വെറും രണ്ടു ചേരുവകൾ മാത്രം!! ഒറ്റ കറക്കിൽ സംഭവം റെഡി.. എന്തൊരു ടേസ്റ്റാ ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കി നോക്കൂ.

നില കടല ഉപയോഗിച്ച് നിങ്ങളെന്തെങ്കിലും കഴിച്ചിട്ടുണ്ടോ. എന്നാൽ ഒരു അടിപൊളി കിടിലൻ റെസിപ്പിയുമായാണ് നിലക്കടല വെച്ച് നമ്മളിന്ന് ഇവിടെ ഉണ്ടാക്കുന്നത്. കടല റോസ്റ്റ് ചെയ്തത് ഒരു കപ്പ് എടുക്കുക. നിലക്കടല ഏത് കപ്പിലാണോ എടുത്തത് എങ്കിൽ ആ കപ്പിന്റെ അളവിൽ തന്നെയാണ് മറ്റേ ഇൻഗ്രീഡറ്റും എടുക്കേണ്ടത്. മിക്സിയുടെ ജാറിൽ കപ്പലണ്ടിയുടെ തൊലി കളഞ്ഞു വേണം ഇട്ട് പൊടിക്കുവാൻ. നല്ലോണം പൊടിയാകണ്ട ഒന്ന് തരു തരു പോലെ വേണം പൊടിച്ചെടുക്കുവാൻ.

   

ശേഷം എത്രയാണോ കപ്പലണ്ടി എടുത്തത് ആ ഒരു കപ്പിന്റെ അളവിൽ അല്പം കുറച്ചുകൊണ്ട് പഞ്ചസാരയും പൊടിച്ചെടുക്കാം. ഇനി പഞ്ചസാര പിടിച്ചെടുത്തത് ഒരു പാനലിൽ ഇട്ട് ചൂടാക്കി ഉരുക്കി എടുക്കാവുന്നതാണ്. ഒട്ടും തന്നെ വെള്ളം ഒഴിക്കാൻ പാടില്ല. പഞ്ചസാര പൊടി എല്ലാം മെൽറ്റ് ആയി വന്നതിനുശേഷം. പൊടിച്ചുവെച്ചിട്ടുള്ള കടല മുഴുവനായും പഞ്ചസാര ലായനിലേക്ക് ഇട്ടുകൊടുക്കാം. ശേഷം പഞ്ചസാരയും കപ്പലണ്ടിയും തമ്മിലും നന്നായി മിക്സ് ചെയ്ത് എടുക്കുക.

ഇത് പെട്ടെന്ന് തന്നെ കട്ടപിടിക്കാൻ നല്ല സാധ്യത ഉണ്ട് അതുകൊണ്ട് തന്നെ ഏതു പാത്രത്തിലാണ് നിങ്ങൾ ഇത് വയ്ക്കുന്നത് എങ്കിൽ ഇതിലേക്ക് അല്പം നെയോ ഓയിലോ തടവിയതിനു ശേഷം പാനലിൽ നിന്ന് എടുത്തു വയ്ക്കേണ്ടതാണ്. പിനീട് സ്പൂൺ ഉപയോഗിച്ച് പരത്തി ലെവൽ ആക്കി എടുക്കാവുന്നതാണ്. ഇത് ഷേപ്പ് ആക്കി ചെറിയ ചതുര കഷ്ണങ്ങളാക്കി നമുക്ക് മുറിച്ചെടുക്കാം. എന്നിട്ട് വേണമെങ്കിൽ ഓരോ പീസിന് മുകളിലും അണ്ടിപ്പരിപ്പ് വെച്ചുകൊടുക്കാവുന്നതാണ്.

ചൂടോടെ തന്നെ വെച്ചു കൊടുക്കുമ്പോൾ അണ്ടിപ്പരിപ്പ് അതിൽ നന്നായി ഉറച്ചിരുന്നോളും. ചൂടെല്ലാം നന്നായിപ്പോയി ഉറച്ചതിനു ശേഷം ഇത് എടുക്കാവുന്നതാണ് നല്ല ക്രിസ്പി ആയിട്ടുള്ള ടേസ്റ്റ് ആയുള്ള റെസിപ്പി ആയുള്ള നിലക്കടല കൊണ്ടുള്ള ഐറ്റം റെഡിയായി കഴിഞ്ഞു. വെറും രണ്ട് ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു അടിപൊളി ഐറ്റം തന്നെയാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *