നിങ്ങൾ വിവാഹിതയാണ് എങ്കിൽ ഇക്കാര്യം ചെയ്യാൻ ഒരിക്കലും മറക്കരുത്…

വിവാഹിതരായ സ്ത്രീകൾ പ്രതീകാത്മകമായി അണിയുന്ന രണ്ടു വസ്തുക്കൾ ആണ് താലിയും സിന്ദൂരവും. നിങ്ങൾ ഒരു വിവാഹിതയാണ് എങ്കിൽ ഉറപ്പായും നിങ്ങൾ സിന്ദൂരവും താലിയും അണിഞ്ഞു കാണണം. ഇത്തരത്തിൽ സിന്ദൂരവും താലിയും അണിയുന്നത് എന്തിനാണെന്നല്ലേ. ഇത്തരത്തിൽ അണിയുന്ന താലി നിങ്ങൾ ഒരു കാര്യം ഉറപ്പായും ചെയ്യേണ്ടതാണ്. അത് ഇപ്രകാരമാണ്.

   

നമ്മുടെ താലി ഏറ്റവും പവിത്രമായി കരുതേണ്ട ഒന്ന് തന്നെയാണ്. ഇത്രയേറെ പവിത്രമായ കരുതുന്ന താലി നാം എപ്പോഴും പൂജിച്ചു വാങ്ങേണ്ടതാണ്. അതിനായി പ്രധാനമായും വർഷത്തിലെ മൂന്നു ദിവസങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. ഇത്തരത്തിൽ തിരഞ്ഞെടുക്കുകയും ഈ ദിവസങ്ങളിൽ നിങ്ങളുടെ താലിമാല ക്ഷേത്രത്തിൽ കൊണ്ടുപോയി പൂജിച്ചു വാങ്ങുകയും ചെയ്യുകയാണ് എങ്കിൽ നിങ്ങൾ ദീർഘസുമംഗലികളായി ഇരിക്കാനായിട്ടുള്ള സാധ്യത വളരെയധികം കൂടുതൽ തന്നെയാണ്.

അതായത് ധനുമാസത്തിൽ വരുന്ന തിരുവാതിരനാളിൽ നിങ്ങൾ ഉറപ്പായും താലി പൂജിക്കേണ്ടത് ആകുന്നു. അതുപോലെ തന്നെ മറ്റൊരു ദിവസമാണ് വൃശ്ചിക മാസത്തിൽ വരുന്ന കാർത്തിക നാൾ. അതുപോലെ തന്നെ എല്ലാ മാസത്തിലും വരുന്ന പൗർണമി നാളിലും താലി പൂജിച്ചു വാങ്ങാവുന്നതാണ്. ഇതിനായി നിങ്ങൾ അടുത്തുള്ള ഉമമഹേശ്വര ക്ഷേത്രം കണ്ടെത്തേണ്ടിയിരിക്കുന്നു. ഇത്തരത്തിൽ നേരത്തെ തന്നെ ഈ ക്ഷേത്രം കണ്ടെത്തുകയും ഇന്നേ ദിവസങ്ങളിൽ ആ ക്ഷേത്രത്തിൽ പോയി താലിപൂജ കഴിപ്പിക്കുകയും ചെയ്യുന്നത് ഏറ്റവും ഉത്തമം തന്നെയാണ്. അതോടൊപ്പം തന്നെ ഐക്യമത്യ പുഷ്പാഞ്ജലി യും അർപ്പിക്കേണ്ടതാണ്.

നിങ്ങൾ ഒരിക്കലും നിങ്ങളുടെ കഴുത്തിൽ ഒരിക്കൽ അണിയപ്പെട്ടിട്ടുള്ള താലി ഊരി വയ്ക്കരുത്. ഇത്തരത്തിൽ ഊരി വയ്ക്കുന്നത് തീർച്ചയായും തെറ്റായ കാര്യമാണ്. എന്നാൽ ക്ഷേത്രസന്നിധിയിൽ താലി പൂജയ്ക്ക് കൊടുക്കുന്നതിൽ തെറ്റില്ല. അല്ലാത്ത സന്ദർഭങ്ങളിൽ ഒരിക്കലും നിങ്ങളുടെ കഴുത്തിൽ നിന്ന് താലി ഊരി മാറ്റിവയ്ക്കാൻ പാടുള്ളതല്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.