ഒട്ടുംതന്നെ എണ്ണയില്ലാതെ നല്ല രുചിയേറിയ കുറുമ കറി തയ്യാറാക്കി എടുക്കാം… അതിനായി ഇത്ര മാത്രം മതി.

ഇന്നിവിടെ തയ്യാറാക്കിയെടുക്കുന്നത് നല്ല രുചികരമായുള്ള ഒരു വെജിറ്റബിൾ കുറുമ കറിയാണ്. ഒട്ടുംതന്നെ എണ്ണ ചേർക്കാതെയാണ് ഈ ഒരു രുചികരമായുള്ള കറി തയ്യാറാക്കി എടുക്കുന്നത്. എണ്ണ ചേർക്കുന്നില്ല എന്ന് വെച്ചിട്ട് സ്യാദിൽ വ്യത്യാസം ഒന്നും വരുന്നില്ല. എങ്ങനെയാണ് ഈ ഒരു കുറുമ കറി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ഈയൊരു കുറുമ തയ്യാറാക്കി എടുക്കുന്നത് പ്രഷർകുക്കറിൽ ആണ്. കുക്കറിൽ ഉണ്ടാക്കുന്നത് കൊണ്ട് തന്നെ വെറും പത്ത് മിനിറ്റിനുളിൽ നമുക്ക് ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കും.

   

അപ്പോൾ ആദ്യം തന്നെ പ്രഷർകുക്കറിലേക്ക് ഒരു ഉരുളൻ കിഴങ്ങ് നുറുക്കിയെടുത്തത് ചേർക്കാം ഇനി അതിലേക്ക് ഒരു ക്യാരറ്റ്, നാലോ അഞ്ചോ ബീൻസ്, ഒന്നര കപ്പ് കോളിഫ്ലവ,ർ കാൽകപ്പ് ഗ്രീപീൻസ്, തക്കാളി, സബോള, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, രണ്ട് കപ്പോളം വെള്ളം ഇവ എല്ലാം കൂടി ഒരു നല്ല രീതിയിൽ യോജിപ്പിച്ച് എടുക്കാവുന്നതാണ്. ശേഷം കുക്കറിൽ വച്ച് ഇവ വേവിച്ച് എടുക്കാവുന്നതാണ്. ഇനി നമുക്ക് ഈ ഒരു കുറുമ കറിക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കി എടുക്കാം.

അര കപ്പ് തേങ്ങ ചിരകിയത്, പച്ചമുളക് വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില, അണ്ടിപ്പരിപ്പ് എന്നിങ്ങനെയുള്ള മസാലക്കൂട്ടുകൾ എല്ലാം തന്നെ ചേർത്ത് നല്ല രീതിയിൽ മിക്സിയിൽ അടിച്ചെടുക്കാവുന്നതാണ്. ഇത് കിട്ടിയ വെജിറ്റബിൾസിലേക്ക് ഒരു അരപ്പ് ചേർത്ത് കൊടുത്താൽ നല്ല രീതിയിൽ ഒന്ന് യോജിപ്പിച്ച് എടുക്കാം. ശേഷം ഒരു തണ്ട് കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ല രീതിയിൽ യോജിപ്പിച്ച് എടുക്കാവുന്നതാണ്. ഇനി ഒന്നും കൂടിയും നല്ല രീതിയിൽ ഒന്ന് തിളപ്പിച്ച് എടുക്കാം. ഇങ്ങനെ ചെയ്യുമ്പോൾ കറിയൊന് നല്ല രീതിയിൽ വറ്റി കുറുകി വന്നിട്ടുണ്ടാകും.

ഇനി ഇതിലേക്ക് ഒരു മൂന്നാല് ടേബിൾ സ്പൂൺ പൊതീന ഇലയും കൂടി ചേർക്കാം. ഇപ്പോൾ നമ്മുടെ കറി റെഡിയായി കഴിഞ്ഞു. നല്ല കുറുകുറുവുള്ള കുറുമ കറി റെഡിയായിക്കഴിഞ്ഞു. ഒട്ടും തന്നെ എണ്ണ ചേർക്കാതെ തയ്യാറാക്കി എടുക്കുന്ന ഈ ഒരു കുറുമ കറി ചപ്പാത്തിക്ക് ഒപ്പമോ അപ്പത്തിനോട് ഒപ്പമോ കഴിക്കുവാൻ ഉഗ്രൻ ടെസ്റ്റ് തന്നെയാണ്. ട്രൈ ചെയ്ത് നോക്കാൻ മറക്കലെ.

Leave a Reply

Your email address will not be published. Required fields are marked *