കണ്ണന്റെ തിരുനടയിലേക്ക് വീണ്ടും യാത്രയായി നടി നവ്യ!! ചിത്രങ്ങൾ വൈറൽ.. | Actress Navya Nair Visits Guruvayoor Temple.

Actress Navya Nair Visits Guruvayoor Temple : മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. നന്ദനം എന്ന സിനിമയിൽ ബാലമണി ആയി അഭിനയിച്ച് മലയാളികളുടെ ഹൃദയം കീഴടക്കുകയായിരുന്നു നവ്യ. സിനിമയിൽ കടുത്ത കൃഷ്ണഭക്ത ആയാണ് നവ്യ അഭിനയിച്ചത്. നടിയുടെ ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. സിനിമയിലെ പോലെ തന്നെ ജീവിതത്തിലും നടി ഒരു കടുത്ത കൃഷ്ണ ഭക്ത ആണ്. ഇപ്പോൾ ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ചതിനു ശേഷമുള്ള നടിയുടെ ചിത്രങ്ങളാണ് വൈറൽ ആയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങൾ നവ്യ പങ്കുവെച്ചത്.

   

നടിക്ക് ഏറെ ഇഷ്ടമുള്ള ശ്രീകൃഷ്ണന്റെ ക്ഷേത്രത്തിലേക്ക് എത്തിയതായിരുന്നു നവ്യ. ക്ഷേത്രത്തിൽ എത്തി പ്രാർത്ഥിച്ചതിനു ശേഷം താരം മടങ്ങുകയായിരുന്നു. അതിന് തൊട്ടുമുമ്പ് ഗുരുവായൂർ ദേവസ്വം ഗസ്റ്റ് ഹൗസിൽ വിശ്രമിക്കുന്ന നടിയെ ആണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുക. സ്വർണ നിറത്തിലുള്ള കരയോട് കൂടിയ സെറ്റ് സാരി ധരിച്ച് അതീവ സുന്ദരിയായി ആണ് ചിത്രങ്ങളിൽ നവ്യയെ കാണാൻ സാധിക്കുക.

തലയിൽ മുല്ലപ്പൂ ചൂടിയും നെറ്റിയിൽ ചന്ദനകുറി അണിഞ്ഞും നടിയെ കാണാൻ സാധിക്കും. ചിത്രങ്ങൾ പങ്കുവെക്കുന്നതിനോടൊപ്പം മനോഹരമായ തലക്കെട്ടും നവ്യ പങ്കുവെച്ചു. എന്നും ഗുരുവായൂരിൽ തൊഴുതു നിൽക്കുമ്പോൾ മുന്നിൽ ഒരുണ്ണി ഉണ്ടെന്ന് തോന്നും. ഉണ്ണി പുഞ്ചിരി തൂകുന്നതായും തോന്നും.. എന്നിങ്ങനെയാണ് നവ്യ കുറിച്ചത്. നടിയുടെ ഈ പോസ്റ്റ് ആരാധകർ ഏറ്റെടുക്കുകയായിരുന്നു.

നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്തത്. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന പ്രേഷകരുടെ പ്രിയപ്പെട്ട ഈ നടി വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. നടിയുടെ അടുത്തിടെ പുറത്തിറങ്ങിയ ഒരുത്തീ എന്ന സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വലിയ തിരിച്ചുവരവാണ് ഈ സിനിമയിലൂടെ നടി നടത്തിയത്. പുതിയ ഡാൻസ് സ്കൂളും ആരംഭിച്ചു കഴിഞ്ഞു ഈ താരം.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *