ഈയൊരു ചേരുവകൾ ചേർത്ത് മോരുകറി ഉണ്ടാക്കി നോക്കൂ… ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നാടൻ മോരു കറി തയ്യാറാക്കി എടുക്കാം.

നാടൻ മോര് കറി എങ്ങനെ ഉണ്ടാക്കാം. നല്ല രുചിയും പുളിയുമുള്ള മോരു കറി എന്ന് പറയുമ്പോൾ തന്നെ ചോറും കൂടി കഴിക്കാൻ തോന്നുന്നു ഉണ്ടാകുമല്ലേ. ഈയൊരു കറിയുടെ മെത്തേഡ് എന്ന് പറയുന്നത് പണ്ട് കാലത്ത് അമ്മച്ചിമാർ ഉണ്ടാക്കുന്ന റെസിപ്പിയാണ്. അതുകൊണ്ടുതന്നെ ഈ ഒരു മോരു കറിക്ക് നമ്മൾ ഇന്നുവരെ കഴിക്കാത്ത ഒരു പഴമയുടെ രുചിയും ഉണ്ട്. ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നിപ്പിക്കുന്ന ആ ഒരു തൈരിന്റെ പുളിയും ടേസ്റ്ററ്റും എല്ലാം ഒരിക്കലും തന്നെ പറഞ്ഞറിയിക്കാൻ ആവില്ല.

   

അത്രയും പൊളിയാണ് ഈ ഒരു മോരു കറി. എന്നാൽ പിന്നെ എങ്ങനെയാണ് ഈ ഒരു കറി ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കിയാലോ. അതിനായി നിങ്ങൾ എത്രയാണോ കറി ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ അതിനേക്കാൾ തൈര് എടുക്കുക. മോര് കറി എന്ന് പറയുമ്പോൾ തന്നെ തൈരാണ് ഏറ്റവും കൂടുതൽ വേണ്ടത് തൈരിന്റെ പുളിയും ആ സ്വാദമാണ് ഏതു മോരുകറിയുടെയും ടേസ്റ്റ്. ഇനി നമുക്ക് ഇതിലേക്ക് അരിപ്പ തയ്യാറാക്കി എടുക്കാം. അതിനായി ഒരു മുക്കാൽ കപ്പ് തേങ്ങ മിക്സിയുടെ ജാറിൽ ഇട്ടു കൊടുക്കാം.

അതിലേക്ക് രണ്ടല്ലി വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, അര ടീസ്പൂൺ മഞ്ഞൾ പൊടി, രണ്ട് പിഞ്ച് ജീരകം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. അരയ്ക്കുമ്പോൾ നല്ല പേസ്റ്റായി അരച്ചെടുക്കാൻ ശ്രദ്ധിക്കണം എങ്കിൽ മാത്രമേ മോരുകറി രുചിയായി വരികയുള്ളൂ. ഇനി നമുക്ക് അടുപ്പുമേൽ മൺചട്ടി വെച്ച് ചട്ടി നല്ല മാതിരി ചൂടായി വരുമ്പോൾ അല്പം എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ഇട്ട് കൊടുക്കാം. തക്കാളിയൊക്കെ ഒന്ന് വെന്തു വരുമ്പോൾ അതിലേക്ക് അല്പം വേപ്പില ചേർത്ത് മിക്സ് ചെയ്യാം ശേഷം നമ്മൾ അരച്ചുവെച്ച് അരിപ്പ മുഴുവൻ ആയിട്ട് നമുക്ക് ചട്ടിയിൽ ചേർക്കാം.

ഇനി നമ്മൾ എടുത്തു വച്ചിട്ടുള്ള മോര് ചട്ടിയിൽ ഒഴിച്ചിട്ട് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കാം. മോര് കറി ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഒരിക്കലും തിളയ്ക്കുവാൻ പാടില്ല തിളച്ചു കഴിഞ്ഞാൽ ആ ടേസ്റ്റ് പോകും. ഇനി ഇതിലേക്ക് ഒരു കാൽ ടീസ്പൂൺ ഉലുവപ്പൊടി ചേർത്ത് കൊടുത്ത് തീ ഓഫ് ചെയ്യാവുന്നതാണ്. അവസാനമായിട്ട് ചെയ്യേണ്ടത് പാനലിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഒരു രണ്ട് തരി കടുക് വാരിയിട്ട് പൊട്ടിച്ചതിനുശേഷം മോരുകറിയിൽ ചേർക്കാവുന്നതാണ്. ഇത്രയേ ഉള്ളൂ… എളുപ്പത്തിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നമുക്കിത് തയ്യാറാക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *