എന്താ ഒരു രുചി!! നാവിൽ കൊതിയൂറും… റസ്റ്റോറന്റ് സ്റ്റൈലിൽ മീൻ പൊള്ളിച്ചതും കപ്പയും ; ടെസ്റ്റ് ഉഗ്രൻ തന്നെ.

റസ്റ്റോറന്റ് സ്റ്റൈലിൽ ടേസ്റ്റി ആയ മീൻ കറിയും കപ്പയും നിങ്ങൾ കഴിച്ചിട്ടുണ്ടോ. ഇനി കപ്പയും മീൻ മുളകിട്ടതും കഴിക്കാൻ റെസ്റ്റോറന്റിൽ ഒന്നും
പോകേണ്ട ആവശ്യമില്ല. വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണ്. ഏതു മീൻ വെച്ചിട്ടും ഈയൊരു കറി തയ്യാറാക്കി എടുക്കാൻ പറ്റും. എന്നാൽ കുറച്ചു കൂടി ടേസ്റ്റ് കൂടുതൽ മത്തിയും ഐലയും ആണ്. എന്നാ പിന്നെ റസ്റ്റോറന്റ് കിടിലൻസ് ഐറ്റം എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കിയാലോ. കുറുകിയ ചാറിലോടെ കൂടിയുള്ള മീൻ മുളകിട്ടത് തയ്യാറാക്കാൻ വേണ്ടി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് അളവിൽ നല്ല തിളച്ച വെള്ളത്തിൽ കുടംപുളി രണ്ടായി കീറി വെള്ളത്തിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. അല്പം സമയം അത് മാറ്റിവയ്ക്കുമ്പോൾ വെള്ളത്തിലേക്ക് പാകത്തിനുള്ള പുളിയെല്ലാം പിടിച്ചിട്ടുണ്ടാകും.

   

ഇനി മീൻ കറി വയ്ക്കുവാൻ ആയി ഒരു മൺചട്ടിയിൽ അല്പം വെളിച്ചെണ്ണ ഒഴിക്കാം. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ചെറിയ ഉള്ളി ചേർത്തുകൊടുത്ത് നല്ല രീതിയിൽ വഴറ്റി എടുക്കാം. ചെറുതായി വാടി വരുന്ന സമയത്ത് അതിലേക്ക് ചെറിയ തക്കാളി ചേർക്കാവുന്നതാണ്. ശേഷം തീ ഓഫ് ചെയ്ത ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ല രീതിയിൽ അരച്ചെടുക്കാവുന്നതാണ്. ശേഷം ചട്ടിയിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ പാകത്തിന് കടുക് തൂളിച്ച് പൊട്ടിക്കാവുന്നതാണ്. കടുകെല്ലാം പൊട്ടിക്കഴിയുമ്പോൾ അര ടീസ്പൂൺ ഉലുവ, ഒരു ടേബിൾ സ്പൂൺ ഇഞ്ചി, ടേബിൾ സ്പൂൺ വെളുത്തുള്ളി, 6 ചുവന്നുള്ളി, 3 പച്ചമുളക്, കണ്ട് കറിവേപ്പില ചേർത്ത് നല്ല രീതിയിൽ മൂപ്പിച്ച് എടുക്കാവുന്നതാണ്.

നന്നായി വഴറ്റി വരുമ്പോൾ അതിലേക്ക് കാശ്മീരി മുളകുപൊടി മൂന്ന് ടേബിൾ സ്പൂൺ ചേർക്കാവുന്നതാണ്. കാൾ സ്പൂൺ മഞ്ഞൾപ്പൊടി, അര സ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് നല്ല രീതിയിൽ ഇളക്കി കൊടുക്കാം. ശേഷം നേരത്തെ അരച്ചുവെച്ച മിക്സ് അതിലേക്ക് ചേർത്ത് നല്ല രീതിയിൽ ഇളക്കാവുന്നതാണ് പാകത്തിന് ഉപ്പും ചേർക്കാം അതിലേക്ക്. വെള്ളത്തിലേക്ക് ചേർത്ത് കൊടുത്ത ഇതിലേക്ക് ഒഴിച്ചു കൊടുക്കാം. ആവശ്യത്തിന് വേണമെങ്കിൽ നമുക്ക് ചേർക്കാവുന്നതാണ്. ശേഷം ചെറിയ അയില ചട്ടിയിലേക്ക് ഇട്ടു കൊടുക്കാം. വച്ച് തന്നെ മീൻ തിളച്ചുവരുന്ന വരെ വെയിറ്റ് ചെയ്യാം. 10 മിനിറ്റിനുള്ളിൽ നമ്മുടെ മീൻ കറി റെഡിയായി കഴിഞ്ഞു. കാർ ഒന്നുകുറുകിവരുവാൻ അല്പം നേരം റെസ്റ്റിൽ വെക്കാം.

ശേഷം പാകത്തിന് കപ്പ ചെറുതായി അരിഞ്ഞ് റെഡിയാക്കി എടുക്കാം മീൻ മുളകിട്ടത്തിന് കൂടെ നമുക്ക് റെഡിയാക്കാം. വേണ്ടത് ചെറിയ ഉള്ളി, മുക്കാൽ കപ്പ് നാളികേരം, പാകത്തിന് എരിവിന് പച്ചമുളക്, വെളുത്തുള്ളി, മഞ്ഞൾപൊടി, ചെറിയ ജീരകം, എന്നിവ ചേർത്ത് ചെറുതായി ചതച്ച് എടുക്കുക. ഇനി കപ്പ നമുക്ക് വേവിച്ചെടുക്കാം ആവശ്യത്തിനു ഉപ്പ് ചേർത്ത്. ശേഷം നേരത്തെ അരച്ചുവെച്ചത് കപ്പയിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. ഇതെല്ലാം നല്ല രീതിയിൽ ഒന്ന് കുഴഞ്ഞെടുത്തതിനു ശേഷം അടി പിടിക്കാതിരിക്കാൻ ആയി വെള്ളം ചേർത്ത് അല്പം കറിവേപ്പിലയും മൂടിവെച്ച് ലോ ഫ്ലെയിമിൽ ബുക്ക് ചെയ്യാവുന്നതാണ്. രണ്ട് മിനിറ്റിനുള്ളിൽ നമ്മുടെ കപ്പ്യും റെഡിയായി. സമയം കളയാതെ കപ്പയും മീൻകറിയും കൂട്ടി തകർക്കല്ലേ.

Leave a Reply

Your email address will not be published. Required fields are marked *