ചുവടുമായി റോഡരികിലൂടെ നടന്നു പോകുന്ന അമ്മുമ്മയെ കാറിൽ കയറ്റി…കുശലം പറയുകയാണ് താരം സൂരജ് സൺ. | Sooraj Son Helping With Grandmother.

Sooraj Son Helping With Grandmother : മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടൻ സൂരജ് സൻ. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെ ദൈവ എന്ന കഥാപാത്രം വേഷത്തിലൂടെയാണ് താരം ആദ്യമായി ടെലിവിഷൻ പരമ്പരയിലേക്ക് കടന്നെത്തുന്നത്. വളരെ വ്യത്യസ്തകര മായ ത്രില്ലിംഗ് പരമ്പര ആയിരുന്നു പാടത്ത പൈങ്കിളി. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആരാധകരുടെ സ്വന്തം താരമായി മാറുകയായിരുന്നു സൂരജ്. എന്നാൽ പരമ്പരയിൽ നിന്ന് അപ്രതീക്ഷിതമായി പിൻന്മാറിയത് ആരാധകരെ ഏറെ സങ്കടത്തിൽ ആക്കുകയായിരുന്നു. സീരിയലിന്റെ റേറ്റിംഗ് പോലും താഴേക്ക് വന്ന അവസ്ഥയിലേക്ക് വരെ എത്തി.

   

കണ്ണൂർക്കാരനായ താരം തന്റെ അഭിനയമികവ് കൊണ്ടും സ്നേഹ വാത്സല്യം കൊണ്ടും വലിയ ആരാധന പിന്തുണ തന്നെയാണ് താരത്തിന് ചുറ്റും നിലനിൽക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമായ താരം തന്റെ അനുഭവങ്ങളെല്ലാം ഇപ്പോഴും ആരാധകരുമായി പങ്കുവെക്കാറുണ്ട്. അക്കൂട്ടത്തിൽ വളരെ വ്യത്യസ്തകരമായ വീഡിയോയാണ് താരം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വഴിയരികിലൂടെ നടന്നു പോകുന്ന തന്റെ നാട്ടുകാരിയായ അമ്മൂമ്മയെ കാറിൽ കയറ്റുന്നത് കുശലം ചോദിക്കുന്നതും എല്ലാം കാണുകയാണ് ആരാധകർ ഇപ്പോൾ. അമ്മയുമായി സംസാരിച്ച് പൊട്ടിച്ചിരിക്കുന്ന താരത്തെ കണ്ട് വളരെ രസകരമായ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. അമ്മൂമ്മയ്ക്ക് ഷുഗർ ഉണ്ടോ എന്ന് ചോദ്യത്തിന് ” എനിക്ക് ഷുഗർ 200 ആണ് ഉള്ളത്” ഇത്രയെറെ ഷുഗർ ഉണ്ടായിട്ടാണോ ഇപ്പോൾ കിഴങ്ങ് കഴിച്ചത് എന്ന് അമ്മൂമ്മയോട് പറഞ്ഞപ്പോൾ ഞാൻ കഴിക്കും എന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുകയായിരുന്നു.

കിഴങ്ങ് വളരെയേറെ ഇഷ്ടമുള്ളത് കൊണ്ട് തന്നെ ആരും കാണാതെ കഴിക്കും എന്നാണ് അമ്മുമ്മ പറഞ്ഞത്. വളരെ നിമിഷം നേരം കൊണ്ടാണ് താരം പങ്കുവെച്ച ഈ വീഡിയോ ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിച്ചത്. യാതൊരു താര ജാഡയും ഇല്ലാതെ അമ്മൂമ്മയുടെ കയ്യിലുള്ള ചാക്ക് കാറിൽ കയറി കുശലം ചോദിക്കുന്ന സൂരജിനെ കണ്ട് ആരാധകർ ഞെട്ടുകയായിരുന്നു എന്നാണ് ആരാധകർ തന്നെ തുറന്നു പറഞ്ഞത്. അനവധി കമന്റുകളാണ് താരം പങ്കുവെച്ച വീഡിയോയ്ക്ക് താഴെ കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *