Try Making Vatteppam :മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു പലഹാരമാണ് വട്ടേപ്പം. എത്ര കഴിച്ചാലും വീണ്ടും ഈ ഒരു പലഹാരത്തിന്റെ രുചി വീണ്ടും വന്നു കൊണ്ടിരിക്കും. അത്രയും സ്വാദുള്ള ഈ ഒരു പലഹാരം വളരെ എളുപ്പത്തിൽ എങ്ങനെയാണ് തയ്യാറാക്കി എടുക്കുക എന്ന് നോക്കാം. ചിലരൊക്കെ വട്ടേപ്പം തയ്യാറാക്കുമ്പോൾ ഒട്ടുംതന്നെ സോഫ്റ്റ് ഇല്ലാതെ നല്ല ബലത്തിൽ ആവുന്നു. ഒരു പക്ഷേ വട്ടേപ്പത്തിന്റെ കൂട്ടിൽ എന്തെങ്കിലും അല്പം കുറവ് സംഭവിക്കുന്നത് കൊണ്ടായിരിക്കാം ഈ ഒരു പ്രശ്നം ഉണ്ടാകുന്നത്.
അപ്പോൾ എങ്ങനെയാണ് നല്ല സ്വാദോട് കൂടിയുള്ള വട്ടേപ്പം സോഫ്റ്റ് തയ്യാറാക്കി എടുക്കുക എന്ന് നോക്കാം. അതിനായി രണ്ട് ഗ്ലാസ് പച്ചരി വെള്ളത്തിലിട്ട് കുതിർത്തി വെക്കുക. ഏകദേശം രണ്ടു മണിക്കൂർ നേരമെങ്കിലും അരി വെള്ളത്തിലിട്ട് കുതിർത്തിയെടുക്കേണ്ടതാണ്. പിന്നെ നമുക്ക് ആവശ്യമായ വരുന്നത് ഒരു തേങ്ങയുടെ നാളികേരമാണ്. അതുപോലെതന്നെ നാല് ടേബിൾ സ്പൂൺ അവില് വെള്ളത്തിൽ കുതിർത്തുക.
ഇതെല്ലാം വെച്ച് എങ്ങനെയാണ് പട്ടേപ്പം തയ്യാറാക്കുന്നത് നോക്കിയാലോ…. ആദ്യം തന്നെ പച്ചരി അരിച്ച് എടുക്കുക. ഒരു രണ്ട് ടേബിൾ സ്പൂൺ മറ്റൊരു പാത്രത്തിലേക്ക് മാവ് ഒഴിച്ചതിനു ശേഷം അതിലേക്ക് രണ്ട് ഗ്ലാസ് വെള്ളവും കൂടി ചേർക്കുക. ഇതൊന്നു നല്ല രീതിയിൽ കുറുക്കി എടുക്കാവുന്നതാണ്. ഇനി നമ്മൾ നേരത്തെ മാറ്റിവെച്ച നാളികേരവും ബാക്കിയുള്ള പച്ചരിയും ഒപ്പം കൂടി ഒന്ന് അരച്ചെടുക്കാം.
ഇവ പരസ്പരം മാവിലേക്ക് ചേർത്തത്തഗിന് ശേഷം ഈസ്റ്റും അവലും എല്ലാം കൂടി അരച്ചെടുത്ത് മാവിലേക്ക് ചേർക്കാവുന്നതാണ്. ശേഷം ഒരു രണ്ടു മണിക്കൂർ നേരം എങ്കിലും റെസ്റ്റിനായി വെക്കാം. ഇതിലേക്ക് നിങ്ങളുടെ മധുരത്തിനനുസരിച്ചുള്ള പഞ്ചസാര ചേർക്കാവുന്നതാണ്. തുടർന്ന് എങ്ങനെയാണ് വട്ടേപ്പത്തിന്റെ ബാക്കിയുള്ള പണികൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Mia kitchen