അക്ഷയതൃതീയ ദിനത്തിൽ ഇക്കാര്യങ്ങൾ ചെയ്യാൻ ഒരിക്കലും മറക്കരുത്…

ഇതാ വീണ്ടും ഒരു അക്ഷയതൃതീയ വന്നെത്തിയിരിക്കുന്നു. മെയ് മാസം പത്താം തീയതി വെള്ളിയാഴ്ചയാണ് ഇപ്രാവശ്യത്തെ അക്ഷയതൃതീയ വന്നെത്തിയിരിക്കുന്നത്. അക്ഷയതൃതീയ ദിനത്തിൽ നാം ഏവരും ചെയ്യാറുള്ള ഒരു കാര്യമാണ് സ്വർണം വാങ്ങുക എന്നത്. എന്തുകൊണ്ടാണ് നാമെല്ലാവരും അക്ഷയതൃതീയ ദിനം സ്വർണം വാങ്ങുന്നതിനായി തിരഞ്ഞെടുക്കുന്നത്. സമ്പൽസമൃദ്ധിയും ഐശ്വര്യവും നമ്മുടെ ജീവിതത്തിൽ ഉടനീളം ഉണ്ടാകണമെന്ന് ആഗ്രഹിച്ചിട്ടാണ്.

   

നാം വർഷത്തിലെ ഈയൊരു ദിവസം സ്വർണം എടുക്കാൻ ആയി കരുതിവയ്ക്കാറ്. എന്നാൽ ഈ ഒരു ദിവസത്തിൽ നിങ്ങൾ ഒരിക്കലും ചെയ്യാൻ മറന്നു പോകാൻ പാടില്ലാത്ത പല കാര്യങ്ങളും ഉണ്ട്. അത് ഇവയെല്ലാം ആണ്. ഇന്നേദിവസം നാം ഉറപ്പായും ക്ഷേത്രദർശനം നടത്തിയിരിക്കണം. മന്ത്രം സ്നാനം ധ്യാനം എന്നിവയെല്ലാം അക്ഷയതൃതീയ ദിനത്തിൽ മറക്കാൻ പാടില്ലാത്ത കാര്യങ്ങൾ തന്നെയാണ്. ക്ഷേത്രദർശനത്തോടെ ഒപ്പം.

തന്നെ നാം ചില വസ്തുക്കൾ വീട്ടിലേക്ക് കൊണ്ടുവരേണ്ടതും ഇന്നേ ദിവസത്തിന്റെ പ്രത്യേകത തന്നെയാണ്. ഇന്നേദിവസം ഉറപ്പായും നാം ശിവക്ഷേത്രദർശനം നടത്തേണ്ടത് വളരെ അത്യാവശ്യമായ ഒരു കാര്യമാണ്. ശിവക്ഷേത്ര ദർശനത്തോടൊപ്പം തന്നെ ശിവക്ഷേത്രത്തിൽ നിന്ന് അവിടെയുള്ള മേൽശാന്തിയോട് ചോദിച്ചു അല്ലാതെയോ ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന വിഭൂതി അല്ലെങ്കിൽ ഭസ്മം വീട്ടിൽ കൊണ്ടുവരേണ്ടതാണ്. ഇത് നിങ്ങളുടെ പൂജാമുറിയിൽ കൊണ്ടുവന്ന് വയ്ക്കുകയും എല്ലാദിവസവും അണിയുകയും ചെയ്യേണ്ടതാണ്.

പ്രത്യേകമായി അക്ഷയതൃതീയ ദിനത്തിൽ ഈ ഭസ്മം അണിയേണ്ടതാണ്. കൂടാതെ നിങ്ങൾക്ക് ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന കൂവളത്തിന്റെ ഇല വീട്ടിൽ കൊണ്ടുവരേണ്ടതാണ്. ഇത് നിങ്ങൾക്ക് എന്ത് ആഗ്രഹം ഉണ്ടെങ്കിലും അത് സഫലീകരിച്ചു കിട്ടാൻ കാരണമാകുന്നു. കൂടാതെ അക്ഷയതൃതീയ ദിനത്തിൽ പുഷ്പാഞ്ജലി മറക്കാതെ ചെയ്യേണ്ട ഒരു കാര്യം തന്നെയാണ്. ശിവക്ഷേത്ര ദർശനത്തോടൊപ്പം തന്നെ ശിവക്ഷേത്രത്തിൽ ഭഗവാനെ ധാര പിൻവിളക്ക് നെയ്യഭിഷേകം എന്നിവയെല്ലാം ചെയ്യേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.