ഏകാദശി ദിവസം ചെയ്യേണ്ട വഴിപാടുകൾ എന്തെല്ലാം എന്നറിയാൻ തീർച്ചയായും ഇത് കാണുക…

2024 എന്ന പുതു വർഷത്തിലെ ആദ്യത്തെ ഏകാദശിയാണ് ജനുവരി മാസം വരുന്ന കൃഷ്ണപക്ഷ ഏകാദശി. ഏകാദശി ദിവസം എന്തിനാണ് ഭക്തജനങ്ങൾ വ്രതം എടുക്കുന്നത് എന്ന് നിങ്ങൾക്കറിയില്ലേ. ഏകാദശി വ്രതം എടുക്കുന്നത് പാപമോചനത്തിനും ആഗ്രഹസഫല്യത്തിനും വേണ്ടിയാണ്. ഇത്തരത്തിൽ കൃഷ്ണപക്ഷ ഏകാദശിയിൽ നിർബന്ധമായും ചെയ്യേണ്ട കുറച്ച് വഴിപാടുകൾ ഉണ്ട്. കൃഷ്ണ ക്ഷേത്രങ്ങളിലോ വിഷ്ണു അവതാര ക്ഷേത്രങ്ങളിലോ ആണ് ഈ വഴിപാടുകൾ ചെയ്യേണ്ടത്. ഏകാദശി ദിവസം നിർബന്ധമായും ചെയ്യേണ്ട ഒരു കാര്യമാണ്.

   

രാവിലെ നേരത്തെ തന്നെ ഉണർന്നെഴുന്നേറ്റ് വൃത്തിയോടും ശുദ്ധിയോടും കൂടി വിളക്കു തെളിയിച്ച് വീടും പരിസരവും വൃത്തിയാക്കുക എന്നത്. അതിനുശേഷം ക്ഷേത്രദർശനം നടത്തുന്നത് ഏറ്റവും നിർബന്ധമുള്ള ഒരു കാര്യം തന്നെയാണ്. ക്ഷേത്രദർശനം നടത്തിയതിനുശേഷം ഭഗവാനെ പാൽപ്പായസം നേരുന്നത് വളരെ ഉത്തമമാണ്. ഗൃഹനാഥന്റെ പേരിലോ വീട്ടിൽ കഷ്ടത അനുഭവിക്കുന്ന ഏതെങ്കിലും വ്യക്തിയുടെ പേരിലോ ആണ് ഈ വഴിപാട് നടത്തേണ്ടത്. കൂടാതെ വിളക്ക് തെളിയിക്കുക എന്നത് നിർബന്ധമാണ്.

ഭഗവാനെ വെണ്ണ എള്ളുണ്ട ത്രിമധുരം ഉണ്ണിയപ്പം എന്നിവ ഉണ്ടാക്കുന്നത് ഏറെ ഉത്തമമായ ഒരു കാര്യമാണ്. എന്തിനാണ് ഇത്തരത്തിലുള്ള വഴിപാടുകൾ നടത്തുന്നത് എന്നല്ലേ. വെണ്ണ വഴിപാടായി നടത്തുന്നത് കുടുംബത്തിലെ വ്യക്തികളുടെ ആരോഗ്യം വർദ്ധിക്കുന്നതിന് വേണ്ടിയാണ്. അവരുടെ ജീവിതത്തിൽ യാതൊരു പ്രശ്നങ്ങളും ഇല്ലാതിരിക്കുന്നതിനും വേണ്ടിയാണ്. എന്നാൽ പാൽപ്പായസം വീട്ടിൽ ഐശ്വര്യം വർദ്ധിക്കുന്നതിനും ദുരിതം നിവാരണം ചെയ്യുന്നതിനും വേണ്ടിയാണ്. എള്ളുണ്ടയാകട്ടെ ദാരിദ്രനിവാരണത്തിനു വേണ്ടി വഴിപാടായ സമർപ്പിക്കുന്ന ഒന്നാണ്.

കൂടാതെ ഉണ്ണിയപ്പം വഴിപാടായി നീതിക്കുന്നത് ഉയർച്ചയുണ്ടാകുന്നതിനും വിദ്യാഭ്യാസപരമായുള്ള തടസ്സങ്ങളെല്ലാം മാറികിട്ടി വിദ്യയിൽ ഉയർച്ച നേടുന്നതിനും വേണ്ടിയാണ്. മറ്റൊരു വഴിപാടാണ് ത്രിമധുരം. ഇത് വീട്ടിലുള്ള എല്ലാവർക്കും സന്തോഷം ലഭിക്കുന്നതിന് വേണ്ടി നേരുന്ന വഴിപാടാണ്. കൂടാതെ ഇത്തരത്തിൽ ക്ഷേത്രത്തിൽ പോയി വഴിപാടുകൾ ചെയ്യാൻ കഴിയാത്തവർ വീട്ടിൽ തന്നെ നെയ്വിളക്ക് സമർപ്പിച്ച ഈ വഴിപാടുകൾ നടത്താവുന്നതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.