മാതാപിതാക്കളും സഹോദരനും തള്ളിപ്പറഞ്ഞ ഒരു പ്രവാസിയുടെ കഥ…

ഇനി ഒരാഴ്ച മാത്രമേ ബാക്കിയുള്ളൂ. 15 വർഷത്തെ നീണ്ട പ്രവാസ ജീവിതത്തിനൊടുവിൽ ജോഷി നാട്ടിലേക്ക് പോവുകയാണ്. ഇരുപത്തിയൊന്നാമത്തെ വയസ്സിൽ വന്നതാണ് ജോഷി ഈ വിദേശത്തേക്ക്. ഇപ്പോൾ ഒരുപാട് സമ്പാദിച്ചിരിക്കുന്നു. നാട്ടിൽ ഒരു വീടും കൂടി പണികഴിപ്പിച്ചിട്ടുണ്ട്. ജോഷി വിദേശത്തേക്ക് വന്നതിനുശേഷം ആയിരുന്നു അവന്റെ വീട് ഓട് മാറ്റിയിട്ട് ടരസാക്കിയതും വീട്ടിൽ ഒരു കാർ വാങ്ങിയതും എല്ലാം. എപ്പോഴും ജോഷിയുടെ വീട്ടിൽ തരംതിരിവായിരുന്നു. അച്ഛനും അമ്മയും തരംതിരിച്ചാണ് മക്കളെ കണ്ടിരുന്നത്.

   

അനിയനെ അവർ കൂടുതലായി സ്നേഹിച്ചിരുന്നു. എപ്പോഴും എല്ലായിടത്തും കയ്യടി വാങ്ങിയിരുന്നത് അവനാണ്. അപ്പോൾ തന്നെ എല്ലാവരും ചേർന്ന് ജോഷിയെ താഴ്ത്തിക്കെട്ടിയിരുന്നു. പ്ലസ്ടുവിൽ ജോഷി പരാജയപ്പെടുകയും അനിയനെ ഉന്നത വിജയം ലഭിക്കുകയും ചെയ്തതോടുകൂടി എല്ലാവരുടെയും കളിയാക്കൽ അതിരു കവിഞ്ഞു. അതോടൊപ്പം വീട്ടുകാരും കൂടി ചേർന്നപ്പോൾ ജോഷിക് സഹിക്കാൻ കഴിയുന്നതിനേക്കാൾ വലിയ കാര്യമായിരുന്നു.

അങ്ങനെ അവൻ വിദേശത്തേക്ക് പോകാനായി വന്ന ഒരു ഓഫറിൽ ചാടിക്കയറി വിദേശത്തേക്ക് പോയി. അവിടെ ചെന്ന് വളരെയധികം അധ്വാനിച്ചു. ആവശ്യത്തിനുമാത്രം പണം നാട്ടിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ഇന്നിപ്പോൾ വിദേശത്തുനിന്ന് മടങ്ങിയെത്തിയപ്പോൾ എയർപോർട്ടിലേക്ക് കൊണ്ടുവരാനായി വന്നിരുന്നത് സഹോദരൻ തന്നെയായിരുന്നു. താൻ വിദേശത്തായിരുന്ന സമയത്ത് തന്നെ തന്റെ വിവാഹം ഒരു ജാതക പ്രശ്നത്തിന്റെ പേരിൽ നീണ്ട് നീണ്ടു പോവുകയായിരുന്നു.

കാലം ആർക്കുവേണ്ടിയും കാത്തു നിന്നില്ല. അനിയൻ വിവാഹം കഴിക്കുകയും കുട്ടികൾ ജനിക്കുകയും ചെയ്തു. അപ്പോഴും താൻ മാത്രം വീടിനുവേണ്ടി ചുമടെടുക്കുന്ന കാളയായി. സഹോദരന്റെ കുഞ്ഞുങ്ങൾ താൻ വരുന്നതും കാത്ത് വീട്ടിൽ ഇരിപ്പാണ്. അവരുന്ന സ്കൂളിലൊന്നും പോയിട്ടില്ല. വല്യച്ഛനെ കാത്ത് ഇരിപ്പാണെന്നാണ് അനിയൻ പറഞ്ഞത്. വീട്ടിലെത്തിയതും അവരെല്ലാം തന്റെ അടുക്കലേക്ക് ഓടിക്കൂടി. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.