Mahalakshmi Tirumangalyam : ഹരിചന്ദനം എന്ന മലയാള പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം കുറിച്ച താരമാണ് മഹാലക്ഷ്മി. പരമ്പരയ്ക്കുശേഷം മലയാളത്തിൽ നിന്ന് അപ്രതിക്ഷമായ താരം തമിഴ് സിനിമകളിലും സീരിയലുകളിലാണ് തിളങ്ങിയത്. സിനിമയിൽ വളരെയേറെ സജീവമുള്ള താരം തന്റെ സന്തോഷ നിമിഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. സിനിമ നിർമാതാവുമായ രവീന്ദ്രനെ മഹാലക്ഷ്മി വിവാഹം കഴിച്ചതോടെയാണ് തെനിന്ത്യയിൽ മോത്തമുള്ള വാർത്തകളിൽ നിറഞ്ഞത്.
ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ഇപ്പോഴിതാ മഹാലക്ഷ്മിയുടെ സ്വപ്നസാഫല്യം പൂർത്തീകരിച്ചിരിക്കുകയാണ്. ഭാര്യയുടെ കഴുത്തിൽ കെട്ടിയ മഞ്ഞ ചരടിൽ നിന്നും തിരുമാംഗല്യത്തിലേക്ക് എത്തിയെന്നാണ് പുതിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് രവീന്ദർ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. ഞാൻ അവളുടെ കഴുത്തിൽ മാലയിട്ടപ്പോൾ എന്റെ സ്വപ്നവും ജീവനുമാണ് എന്നായിരുന്നു എന്നോട് പറഞ്ഞത് ഇതുതന്നെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ ക്യാപ്ഷനായി നൽകിയിരിക്കുന്നതും.
കഴുത്തിൽ മാലയിട്ട് അധിവസന്തോഷത്തിൽ ചിരിച്ചു നിൽക്കുന്ന ഫോട്ടോയായിരുന്നു അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. ഷർട്ടും മുണ്ടും മായിരുന്നു രവീന്ദ്രന്റെ വേഷം. സാരിയിൽ ആയിരുന്നു മഹാലക്ഷ്മി. താരങ്ങൾ പങ്കുവെച്ച ചിത്രങ്ങളും വീഡിയോകളും കണ്ട് ഈ സന്തോഷം എന്നും നിലനിൽക്കട്ടെ എന്നാണ് ആരാധകർ കുറിക്കുന്നത്. നീണ്ടനാളുകളുടെ പ്രണയത്തിന് ശേഷമാണ് രവീന്ദ്രനും മഹാലക്ഷ്മിയും വിവാഹം കഴിക്കുന്നത്. സിനിമ ലോകവും ആരാധകരും എല്ലാം ഇവർക്ക് ആശംസകൾ ആയി എത്തിയിരുന്നു.
ആശംസകൾ മാത്രമല്ല ഇവർക്ക് ദോഷമായുള്ള സൈബർ അറ്റാക്കുകളും നേരിടേണ്ടതായി വന്നിരുന്നു. പണം മാത്രം നോക്കിയാണ് മഹാലക്ഷ്മി രവീന്ദ്രനെ വിവാഹം ചെയ്തത് എന്നിങ്ങനെ അനേകം മോശപ്പെട്ട കമന്റുകൾ ആയിരുന്നു വിവാഹശേഷം ഇവർ നേരിടേണ്ടതായി വന്നത്. ഇപ്പോൾ താരങ്ങൾ മഹാലക്ഷ്മി കാത്തിരുന്ന തിരുമംഗലം ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കടന്നെത്തിയിരിക്കുകയാണ്. ഏറെ സന്തോഷത്തോടെ ആരാധകർ താരങ്ങൾ പങ്കുവെച്ച ചിത്രത്തിനു താഴെ ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തുകയാണ്.