അനിയത്തി കുട്ടിയുടെ പിറന്നാളിന് കെട്ടിപ്പിടിച്ച് ചക്കര ഉമ്മ നൽകുകയാണ് മീനാക്ഷി ദിലീപ്…തകർപ്പൻ പിറന്നാൾ ആഘോഷങ്ങളുമായി. | Mahalakshmi Dilieep Birthday Function.

Mahalakshmi Dilieep Birthday Function : മലയാളി പ്രേക്ഷകർ ഏറെ നെഞ്ചിലേറ്റുന്ന താരമാണ് നടൻ ദിലീപ്. മിമിക്രിയിലൂടെയാണ് താരം സിനിമ മേഖലകളിലേക്ക് കടന്നെത്തുന്നത്. മിമിക്രിയുടെ കടനെത്തിയ താരം ലോകമെങ്ങും അറിയപ്പെടുന്ന ജനപ്രിയ നായകനായി മാറുകയായിരുന്നു. ഏഴരക്കൂട്ടം, മാനത്തെ കൊട്ടാരം തുടങ്ങിയ ചിത്രങ്ങളിലൂടെ ജനശ്രദ്ധ നേടുകയായിരുന്നു. നായകൻ വേഷത്തിൽ അരങ്ങേറിയ ജോക്കർ എന്ന സിനിമയ്ക്ക് ശേഷമാണ് താരത്തിന്റെ ഓരോ സിനിമയും വലിയ ഹിറ്റായി മാറുവാൻ തുടങ്ങിയത്.

   

അനേകം ചിത്രങ്ങളിൽ തന്നെയാണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളതും. സായിബാബ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമ രംഗത്തും അവസരം കടന്നു വന്നിരുന്നു. താരത്തിന്റെ ഓരോ വിശേഷങ്ങളും തൽക്ഷണം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ തമനയുമായി പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് താരം. സോഷ്യൽ മീഡിയയിൽ താര കുടുംബത്തിന്റെ ഓരോ വിശേഷങ്ങളും നിമിഷനേരത്തിനുള്ളിലാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

ഇപ്പോഴിതാ താര കുടുംബത്തിൽ ഏറെ സന്തോഷത്തിന്റെ നിമിഷങ്ങളാണ് കടന്നുവന്നിരിക്കുന്നത്. ദിലീപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്മിയുടെ ജന്മദിനമായ ഇന്ന് ആഘോഷമാക്കി മാറ്റുകയാണ് താരകുടുംബം. സോഷ്യൽ മീഡിയയിൽ മീനാക്ഷി തന്റെ കുഞ്ഞനുജത്തിയെ എടുത്തുകൊണ്ട് ചുംബനം നൽകുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ഹാപ്പി ബര്ത്ഡേ പൊന്നു… എന്നിങ്ങനെ അനേകം കമന്റുകൾ തന്നെയാണ് മീനാക്ഷി പങ്കുവെച്ച ചിത്രത്തിന് താഴെ നിരവധി ആരാധകരും താരങ്ങളും ആശംസകളുമായി രംഗത്ത് എത്തുനത്.

സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമല്ല മീനാക്ഷി എങ്കിലും മീനാക്ഷി പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും നിമിഷ നേരത്തിനുള്ളിൽ ആണ് ആരാധകർ ഏറ്റെടുക്കാനുള്ളത്. അത്രക്കും ജന പിന്തുണ തന്നെയാണ് ജനപ്രിയ നായകനായ ദിലീപിന്റെ മകളൾക്ക് ചുറ്റും. കുഞ്ഞനുജത്തിയുടെ പിറന്നാളിന് കിടിലൻ സർപ്രൈസ് നൽകിക്കൊണ്ട് ആഘോഷമാക്കുകയാണ് മീനാക്ഷി.

 

View this post on Instagram

 

A post shared by Meenakshi G (@i.meenakshidileep)

Leave a Reply

Your email address will not be published. Required fields are marked *