The Debut Of Suraj Venjarammood’s Daughter Hridhya : മലയാളികൾക്ക് വളരെയധികം സുപരിചിതയായ വ്യക്തിയാണ് സുരാജ് വെഞ്ഞാറമൂട്. നടനായും ഹാസ്യം നടനായും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരമായി മാറുക തന്നെയായിരുന്നു. വളരെ ചെറിയ കഥാപാത്രങ്ങൾ വേഷങ്ങൾ ചെയ്തുകൊണ്ട് ഇപ്പോൾ അവാർഡ് വരെ വാങ്ങിക്കുന്ന കഥാപാത്ര വേഷങ്ങൾ വരെ സുരാജ് ഉയർന്നിരിക്കുകയാണ്. മിമിക്രിയിലൂടെയാണ് ഇദ്ദേഹം സിനിമയിലേക്ക് കടന്നു എത്തുന്നത് 2013ലെ നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും 2019 മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്കാരവും ഇദ്ദേഹത്തിനെ കരസ്ഥമാക്കുകയായിരുന്നു.
അൻവർ റഷീദ് സംവിധാനം ചെയ്ത രാജമാണിക്യം എന്ന സിനിമയിൽ തിരുവനന്തപുരം ഭാഷ കൈകാര്യം ചെയ്യുവാനായി മമ്മൂട്ടിയെ സഹായിച്ച സുരാജ് പിന്നീട് മലയാള സിനിമ പ്രേക്ഷകരുടെ സ്വന്തമായി മാറുകയായിരുന്നു. 2002ൽ ജഗപൊഗ എന്ന ചിത്രത്തിലൂടെയാണ് മിനിസ്ക്രീൻ അഭിനയരംഗത്ത് കടന്നുവനെത്തുന്നത്. സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവം തന്നെയാണ് നമ്മുടെ താരം. ഇപ്പോൾ അദ്ദേഹം പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും അടങ്ങുന്ന കുടുംബമാണ് താരത്തിന്റെത്.
മകളുടെ പേര് ഹൃദ്യ എന്നാണ്. ഇപ്പോഴിതാ തന്റെ മകൾ ഗുരുവായൂർ നടയിൽ വച്ച് ഡാൻസ് കളിക്കുന്ന വീഡിയോ എടുക്കുകയും കണ്ണീരണിയുന്നതുമായിട്ടുള്ള മനോഹരമായ കാഴ്ചയാണ് താരം പങ്കു വച്ചുകൊണ്ട് എത്തിയിരിക്കുന്നത്. നല്ലൊരു കുടുംബ നാഥൻ എന്നും എന്നും ഈ വീഡിയോയിലൂടെ മനസ്സിലാകുന്നു എന്നാണ് ആരാധകർ വീഡിയോയ്ക്ക് താഴെ കുറിക്കുന്നത്. ഇപ്പോൾ താരത്തിന്റെ മകളുടെ നൃത്ത വീഡിയോ ഇരുകൈകളും നീട്ടി മലയാളി പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.
നീണ്ട വർഷങ്ങളായി നൃത്തം അഭ്യസിക്കുന്ന ഒരാളാണ് ഹൃദ്യ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് അരങ്ങേറ്റം നടന്നത്. മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് മകളുടെ അരങ്ങേറ്റ ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയിരിക്കുകയാണ് താരവും കുടുംബവും. താരത്തെ കാണുവാനായി അനേകം ആരാധകർ തന്നെയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയത്. നൃത്തം അഭ്യസിച്ചു കഴിഞ്ഞ മകളുടെ അടുക്കൽ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് ചുംബനം നൽകുകയായിരുന്നു താരം. ഒരച്ഛന്റെ സ്നേഹവും വാത്സല്യവുമാണ് ഈ വീഡിയോയിൽ കാണുവാൻ സാധിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഉന്നയിക്കുന്നത്.