സ്വർഗ്ഗ വാതിൽ ഏകാദശി ദിവസം ജപിക്കേണ്ട അതീവ രഹസ്യ മന്ത്രം അറിയേണ്ടേ…

ജീവിതത്തിൽ നല്ലത് മാത്രം വരാൻ വേണ്ടി എടുക്കുന്ന വ്രതമാണ് ഏകദശി വൃതം. സ്വർഗ്ഗവാതിൽ ഏകാദശി വ്രതം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ഗുരുവായൂർ ഏകാദേശിവ്രതം എടുത്ത ഏവരും സ്വർഗ്ഗ വാതിൽ ഏകാദശി എടുക്കേണ്ടത് അത്യാവശ്യമാണ്. ഏകാദശിവതം എടുക്കുമ്പോൾ നാം ചെയ്ത പാപങ്ങൾക്ക് എല്ലാം പരിഹാരമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇത്തരത്തിൽ വിഷ്ണുക്ഷേത്രത്തിലോ ശ്രീകൃഷ്ണ ഭഗവാന്റെ ക്ഷേത്രത്തിലോ ആണ് വ്രതം എടുക്കേണ്ടത്. കൂടുതലായും വിഷ്ണുക്ഷേത്രങ്ങളിലാണ് വ്രതം എടുക്കേണ്ടത്.

   

ഈ വ്രതം എടുക്കുമ്പോൾ അടുത്തായി വിഷ്ണുക്ഷേത്രം ഇല്ലെങ്കിൽ വിഷ്ണു അവതാര ക്ഷേത്രങ്ങളിൽ ആയാലും പോയി ഏകദശിവതം എടുക്കുന്നത് വളരെ നല്ലതാണ്. ഏകാദശി എടുക്കുമ്പോൾ കുറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റ് കുളിച്ചതിനുശേഷം മാത്രമേ വ്രതം ആരംഭിക്കാം. ബ്രഹ്മ മുഹൂർത്തത്തിൽ കുളിക്കാൻ കഴിഞ്ഞില്ലെങ്കിൽ സൂര്യൻ ഉദിക്കുന്നതിന് മുൻപ് തന്നെ എഴുന്നേറ്റേ കുളിച്ച് വൃത്തിയാക്കേണ്ടതാണ്.

അതിനുശേഷം വിളക്ക് വെച്ചിട്ട് വേണം ഇത് ആരംഭിക്കാൻ. വിളക്ക് വയ്ക്കുമ്പോൾ വളരെ വൃത്തിയുള്ള വസ്ത്രങ്ങൾ വേണം ധരിക്കാൻ. മുഷിഞ്ഞതോ കീറിയതോ ആയ വസ്ത്രങ്ങൾ ഒരിക്കലും ധരിക്കാൻ പാടുള്ളതല്ല. കൂടാതെ വിളക്ക് വയ്ക്കുമ്പോൾ നെയ് വിളക്ക് വയ്ക്കുന്നതാണ് ഏറ്റവും ശുഭകരവും ഐശ്വര്യവും. നെയ് വിളക്ക് വയ്ക്കാൻ ഇല്ലാത്തവർ സാധാരണ വിളക്ക് കൊളുത്തി ഭഗവാനെ മനസ്സിൽ കരുതി പ്രാർത്ഥിച്ചാലും മതി.

അതിനുശേഷം മന്ത്രം ജപിച്ചുകൊണ്ട് ഇരിക്കുക. കൂടാതെ ക്ഷേത്രദർശനവും നടത്തണം. വിഷ്ണുക്ഷേത്ര ദർശനം നടത്തിയതിന് ശേഷം വഴിപാടുകൾ ചെയ്യുക. തുടർന്ന് വീട്ടിൽ വന്ന് അടുക്കളയിൽ കയറി ജോലികൾ ആരംഭിക്കുക. സ്ത്രീകൾ പരമാവധി കുളിച്ചതിനുശേഷം മാത്രം അടുക്കളയിൽ പ്രവേശിക്കേണ്ടതാണ്. വ്രതം എടുക്കാത്ത വ്യക്തികൾ ആയിരുന്നാലും കുളിച്ചു മാത്രമേ അന്നേദിവസം ഭക്ഷണം കഴിക്കാവൂ. എണ്ണ തേച്ചുള്ള കുളി ഇന്നേദിവസം ഒഴിവാക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.