വിശാഖിന്റെ വിവാഹത്തിന് പങ്കെടുക്കാൻ സാരിയിൽ അതീവസുന്ദരിയായി കല്യാണി!! വൈറൽ ആയി നടിയുടെ ചിത്രങ്ങൾ.. | Viral Pictures Of Kalyani Priyadarshan.

Viral Pictures Of Kalyani Priyadarshan : കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപെട്ട വിവാഹം ആയിരുന്നു വിശാഖ് സുബ്രഹ്മണ്യത്തിന്റെ. മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമയായ ഹൃദയത്തിന്റെ നിർമാതാവാണ് വിശാഖ് സുബ്രഹ്മണ്യം. ബിസിനസ്ക്കാരിയായ അദ്വൈതയാണ് വധു. ഇവരുടെ വിവാഹം വളരെ ആർഭാടത്തോടെ ആണ് നടത്തിയത്. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ സിനിമാലോകത്തെ പ്രമുഖ താരങ്ങൾ ഓടി എത്തുകയായിരുന്നു. സാക്ഷാൽ ലാലേട്ടൻ കുടുംബസമേതമാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. മറ്റു നിരവധി താരങ്ങളും ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.

   

ഇപ്പോൾ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ നടി കല്യാണിയുടെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത്. സംവിധായകൻ പ്രിയദർശന്റെയും ലിസ്സിയുടെയും മകളായ കല്യാണി മലയാളികൾക്ക് പ്രിയങ്കരിയാണ്. നടിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ കൂടി ആയിരുന്നു ഹൃദയം. അതുകൊണ്ടുതന്നെ വിശാഖിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കൃത്യ സമയത്ത് തന്നെ കല്യാണി എത്തി.

ഇളംപച്ച നിറത്തിലുള്ള സാരി ധരിച്ച് അതീവ സുന്ദരിയായി ആണ് കല്യാണി എത്തിയത്. വലിയ കമ്മൽ മാത്രം ധരിച്ച് വളരെ സിംപിൾ ആയാണ് കല്യാണി എത്തിയത്. വിവാഹത്തിനെത്തിയവർ എല്ലാം തന്നെ കല്യാണിയെ തന്നെ ഉറ്റു നോക്കുകയായിരുന്നു. അത്രമേൽ സുന്ദരിയായി ആണ് കല്യാണി എത്തിയത്. കല്യാണിയെ കണ്ടപ്പോൾ തന്നെ ആരാധകരും നടിയുടെ അടുത്തേക്ക് ഓടി എത്തുകയായിരുന്നു.

മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന കല്യാണിയുടെ ചിത്രങ്ങൾ പകർത്താൻ ക്യാമറ കണ്ണുകളും മത്സരിക്കുകയായിരുന്നു. വലിയ താരനിര പങ്കെടുത്ത വിവാഹത്തിന് പക്ഷേ പ്രണവ് എത്തിയില്ല. കല്യാണിയുടെ അടുത്ത സുഹൃത്തും, മോഹൻലാലിൻറെ മകനുമായ പ്രണവ് ആണ് ഹൃദയം എന്ന സിനിമയിൽ നായകൻ ആയി അഭിനയിച്ചത്. പ്രണവിന്റെയും കല്യാണിയുടെയും അടുപ്പം ആരാധകർക്ക് ഒത്തിരി ഇഷ്ടമാണ്. എന്തായാലും കല്യാണിയുടെ ഈ മനോഹരമായ ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *