റോബിന്റെ പിറന്നാളിനെ വബൻ സർപ്രൈസ് സമ്മാനിചച്ച് ആരതി!! | Robin Birthday Celebration.

Robin Birthday Celebration : ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ സ്വന്തമായി മാറിയ താരമാണ് ഡോക്ടർ റോബിൻ. ആരാധകർ ഡോക്ടർ മച്ചാൻ എന്നാണ് താരത്തെ വിളിക്കുന്നത്. സിനിമ താരങ്ങളെക്കാൾ വലിയ ആരാധന പിന്തുണയും അനേകം ഫാൻസ് പേജുകളും ആണ് ഇന്ന് ഡോക്ടർ മച്ചാനെ ചുറ്റും ഉള്ളത്. ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തിറങ്ങിയ താരം എയർപോർട്ടിലേക്ക് എത്തിയപ്പോൾ വലിയ ജനരൂഷം തന്നെയായിരുന്നു താരത്തെ കാത്തു നിന്നിരുന്നത്. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ താരം ഇന്നും ഒട്ടനവധി തിരക്കുകളിലാണ്.

   

അനേകം ഷോറൂമുകളുടെ ഉദ്ഘാടനത്തിലും നിരവധി അഭിമുഖത്തിലോടും താരം തിളങ്ങിക്കൊണ്ടിരിക്കുകയാണ്. അതിനോടൊപ്പം തന്നെ താരം സിനിമയിൽ വില്ലൻ കഥാപാത്രം വേഷം ചെയ്ത് നടൻ ഉണ്ണി മുകുന്ദനോടൊപ്പം എത്തുന്നു എന്ന സന്തോഷ വാർത്തയും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ഇപ്പോൾ ആരാധകർ ഏറെ സന്തോഷത്തിലാണ് നിലകൊള്ളുന്നത്. ഡോക്ടർ മച്ചാനെ പിറന്നാൾ ദിവസം ആഘോഷമാക്കുകയാണ് ആരതി. നിരവധി ഫോട്ടോകളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ താരങ്ങൾ പോസ്റ്റ് ചെയ്തു കൊണ്ട് എത്തിയിരിക്കുന്നത്.

ആരതിയും റോബിനും ഒരുമിച്ച് നിൽക്കുന്നതും…കൂട്ടുകാരും ബന്ധുക്കാരും ചേർന്ന് ആഘോഷമാക്കിയതും, ചടങ്ങിനിടയിലുള്ള മനോഹരമായ എല്ലാ നിമിഷങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. വെള്ള ചുരിദാറിൽ അധിവസുന്ദരിയായി ആണ് ആരതി എത്തിയിരിക്കുന്നത്. ക്യാമറ കണ്ണുകൾ ആരതിയെയും റോബിനെയും വിടാതെ പിടിക്കുക തന്നെയായിരുന്നു. റോബിന്റെ പിറന്നാൾ സർപ്രൈസിന്റെ പിന്നിൽ പ്രധാന ആൾ ആരതി തനെയായിരുന്നു. കല്യാണ ചെറുക്കനെപ്പോലെ റോബിനോടൊപ്പം ചേർന്ന് നിൽക്കുന്ന ആരതിയുടെയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചെടുക്കുകയാണ്.

മനോഹരമായി അലങ്കരിച്ച വേദിയിൽ പ്രിയപ്പെട്ടവന്റെ പിറന്നാൾ ആഘോഷവേളയിൽ പാട്ടുപാടിയും ഡാൻസ് കളിച്ചും ആഘോഷമാക്കുകയാണ്. ഇരുവരും ഒരുമിച്ച് ജന്മദിനം ആഘോഷമാക്കുന്ന ഈ വീഡിയോ ആരാധകർ അനേകം ചോദ്യങ്ങളായി കടന്നു വരികയാണ്. നിങ്ങൾ രണ്ടുപേരുടെയും വിവാഹം എന്നാണ് ഇനി ഉണ്ടാവുക എന്നും ഒത്തിരി സ്നേഹത്തോടെ ഞങ്ങൾ കാണുവാൻ ആഗ്രഹിക്കുന്ന ഒന്നാണ് എന്നായിരുന്നു ആരാധകരുടെ മറുപടികൾ. ഏറെ വൈറലായി കൊണ്ടിരിക്കുകയാണ് ഡോക്ടർ മച്ചാൻന്റെ പിറന്നാൾ ആഘോഷങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *