വീട്ടിൽ വിളക്ക് കൊളുത്തുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നിങ്ങൾക്കറിയാമോ…

ഒട്ടുമിക്ക ഹൈന്ദവ വീടുകളിലും പ്രായമായ സ്ത്രീകളുള്ള വീടുകളിലും മുടങ്ങാതെ ചെയ്യുന്ന ഒരു കാര്യമാണ് വീട്ടിൽ വിളക്ക് വയ്ക്കുക എന്നത്. രണ്ടുനേരമാണ് വീടുകളിൽ വിളക്കു വയ്ക്കാറ്. രാവിലെ കുളിച്ച് ശുദ്ധിയായി വിളക്കുവെക്കുന്നു. സൂര്യഭഗവാനെ നോക്കിക്കൊണ്ട് കിഴക്കോട്ട് തിരിഞ്ഞുനിന്ന് ഒരു തിരി വിളക്കാണ് വയ്ക്കാറ്. എന്നാൽ സന്ധ്യാസമയത്ത് വയ്ക്കുന്ന വിളക്കിനെ മറ്റൊരു പ്രത്യേകതയുണ്ട് അത് സൂര്യൻ പടിഞ്ഞാറ് അസ്തമിക്കുന്നത്.

   

കൊണ്ട് കിഴക്കോട്ടും പടിഞ്ഞാറോട്ടും ഓരോ തിരിയിട്ട് അങ്ങനെ പൊതുവേ രണ്ട് തിരിയിട്ട് വിളക്കുകളാണ് കൊളുത്താറുള്ളത്. ഇത്തരത്തിൽ വിളക്ക് കൊളുത്തിയാൽ ചില വീടുകളിൽ എല്ലാം വളരെ പെട്ടെന്ന് തന്നെ അത് അണയ്ക്കാറുണ്ട്. പല പല കാരണങ്ങളാലും അത് അണച്ചുവെക്കുന്നവരാണ് കൂടുതലായും ഉള്ളത്. എന്നാൽ ഓരോ വീടുകളിലും വിളക്ക് വെച്ച് അതിൻറെ വിശുദ്ധിയും പവിത്രതയും പൂർണമാകണമെങ്കിൽ വിളക്ക് വച്ചതിനുശേഷം 40 മുതൽ 45 മിനിറ്റ് വരെ അത് അങ്ങനെ തന്നെ അണയാതെ സൂക്ഷിക്കേണ്ടതാണ്.

ഇത്തരത്തിൽ വിളക്ക് വച്ചതിനുശേഷം കൈകൊണ്ട് വീശിയോ വായ് കൊണ്ട് ഊതിയോ വിളക്കുകൾ അണക്കാൻ പാടുള്ളതല്ല. അത് സൂര്യൻ കടലിലേക്ക് ആഴ്ന്നിറങ്ങുന്നത് പോലെ തന്നെ കൈകൊണ്ട് ആ തിരികൾ എണ്ണയിലേക്ക് താഴ്ത്തി അങ്ങനെ വേണം തിരകൾ അണക്കാൻ വേണ്ടി. തിരികൾ നാം പുറത്തേക്ക് ഒരിക്കലും വലിച്ചെറിയാൻ പാടുള്ളതല്ല. ഇത്തരത്തിൽ വലിച്ചെറിയുന്ന തിരികൾ കാക്ക പൂച്ച തുടങ്ങിയ ജീവികളെല്ലാം എടുത്ത് ഭക്ഷിക്കാനും പാടുള്ളതല്ല.

ഇത്തരത്തിൽ ചെയ്യുന്നത് ദോഷങ്ങൾ വിളിച്ചു വരുത്തുന്നു. കൂടാതെ ഒരുപാട് അനർത്ഥങ്ങളും ആ വീടുകൾക്ക് സംഭവിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇത്തരത്തിൽ അവശേഷിക്കുന്ന തിരികൾ നാം ഒരു പാത്രത്തിൽ ആക്കി സൂക്ഷിച്ചു വയ്ക്കുകയോ വീട്ടിൽ പുകയ്ക്കാനായി ഉപയോഗിക്കുക അല്ലെങ്കിൽ വീടിൻറെ ഈശാനകോണിൽ കുഴിച്ചിടുകയോ ചെയ്യേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.