മോഹിനി ഏകാദശി വ്രത ദിവസത്തിൽ നിങ്ങൾ ഇത്തരത്തിൽ ഒന്ന് ചെയ്തു നോക്കൂ. ഭാഗ്യം നിങ്ങൾക്കൊപ്പം…

ഇതാ വീണ്ടും ഒരു മോഹിനി ഏകാദശി വന്നു ചേർന്നിരിക്കുന്നു. നമ്മുടെ മനസ്സിലുള്ള ആവശ്യമില്ലാത്ത മോഹങ്ങളെല്ലാം മാറ്റിക്കളഞ്ഞ് നമ്മുടെയെല്ലാം മനസ്സ് ഏറെ ശുദ്ധമാക്കാനായി കഴിയുന്ന ഒരു ദിനം തന്നെയാണ് ഇത്. എല്ലാ ഏകാദശി ദിവസങ്ങളും മഹാവിഷ്ണുവിനെ അനുയോജ്യമായ ദിനങ്ങൾ തന്നെയാണ്. വിഷ്ണു ഭഗവാന് വേണ്ടി സമർപ്പിക്കപ്പെട്ട ദിവസം തന്നെയാണ്അതുകൊണ്ട് ഇന്നേദിവസം വളരെയധികം കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതായുണ്ട്. അതിൽ ആദ്യമേ തന്നെ പറയാനുള്ളത് തിഥിയെ കുറിച്ചാണ്.

   

ഇന്നേദിവസം നാം അതിരാവിലെ തന്നെ ഉണർന്നെഴുന്നേറ്റ് അതായത് സൂര്യോദയത്തിനു മുൻപ് തന്നെ ഉണർന്നെഴുന്നേൽക്കുകയും കുളിച്ച് ശുദ്ധി വരുത്തുകയും വിളക്ക് തെളിയിക്കുകയും ചെയ്യേണ്ടതാണ്. ഇന്നേദിവസം മത്സ്യമാംസാദികളെല്ലാം തന്നെ വർജികുകയും ലഹരി ഉപയോഗിക്കാതിരിക്കുകയും വേണം. കൂടാതെ ഇന്നേദിവസം അരിയാഹാരം പൂർണമായും ഉപേക്ഷിക്കുകയും ഫലമൂലാദികൾ ഭക്ഷിക്കുകയും വേണം. കൂടാതെ ഇന്നേദിവസം ധരിക്കുന്ന വസ്ത്രത്തിൽ വരെ പ്രത്യേകതകൾ ഉണ്ട്.

എന്നേദിവസം നാം ഒരിക്കലും സുമംഗലികളാണ് എങ്കിൽ വെളുത്ത വസ്ത്രം ധരിക്കാൻ പാടുള്ളതല്ല. വെള്ളയിൽ മറ്റ് നിറങ്ങൾ ഉള്ളതോ അല്ലെങ്കിൽ ചുവപ്പോ മഞ്ഞയോ ആയ വസ്ത്രങ്ങൾ ധരിക്കുന്നത് ഏറ്റവും ഉത്തമം തന്നെയാണ്. ഇതോടൊപ്പം തന്നെ മുഷിഞ്ഞോ കീറിയതോ ആയ വസ്ത്രങ്ങൾ ഒരിക്കലും ധരിക്കാൻ പാടുള്ളതല്ല. ഇന്നേദിവസം വിഷ്ണുസഹസ്രനാമം പാരായണം ചെയ്തിരിക്കേണ്ടതാണ്. കൂടാതെ ഇന്നേദിവസം സദാസമയം ഭഗവാന്റെ നാമങ്ങൾ മനസ്സിലും നാവിലും ഉച്ചരിച്ചു.

കൊണ്ടേയിരിക്കണം ഈ ദിവസങ്ങളിൽ ധാനധർമ്മം നടത്തുന്നത് ഏറ്റവും ഉത്തമമായ ഒരു കാര്യം തന്നെയാണ്. അതിരാവിലെ കുളി കഴിഞ്ഞ് വിളക്ക് തെളിയിച്ചതിനുശേഷം ക്ഷേത്രദർശനം നടത്തുകയും പൂജകളിൽ പങ്കെടുക്കുകയും വേണം. രാവിലെ ക്ഷേത്രദർശനം കഴിയാൻ സാധിക്കാത്തവർ വൈകുന്നേരം സന്ധ്യ സമയത്ത് ക്ഷേത്രദർശനം നടത്തുകയും ദീപാരാധന തൊഴുകയും വേണം. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.