ഏകാദശി വ്രതം എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെന്നറിയേണ്ടേ…

ഈ പുതുവർഷത്തിലെ ആദ്യത്തെ ഏകാദശിയാണ് വരാൻ പോകുന്നത്. കൃഷ്ണപക്ഷ ഏകാദശി ദിവസം. ജനുവരി മാസത്തിലെ ഏഴാം തീയതി മുതൽ എട്ടാം തീയതി വരെയുള്ള ദിവസമാണ് കൃഷ്ണ ഏകാദശിയായി ആചരിക്കുന്നത്. ഇന്നേദിവസം വ്രതം എടുക്കുന്നവരും എടുക്കാത്തവരും പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. വ്രതം എടുക്കുക എങ്ങനെയെന്ന് നമുക്ക് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. ഈ വ്രതം എടുക്കുന്ന ദിവസം അരിയാഹാരം ഒഴിവാക്കേണ്ടതാണ്.

   

ഫലങ്ങളോ മറ്റു വസ്തുക്കളോ അന്നേദിവസം ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നിരുന്നാലും അരിയാഹാരം ഒഴിവാക്കേണ്ടത് വളരെ അത്യാവശ്യം തന്നെയാണ്. ഇന്നേദിവസം പല കാര്യങ്ങളും നാം ശ്രദ്ധിക്കേണ്ടതുണ്ട്. ബ്രഹ്മ മുഹൂർത്തത്തിൽ തന്നെ ഉണർന്നെഴുന്നേൽക്കാൻ ഏവരും ശ്രദ്ധിക്കേണ്ടതാണ്. അതിനുശേഷം നാം വൃത്തിയും ശുദ്ധിയും കൂടി വേണം ഈ വ്രതം അനുഷ്ഠിക്കാൻ. അതുകൊണ്ടുതന്നെ രാവിലെ നേരത്തെ ഉണർന്ന് കുളിച്ച് നല്ല വസ്ത്രങ്ങൾ മാത്രം ധരിച്ച് വീട് മുഴുവൻ വൃത്തിയാക്കി വിള ക്കുകളുത്തി വേണം ഏകാദശി വ്രതം ആരംഭിക്കാനായി.

പൂജാമുറിയിൽ നാം കയറുമ്പോൾ വൃത്തിയോടു കൂടി വേണം കയറാൻ ആയിട്ട്. ഏകാദശി ദിവസം നെയ് വിളക്ക് തെളിയിക്കാൻ ഏവരും ശ്രദ്ധിക്കുമല്ലോ. കൂടാതെ ഭഗവാനെ മഞ്ഞപുഷ്പം കൊണ്ടുള്ള മാല സ്വയം കെട്ടി ഉണ്ടാക്കി അണിയിക്കുന്നത് ഏറെ ശുഭകരമാണ്. കൂടാതെ ഇന്നേദിവസം തുളസിമാല ഭഗവാനെ നേരുന്നത് വളരെ നല്ലതാണ്. ഏകാദശി ദിവസത്തിൽ തുളസിച്ചെടി പറിക്കുന്നത് തെറ്റാണ്. അതുകൊണ്ടുതന്നെ തലേദിവസം.

പൊട്ടിച്ച് വെള്ളത്തിൽ ഇട്ടുവച്ച് അടുത്തദിവസം ഭഗവാനെ അണിയിക്കേണ്ടതാണ്. ഇന്നേദിവസം തുളസി അർപ്പിക്കാതെ ഈ വ്രതം പൂർണമാവുകയില്ല. കൂടാതെ വീട്ടിൽ മധുരപലഹാരം എന്തെങ്കിലും ഒന്ന് ഉണ്ടാക്കുകയും അത് ഭഗവാനെ സമർപ്പിക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമായ ഒരു കാര്യമാണ്. അന്നേദിവസം മൂലമന്ത്രം ചൊല്ലി പ്രാർത്ഥിക്കുന്നത് ഏറെ ഗുണകരമാണ്. ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രം ഏറെ ചൊല്ലി ജപിക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.