കാട്ടിൽ മേക്കത്തി അമ്മയുടെ ക്ഷേത്രം നിങ്ങൾക്ക് അറിയാമെങ്കിൽ ഇതൊന്നു കാണുക…

ഏറെ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ഒരു ക്ഷേത്രം തന്നെയാണ് കാട്ടിൽ മേക്കത്തിയമ്മയുടെ ക്ഷേത്രം. ഇത് ഭദ്രകാളിയുടെ പ്രതിഷ്ഠയെയാണ്. ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് കേരളത്തിൽ തന്നെയുള്ള കൊല്ലം ജില്ലയിലാണ്. കടലും കായലും ഒരുമിച്ച് ചേരുന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് എന്നത് ഇതിന്റെ ഒരു പ്രത്യേകതയാണ്. കടലിൽ നിന്ന് വെറും 10 മീറ്റർ അകലത്തിൽ ആയിട്ടാണ് ഇത്തരത്തിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

   

സുനാമി വന്നുചേർന്ന കാലത്ത് ശക്തമായ രാക്ഷസ തിരമാലകൾ കടൽത്തീരത്തേക്ക് അടിച്ചിരമ്പിൽ കയറുകയായിരുന്നു. ആ സമയത്ത് പോലും കാട്ടിൽ മേക്കതിൽ അമ്മയുടെ ക്ഷേത്രത്തിലേക്ക് തിരമാലകൾ വരുകയോ ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിക്കുകയോ ചെയ്തില്ല. ക്ഷേത്രത്തിനടുത്തു വരെ വന്ന തിരമാലകൾ രണ്ടായി പിരിഞ്ഞ് ഇരുവശത്തേക്ക് മാറി പോവുകയായിരുന്നു എന്നത് ഏറ്റവും അത്ഭുതകരമായ ഒരു കാര്യം തന്നെയാണ്. ഇവിടെ എടുത്തു പറയാവുന്ന മറ്റൊരത്ഭുതം എന്ന് പറയുന്നത് വെറും 10 മീറ്റർ മാത്രം.

അകലമുള്ള കടൽ ഉണ്ടായിട്ടുപോലും ഈ ക്ഷേത്രത്തിലെയും വെള്ളം നല്ല ശുദ്ധമായ ജലം തന്നെയാണ്. ഇത്തരത്തിൽ കിണറ്റിലെയും വെള്ളത്തിൽ ഉപ്പുവെള്ളം കലർന്നിട്ടില്ല എന്നതും ഏറ്റവും പ്രത്യേകതയുള്ള ഒരു കാര്യം തന്നെയാണ്. ശാസ്ത്രലോകത്തിന് തന്നെ ഏറ്റവും അധികം അത്ഭുതം തോന്നിക്കുന്ന ഒരു കാര്യം തന്നെയാണ് ഇത്. കൂടാതെ ഈ ക്ഷേത്രത്തിൽ മണികെട്ടുന്ന ഒരു ചടങ്ങ് കൂടിയുണ്ട്.

ആദ്യകാലത്ത് ഉത്സവത്തിന്റെ കൊടിയേറ്റത്തിന്റെ സമയത്ത് കർമ്മി കൊടി കയറ്റുന്ന സമയത്ത് ഒരു മണി താഴെ വീഴുകയും ആ മണിയെടുത്ത് ആലിൽ കെട്ടുകയും ചെയ്തു. ഈ പ്രകാരം ആലിൽ മണികെട്ടിയതിനുശേഷം എന്ത് ആഗ്രഹം വേണമെങ്കിലും നമുക്ക് സാധിച്ചു കിട്ടുന്നതാണ്. അതുകൊണ്ട് ഭക്തർക്ക് അതിൽ എത്രമേൽ വിശ്വാസമുണ്ട് എന്നത് ക്ഷേത്രത്തിൽ ചെല്ലുമ്പോൾ തന്നെ തൂങ്ങിക്കിടക്കുന്ന മണികളുടെ എണ്ണം കണ്ടാൽ മനസ്സിലാക്കാവുന്നതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.