റോസാപ്പൂക്കൾ നിറഞ്ഞ സിൽക്ക് ചുരിദാറിൽ അതീവ സുന്ദരിയായി മേഘ്‌ന…കല്യാണവേദിയിൽ തനിച്ച് എത്തിയപ്പോൾ. | Meghna Coming Marriage Function.

Meghna Coming Marriage Function : നടി മേഘ്‌ന രാജന്റെ ഭർത്താവും നടനുമായ ചിരഞ്ജീവ് സർജയുടെ വിയോഗം ചലച്ചിത്ര ലോകത്ത് ഒന്നാകെ സങ്കടത്തിൽ ആക്കിയ കാര്യമാണ്. അതിനേക്കാൾ വളരെയേറെ ആഘാതത്തിൽ നെഞ്ചുപൊട്ടി കരയുകയായിരുന്നു താര കുടുംബം. 2020 ജൂൺ 7 നായിരുന്നു ചിരഞ്ജീവി സർജയുടെ മരണം. പലപ്പോഴും മേഘ്‌ന പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് താഴെ “ഇനി ഒരിക്കലും നീയും ഞാനും ഒരുമിച്ച് ഉണ്ടാവുകയില്ല “എന്ന് വളരെ വിഷമത്തോടെ പറയാറുണ്ട്.

   

ഇപ്പോഴിതാ മേഘ്‌ന സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഒരു വീഡിയോയാണ് ഏറെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മേഖലയുടെ മേക്കപ്പ്മാനായ രഘു നാഗരാജന്റെ വിവാഹ ചടങ്ങിലേക്ക് മേഘന എത്തിയതാണ്. രഘു തന്നെയാണ് വീഡിയോയാക്കി പങ്കുവെച്ചിരിക്കുന്നതും. പൂക്കളുള്ള സിൽക്ക് ചുരിദാറിൽ അധിവസുന്ദരിയായാണ് മേഘ്‌ന വിവാഹ ചടങ്ങിൽ എത്തിയത്. മേഘ്‌ന പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമ്പോൾ മേഘ്‌ന മേക്കപ്പ് നോക്കിയിരുന്നത് രഘു നാഗരാജ് തന്നെയാണ്.

ഇപ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷങ്ങൾ നിറഞ്ഞ ദിവസത്തിൽ യാതൊരു താര ജാഡയുമില്ലാതെ വിവാഹത്തിന് എത്തിയിരിക്കുകയാണ് താരം. പലപ്പോഴും രഘു മേഘ്‌നയെ മേക്കപ്പ് ചെയ്യുന്ന വീഡിയോകളും ഡ്രസ്സ് കോഡുകളും എല്ലാം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. വളരെ കുറച്ചുനാളുകൾ തൊട്ടാണ് താരം പൊതുവേദി പരിപാടികളിൽ എത്തിത്തുടങ്ങിയത്.

മേഘ്‌ന വിവാഹ ചടങ്ങിൽ എത്തിയ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ ഏറെ നിറഞ്ഞുനിൽക്കുന്നത്. മറ്റെല്ലാം തിരക്കുകൾ മാറ്റിവെച്ച് വിവാഹത്തിന് എത്തിയതിന് ഏറെ സന്തോഷമുണ്ട് എന്ന് രഘുവും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ചിരുവിനോടൊപ്പം എത്തേണ്ട കല്യാണ വേദിയിൽ മേഘ്‌ന തനിച്ച് എത്തിയ സങ്കടം മാത്രമേ ആരാധകർക്ക് ഉണ്ടായിരുന്നുള്ളൂ. അധിവസന്തോഷത്തിൽ നിറഞ്ഞുനിൽക്കുന്ന മേഘ്‌ന കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ആരാധകർ പറഞ്ഞെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *