ഗോതമ്പ് പൊടി കൂടുതൽ വാങ്ങിച്ചു വെച്ചാൽ മഴക്കാലങ്ങളൊക്കെയാകുമ്പോൾ ഈർപ്പം അടിച്ച് പുഴുക്കൾ ഒക്കെ കാണപ്പെടാറുണ്ട്. അത് മാത്രമല്ല പൊടിക്കുന്ന ഗോതമ്പ് ആണെങ്കിലും ഒരുപാട് പുഴു വരാൻ നല്ല സാധ്യത തന്നെയാണ്. ഒരുപാട് നാളുകൾ സൂക്ഷിച്ചാലും ഗോതമ്പുപൊടിയിൽ പുഴുക്കൾ വരാതിരിക്കാൻ ഈ ഒരു കാര്യം ചെയ്താൽ മാത്രം മതി. അതിനായി ഗോതമ്പ് പൊടി ഒരു കവറിൽ നല്ല രീതിയിൽ കെട്ടി വയ്ക്കുക. ഇങ്ങനെ കെട്ടി വയ്ക്കുകയാണെങ്കിൽ ഒരിക്കലും തന്നെ രണ്ടുമൂന്നു വർഷങ്ങൾ ആയാലും കേടുകൂടാതെയിരിക്കും.
അതുമാത്രമല്ല നമുക്ക് വളരെ സേയ്ഫ് ആയി ഉപയോഗിക്കുകയും ചെയാം. അതിനായി ഒരു പ്ലാസ്റ്റിക് കവറിലിട്ട് ഗോതമ്പ് പൊടി കെട്ടിയെടുത്തതിനുശേഷം ഫ്രിഡ്ജിൽ അല്ലെങ്കിൽ ഫ്രീസറിൽ വെക്കുകയാണെങ്കിൽ എത്ര വർഷം വേണമെങ്കിലും കേടുകൂടാതെ സൂക്ഷിച്ചു വയ്ക്കുവാൻ സാധിക്കും. അതുപോലെതന്നെ വെള്ളക്കടല, കറുത്ത കടല, ഗ്രീൻപീസ് ഇങ്ങനെയുള്ള വസ്തുക്കൾ ഒക്കെ തന്നെ മഴക്കാലം ആകുമ്പോൾ വളരെ പെട്ടെന്ന് തന്നെ കേടുകൂടാറുണ്ട്. കടല നാശമാവാതിരിക്കാൻ ഒരു കഷണം കറുകപ്പട്ട കടലയിൽ ഇട്ടു കൊടുത്താൽ മതി.
ഇങ്ങനെ ചെയുകയാണെങ്കിൽ യാതൊരു രീതിയിലും കടലയിൽ പുഴു വരികയില്ല. ഇങ്ങനെ നിങ്ങൾ ചെയ്താൽ എത്ര മാസങ്ങളോ വർഷങ്ങളോ വേണമെങ്കിലും കേട് കൂടാതെ സൂക്ഷിക്കുവാൻ സാധിക്കും. സാധാരണ നമ്മുടെയെല്ലാം വീടുകളിൽ ഉള്ള വസ്തുക്കളാണ് ഗോതമ്പ് പൊടി, മൈദ പൊടി, കടല എന്നിവ. ഇവയിൽ ഏതെങ്കിലും അല്പം കൂടുതൽ വാങ്ങി വയ്ക്കുമ്പോഴേക്കും ഒരു മാസം കഴിയുമ്പോൾ അതിൽ പുഴുക്കളെ കാണാറുണ്ട്.
അതിനായി നിങ്ങൾ മുകളിൽ പറയുന്ന ഈ ഒരു മാർഗ്ഗം സ്വീകരിച്ചാൽ മാത്രം മതിയാകും. ഈയൊരു രീതിയിലൂടെ എത്ര നാൾ വേണമെങ്കിലും നല്ല ഫ്രഷ് ആയി തന്നെ കടലയും, മുതിരയും, പരിപ്പും എല്ലാം തന്നെ സൂക്ഷിക്കാവുന്നതാണ്. ഇത്തരത്തിൽ നിങ്ങൾക്ക് അറിഞ്ഞുകൂടാത്ത അനേകം ടിപ്സുകളുമായാണ് ഇന്ന് നിങ്ങളുടെ മുമ്പിൽ പറഞ് എത്തിയിരിക്കുന്നത്. കൂടുതൽ വിശദ വിവരങ്ങൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.