടി അംബിക ആരാധകരുമായി പങ്കുവെച്ചെത്തുകയാണ്… | Abika Shared Photos With Her Younger Sister.

Abika Shared Photos With Her Younger Sister : എഴുപതുകളിലും 80കളിലും തെന്നിന്ത്യയിൽ തന്നെ ഏറ്റവും മികച്ച അഭിനയം കാഴ്ചവച്ച് ആരാധകരുടെ മനസ്സ് കീഴ്പ്പെടുത്തിയ താരമായിരുന്നു അംബിക. ഇതുവരെ 200 ലേറെ ദക്ഷിണേന്ത്യൻ സിനിമകളിലാണ് നായികയായി താരം അഭിനയിച്ചത്. വളരെ ചെറുപ്പത്തിൽ തന്നെ നായിക വേഷത്തിൽ കടന്നെത്തിയ അംബിക പിന്നീട് ആരാധകർ ഒത്തിരി സ്നേഹിക്കുന്ന താരമായി തിളങ്ങുക തന്നെയായിരുന്നു. വളരെ കുറച്ച് മലയാള സിനിമ മാത്രമേ അംബിക വേഷം കുറിച്ചിട്ടുള്ളൂ എങ്കിലും മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു ആക്ടർ തന്നെയാണ്.

   

അംബിക മാത്രമല്ല താരത്തിന്റെ ഇളയ സഹോദരി രാധയെയും സിനിമ പ്രേമികൾ ഒത്തിരി സ്നേഹിക്കുന്ന നടിയാണ്. ഒരുകാലത്ത് തെന്നിന്ത്യയിലെ ഒത്തിരി തിരക്കേറിയ നായികമാർ ആരൊക്കെയാണ് എന്ന് ചോദിച്ചാൽ അതിൽ നമ്മുടെ അംബികയും രാധയും ഉണ്ടാകും. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഈ താരങ്ങളെക്കുറിച്ച് വൈറലായി കൊണ്ടിരിക്കുന്നത് നീണ്ട പത്തു വർഷങ്ങൾക്കുശേഷം മലയാളികൾ ഒത്തിരി സ്നേഹിക്കുന്ന അംബിക മുംബൈയിലുള്ള തന്റെ അനുജത്തിയെ കാണുവാൻ എത്തി എന്ന സന്തോഷവാർത്ത തന്നെയാണ്.

ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചെത്തിയ തന്റെ സഹോദരിയോടൊപ്പം ചേർന്നുനിൽക്കുന്ന അംബികയുടെ ചിത്രങ്ങൾ നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് വൈറലായി മാറുന്നത്. ഏറെ നാളുകൾക്കു ശേഷം എന്റെ ചേച്ചിയെ നേരിൽ കണ്ട സന്തോഷത്തിലാണ് ഞാനിപ്പോൾ എന്ന മട്ടിൽ ചേച്ചിയെ കെട്ടിപ്പിടിച്ചു നിൽക്കുന്ന രാധയെയും ഈ ചിത്രത്തിൽ കാണാം. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷ ചിത്രങ്ങളിൽ എല്ലാം അംബിക അഭിനയിച്ച് നിറയുക തന്നെയായിരുന്നു.

രജനികാന്ത്, മമ്മൂ,ട്ടി മോഹൻലാൽ, പ്രേംനസീർ, ജയൻ, കമലഹാസൻ എന്നിങ്ങനെ അനേകം സൂപ്പർ താരങ്ങൾക്കൊപ്പവും താരം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിലേക്ക് അംബിക കടനെത്തുന്നത് സീത എന്ന ചിത്രത്തിലൂടെയാണ് പിന്നീട് നീലത്താമര, ലജ്ജാവതി എന്നീ സിനിമകളിൽ അഭിനയിച്ചുകൊണ്ട് മലയാളികളുടെ മനസിൽ ഇടം നേടുകയായിരുന്നു. ഇപ്പോൾ ഇതാ നാളുകൾക്കു ശേഷം തന്റെ അനുജത്തിയെ കണ്ടുമുട്ടിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. നിരവധി ആരാധകരാണ് ഈ സന്തോഷത്തിൽ പങ്കാളിയാകുന്നത്.

 

View this post on Instagram

 

A post shared by Ambika (@starambika)

Leave a Reply

Your email address will not be published. Required fields are marked *