ജീവിതവിജയം നേടാനായി നിങ്ങളുടെ അടുത്തുള്ള ശിവക്ഷേത്രത്തിൽ ഇങ്ങനെയൊന്നു ചെയ്തു നോക്കൂ…

സകല ചരാചരങ്ങളുടെയും നാഥനാണ് ശിവഭഗവാൻ. അദ്ദേഹത്തിൻറെ ഒരു ചെറിയ അനുഗ്രഹത്തിന്റെ കണിക നമ്മളുടെ ജീവിതത്തിൽ സ്പർശിച്ചാൽ അത് നമ്മളുടെ ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങൾ ഉണ്ടാവുകയും നമുക്ക് വലിയ അനുഗ്രഹങ്ങൾ ഉണ്ടാവുകയും നമ്മുടെ ജീവിതം ധന്യമായി തീരുകയും ചെയ്യും. അദ്ദേഹത്തിൻറെ പ്രിയപ്പെട്ട വഴിപാടുകൾ ചെയ്യുകയാണെങ്കിൽ നമുക്ക് യാതൊരുവിധ പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടാവുകയില്ല.

   

നമ്മുടെ ജീവിതം ഐശ്വര്യപൂർണ്ണമായി തീരും. നമുക്ക് സാമ്പത്തികമായി യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാവുകയില്ല. ജീവിതത്തെ അലട്ടിക്കൊണ്ടിരുന്ന എല്ലാ പ്രശ്നങ്ങൾക്കും അതൊരു വലിയ പരിഹാരമാണ്. ഏതു വലിയ ആഗ്രഹവും നമുക്ക് നടന്നു കിട്ടുകയും ചെയ്യുന്നു. അതിനായി നാം ആദ്യം ചെയ്യേണ്ടത് പ്രദോഷ ദിവസം എന്നാണ് എന്ന് മനസ്സിലാക്കുകയാണ്. അന്നേദിവസം ചെയ്യുന്ന വഴിപാട് വളരെ നല്ല ഫലം ചെയ്യും. 3 ദിവസം ഈ വഴിപാട് ചെയ്യേണ്ടതാണ്.

അതിനായി നമ്മുടെ വീടിനടുത്തുള്ള ശിവക്ഷേത്രത്തിൽ ദർശനം നടത്തണം. അത് ക്ഷേത്രം വലുതാണെങ്കിലും ചെറുതാണെങ്കിലും പ്രശ്നമില്ല. പ്രദോഷ ദിവസം ആയിരിക്കണം. അന്ന് ആ പൂജയിൽ രാവിലെ തന്നെ നാം കുളിച്ചൊരുങ്ങി വിളക്ക് കൊളുത്തി പ്രാർത്ഥിച്ച് അതിനുശേഷം ക്ഷേത്രദർശനം നടത്തി തൊഴേണ്ടതാണ്. കൂടാതെ രുദ്ര സുഖ പുഷ്പാഞ്ജലി അർപ്പിക്കുന്നത് വളരെ നല്ലതാണ്. അത് വീട്ടിലെ ഗൃഹനാഥന്റെ പേര്ലോ ഗ്രഹനാഥയുടെ പേരിലോ ആയിരിക്കണം.

അതിനുശേഷം അവിടെനിന്ന് ലഭിക്കുന്ന പ്രസാദം വീട്ടിൽ കൊണ്ടുവരേണ്ടതാണ്. രണ്ടാമതായി ചെയ്യേണ്ട കാര്യം പ്രദോഷ ദിവസം കഴിഞ്ഞു വരുന്ന തിങ്കളാഴ്ച ക്ഷേത്രദർശനം നടത്തുക എന്നതാണ്. അവിടെ കൂവളമാല സമർപ്പിക്കുകയും ഭഗവാനെ ജലധാര നേരുകയും ചെയ്യുന്നത് വളരെ ഉചിതമാണ്. മൂന്നാമതായി വീടിനടുത്തുള്ള ദേവീക്ഷേത്രത്തിൽ പോകുക. ഏത് ദേവിയുടെ ക്ഷേത്രം ആയാലും പ്രശ്നമില്ല അവിടെ പോയി പനിനീര് അഭിഷേകം നടത്തുന്നത് വളരെ നല്ലതാണ്. തുടർന്ന് കൂടുതൽ അറിയുന്നതിന് വേണ്ടി വീഡിയോ മുഴുവനായി കാണുക.