ഉപയോഗിച്ച വിളക്കു തിരി എന്ത് ചെയ്യണമെന്ന് അറിയാത്തവരാണ് നിങ്ങളെങ്കിൽ ഇത് കാണുക…

ഹൈന്ദവ വീടുകളിൽ വിളക്കിന്റെ പ്രാധാന്യം പറഞ്ഞറിയിക്കാൻ കഴിയുന്നതിനേക്കാൾ എത്രയോ മടങ്ങ് വലുതാണ്. എല്ലാ ഹൈന്ദവ വീടുകളിലും രണ്ടുനേരം വിളക്ക് തെളിയിക്കാറുണ്ട്. രാവിലെ വിളക്കിൽ ഒരു തിരിയിട്ട് പ്രഭാതത്തിന് മുൻപ് തന്നെ തെളിയിക്കുകയും വൈകിട്ട് സൂര്യ സ്ഥമയത്തിന് മുൻപ് തന്നെ രണ്ടു തിരിയിട്ട് വിളക്ക് കത്തിക്കുകയും ചെയ്യാറുണ്ട്. രാവിലെ കിഴക്കോട്ട് ഒരു തിരിയിട്ട് വിളക്കും വൈകിട്ട് കിഴക്കോട്ടും പടിഞ്ഞാറോട്ടുമായി രണ്ട് തിരിയിട്ട്.

   

വിളക്കുമാണ് കത്തിക്കാറ്. എന്നാൽ അഞ്ച് തിരിയിട്ട ഭദ്രദീപം കത്തിക്കുന്നത് ഏറെ ശുഭകരമാണ്. ശുഭകരമായ അവസരങ്ങളിലും പ്രത്യേക ചടങ്ങുകൾ നടക്കുമ്പോഴും ആണ് ഇത്തരത്തിൽ അഞ്ചു തിരിയിട്ട് ഭദ്രദീപം തെളിയിക്കുക. ഈ ഭദ്രദീപം നെയ്യൊഴിച്ച് തെളിയിക്കുന്നത് അതീവ ശ്രേഷ്ടം തന്നെയാണ്. ഇത് നിങ്ങളുടെ ഭവനങ്ങളിലേക്ക് സമ്പത്ത് വന്ന ചേരുകയും ഐശ്വര്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

എന്നാൽ മൂന്നു തിരിയിട്ടതും നാല് തിരിയിട്ടതുമായ വിളക്കുകൾ കത്തിക്കുന്നത് ഏറെ ദോഷകരമാണ്. മൂന്ന് തിരിയിട്ട് വിളക്ക് കത്തിക്കുകയാണ് എങ്കിൽ അതീവ ദോഷം തന്നെയാണ് ഉണ്ടാവുക. എന്നാൽ നാല് തിരിയിട്ട് വിളക്ക് കത്തിക്കുമ്പോൾ കൂടിയ ദാരിദ്ര്യം ആണ് നിങ്ങളെ തേടിയെത്തുക. ഇത്തരത്തിൽ വിളക്ക് കത്തിക്കുമ്പോൾ വിളക്കിൽ എണ്ണ പകർന്നതിനുശേഷം മാത്രം തിരി വെച്ച് കത്തിക്കേണ്ടതാണ്. എണ്ണയിലിട്ട് കത്തിക്കുന്ന തിരി ആളിക്കത്താനോ.

അതുമല്ലെങ്കിൽ വളരെ നേർത്ത ആയ രീതിയിൽ കത്താനോ പൊട്ടി ശബ്ദങ്ങൾ ഉണ്ടാക്കുന്ന രീതിയിൽ കത്താനോ പാടുള്ളതല്ല. വിളക്ക് തെളിയിച്ചതിനുശേഷം വളരെ പെട്ടെന്ന് തന്നെ വിളക്ക് അണയ്ക്കാൻ പാടുള്ളതല്ല. അല്പം സമയം വിളക്ക് കത്തിച്ചുവെച്ച് നാമം ജപിച്ചതിനുശേഷം സൂര്യൻ കടലിലേക്ക് താഴ്ന്നതുപോലെ തിരി എണ്ണയിലേക്ക് താഴ്ത്തി വേണം വിളക്കണയ്ക്കാൻ. ഒരിക്കലും ഊതിക്കെടുത്താൻ പാടുള്ളതല്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.