ഇന്ന് നമ്മളിവിടെ തയ്യാറാക്കി എടുക്കുന്നത് നല്ല കേരള സ്റ്റൈൽ സാമ്പാർ ആണ്. ഈ ഒരു സാമ്പാറിന്റെ പ്രത്യേകത എന്ന് പറയുന്നത് സാമ്പാർ പൊടി ഉപയോഗിക്കാതെയാണ് നമ്മൾ തയ്യാറാക്കി എടുക്കുന്നത്. എങ്ങനെയാണ് സാമ്പാർ പൊടി ഉപയോഗിച്ചത് സാമ്പാർ തയ്യാറാക്കി എടുക്കുക എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടാവും. അതിനുവേണ്ടിയുള്ള എളുപ്പവഴി എങ്ങനെയാണ് നമുക്ക് നോക്കാം. ഇപ്പോൾ ആരും നമുക്ക് സാമ്പാറിന് വേണ്ടിയുള്ള പരിപ്പ് കുതിരാനായി വെള്ളത്തിൽ ഇട്ടു വയ്ക്കാം.
ഇനി ഒരു ചെറിയ സബോളയും രണ്ട് തക്കാളിയും എടുക്കുക. സാമ്പാറിൽ എപ്പോഴും ചെറിയ ഉള്ളി ചേർക്കുന്നതാണ് കൂടുതൽ ടേസ്റ്റ്. തക്കാളിയും സവാളയും തൊലി കളഞ്ഞ് അരിഞ്ഞ് എടുത്തു വയ്ക്കാം. പരിപ്പെല്ലാം കുതിർന്നു വന്നതിനുശേഷം കുക്കറിലേക്ക് പരിപ്പെട്ട് ആവശ്യത്തിനുള്ള വെള്ളം ഒഴിച്ച് ഇതിലേക്ക് സബോളയും തക്കാളിയും ഒരു ടീസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ ഉപ്പും മൂന്ന് ടീസ്പൂൺ മല്ലിപ്പൊടി കാൽ ടീസ്പൂൺ ഉലുവപ്പൊടി ഒരു ചെറിയ കഷണം കായം എന്നിവ ചേർത്ത് വേവിച്ച് എടുക്കാവുന്നതാണ്. പരിപ്പ് വെന്ത് കിട്ടുന്ന സമയം കൊണ്ട് നമുക്ക് ബാക്കിയുള്ള പച്ചക്കറികളൊക്കെ അരിഞ്ഞെടുക്കാം.
പിന്നെ നമുക്ക് ആവശ്യമായി വരുന്നത് ചെറിയ നെല്ലിക്കയുടെ വലിപ്പത്തിലുള്ള പുളിയാണ്. അതുപോലെതന്നെ സാമ്പാറിന് നിങ്ങൾ എത്രയാണ് എടുക്കുന്നത് എന്ന് അനുസരിച്ച് ആ പുള്ളിയുടെ അളവ് കൂട്ടിയും കുറച്ചുമൊക്കെ എടുക്കണം. ഇപ്പോൾ ഇതാ നമ്മുടെ തക്കാളിയും ഉള്ളിയും പരിപ്പും ഒക്കെ ബന്ധു വന്നിട്ടുണ്ട്. ഇനി അതിലേക്ക് ഒന്നര കപ്പ് വെള്ളം ചേർത്ത് നമ്മുടെ വെജിറ്റബിൾസ് എല്ലാം തന്നെ ഇട്ടു കൊടുക്കാം. ഇനി കുക്കർ അടച്ചുവെച്ച് ഒരു വിസിൽ അടിക്കുന്നത് വരെ വേവിച്ചെടുക്കാം.
ഇനി മറ്റൊരു പാനിലേക്ക് ഒരു ടീസ്പൂൺ ഓളം വെളിച്ചെണ്ണ ഒഴിക്കാം. എന്ന ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ കടുക്, കാൽ ടീസ്പൂൺ ഉലുവ, രണ്ട് വാറ്റൽമുളക് എന്നിവ മൂത്ത വന്നതിനു ശേഷം മുളകുപൊടി പച്ചമണം വിട്ടു മാറുമ്പോൾ ഇത് കുക്കറിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. ഇത്രയേ ഉള്ളൂ നമ്മുടെ സാമ്പാർ റെഡിയായിക്കഴിഞ്ഞു. ഈ ഒരു രീതിയിൽ സാമ്പാർ പൊടി ഉപയോഗിക്കാതെ നിങ്ങൾ സാമ്പാർ ഉണ്ടാക്കി നോക്കൂ. സാമ്പാറിന്റെ മണവും ടേസ്റ്റും ഒക്കെ തന്നെ വളരെ അടിപൊളി ആയിരിക്കും. എന്നാപ്പിന്നെ സമയം കളയാതെ സാമ്പാറിന്റെ പണി നോക്കിയാലോ.