ഇന്ന് ഉണ്ടാക്കുവാൻ പോകുന്നത് വഴുതനങ്ങ കൊണ്ട് ഒരു സ്പെഷ്യൽ ഡിഷാണ്. ഈയൊരു ഐറ്റം ചോറിനോടൊപ്പവും ചപ്പാത്തിക്കൊപ്പവും കഴിക്കുവാൻ പോളിയാണ്. അതുകൊണ്ട് തന്നെ ചപ്പാത്തി ഉണ്ടാക്കുബോൾ കറിയൊന്നു ഇനി വെക്കേണ്ട ആവശ്യമില്ല. ടെസ്റ്റിന്റെ കാര്യത്തിൽ അത്രയും പൊളിയാണ്. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഈയൊരു വിഭവത്തിൻ ഒളിഞ്ഞിരിക്കുന്ന സീക്രട്ട് എന്താണെന്നറിയാൻ താല്പര്യമാകുന്നിലെ.
ആദ്യം തന്നെ ഒരു പാനലിലേക്ക് അല്പം ഓയിൽ ഒഴിക്കുക. ഓയിൽ ചൂടായി വരുബോൾ ഒരു ടീസ്പൂൺ മുളകുപൊടി, കാൽ ടിസ്പൂൺ മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ നാരങ്ങാനീര്, കറിവേപ്പില, മൂന്ന് ടീസ്പൂൺ വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിൽ ഇളക്കിയെടുക്കുക. ശേഷം രണ്ടു വഴുതനങ്ങ കനംകുറച്ച് നീളത്തിൽ അരിഞ്ഞെടുക്കാം. അരിഞ്ഞെടുത്ത വഴുതനങ്ങ നന്നായി വൃത്തിയാക്കി കഴിഞ്ഞതിനുശേഷം നേർത്തെ തയ്യാറാക്കിവെച്ച മസാലയിൽ ചേർത്ത് നന്നായി മിക്സ് ചെയ്ത് ഇടുക്ക്കാം.
ശേഷം വഴുതനങ്ങയുടെ ഉള്ളിലേക്ക് എരുവും ഉപ്പും പിടിക്കുവാൻ വേണ്ടി അല്പം നേരം റസ്റ്റ്നായി നീക്കി വയ്ക്കാം. ശേഷം ഒരു പാനലിലേക്ക് എണ്ണ ഒഴിക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോൾ ഒരു വഴുതനങ്ങ ഓരോന്ന് വീതം എണ്ണയിൽ ഇട്ടുകൊടുത്ത് വറുത്തെടുക്കാവുന്നതാണ്. ചെറിയതോതിൽ തീ ഇട്ട് ആയിരിക്കണം വഴുതനങ്ങ വറുത്തെടുക്കുവാൻ. ഇത്രയേ ഉള്ളൂ നല്ല സ്യാടുള്ള വഴുതനങ്ങ ഫ്രൈ റെഡിയായി കഴിഞ്ഞു.
ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് ഒരേപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവം തന്നെയാണ് ഇത്. ചായക്കൊപ്പം ചപ്പാത്തിക്കൊപ്പം ചോറിനോടോപവും കൂടി കഴിക്കുവാൻ ടേസ്റ്റ് ഉള്ള ഈ വഴുതനങ്ങ ഫ്രൈ ഉണ്ടാക്കി നോക്കി നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ മറുപടി പറയാൻ മറക്കരുത്. വഴുതനങ്ങ ഫ്രൈ ഉണ്ടാക്കുന്നതിന്റെ കൂടുതൽ വിശദവിവരങ്ങൾ താഴെ നൽകിയിരിക്കുന്ന വീഡിയോയിൽ നൽകിയിട്ടുണ്ട്. എന്നാപ്പിന്നെ സമയം കളയാതെ പണി തുടങ്ങിക്കോളൂ.