തുളസിച്ചെടി നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം എന്ന് നിങ്ങൾ അറിയാതെ പോകല്ലേ…

ഒരു വീടായാൽ ഒരു തുളസിച്ചെടി വേണമെന്നാണ് പറയാറ്. ഏവരും വീടുകളിൽ ഐശ്വര്യത്തിന്റെ പ്രത്യേകമായ തുളസിച്ചെടികൾ നട്ടുപിടിപ്പിക്കാറുണ്ട്. ഈ തുളസിച്ചെടികൾ ലക്ഷ്മിദേവിയെയാണ് സൂചിപ്പിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. എന്തുകൊണ്ടാണ് ഈ തുളസിച്ചെടി ഓരോ ഭവനങ്ങളിലും നട്ടുപിടിപ്പിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ടത് എന്നറിയേണ്ടേ? തുളസിച്ചെടി നമ്മുടെ വീടുകളിൽ നട്ടുപിടിപ്പിക്കുമ്പോൾ വളരെ വൃത്തിയോടും ശുദ്ധിയോടും കൂടി വേണം കൈകാര്യം ചെയ്യാൻ.

   

ഈ തുളസിച്ചെടിക്ക് അതിരാവിലെ ജലം ഒഴിക്കേണ്ടതാണ്. ജലം ഒഴിച്ചതിനു ശേഷം മൂന്ന് തവണ തുളസിച്ചെടിയെ വലം വയ്ക്കുന്നത് വളരെ നല്ലതാണ്. ഏകാദശി ദിവസങ്ങളിൽ തുളസിച്ചെടി ജലം ഒഴിക്കാൻ പാടുള്ളതല്ല. കാരണം അന്നേദിവസം ദേവി ഉപവസിക്കുന്ന ദിനമാണ്. അതുകൊണ്ടുതന്നെ ദിവസം ദേവിയായി സങ്കൽപ്പിക്കുന്ന തുളസിച്ചെടിക്ക് വെള്ളം ഒഴിക്കാൻ പാടില്ല. വൈകുന്നേരങ്ങളിൽ തുളസിച്ചെടിക്ക് ഒരിക്കലും വെള്ളം ഒഴിക്കാൻ പാടുള്ളതല്ല. മാത്രമല്ല തുളസിച്ചെടി തൊടുന്നതും തുളസിയില നുള്ളിയെടുക്കുന്നതും.

എല്ലാം വളരെ ദോഷഫലമാണ് നൽകുക. കൂടാതെ തുളസിച്ചെടി നട്ടുപിടിപ്പിക്കേണ്ട സ്ഥാനങ്ങൾക്കും പ്രധാന പങ്കുണ്ട്. അതായത് വടക്ക് കിഴക്ക് ഭാഗങ്ങളിലോ അല്ലെങ്കിൽ വടക്കായോ കിഴക്കായോ ഈശാന കോണിലോ തുളസിച്ചെടി വെച്ചു പിടിപ്പിക്കാവുന്നതാണ്. ഇത്തരം സ്ഥലങ്ങളിൽ തുളസിച്ചെടി ഉണ്ടെങ്കിൽ മറ്റ് ഏത് ദിശയിലും തുളസിച്ചെടി നിൽക്കുന്നത് കൊണ്ട് ദോഷമില്ല. എന്നാൽ വടക്കു കിഴക്കുഭാഗത്ത് ഈശാന കോണിലോ തുളസിച്ചെടിയില്ലാതെ മറ്റു ഭാഗങ്ങളിൽ മാത്രമായി തുളസിച്ചെടി നിൽക്കുന്നത് ദോഷകരമാണ്.

കൂടാതെ മുള്ളു ചെടികൾ തുളസിച്ചെടിക്ക് അടുത്ത് ഉണ്ടാകുന്നത് വീട്ടിൽ ദാരിദ്ര്യം ദുഃഖം എന്നിവയെല്ലാം ഉണ്ടാക്കുന്നു. അതും കൂടാതെ സ്വാമി ചെടി തുളസിച്ചെടിക്ക് ഒപ്പം വയ്ക്കുന്നത് അരുതാത്ത ഒരു കാര്യമാണ്. ഇത് നിങ്ങളുടെ ഭവനങ്ങളിൽ സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും അസുഖം ഉണ്ടാക്കുകയും ചെയ്യുന്നു. കൂടാതെ ആൽമരം വീട്ടിലോ തുളസി ചെടിയുടെ അടുത്ത ഉണ്ടാകാൻ പാടുള്ളതല്ല. ക്ഷേത്രത്തിൽ ഉണ്ടാകുന്നത് വളരെ നല്ലതാണ്. വീടുകളിൽ ഉണ്ടായാൽ ധനം നഷ്ടം എന്നിവയെല്ലാം ഉണ്ടാകും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.