ബാത്റൂം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം…

നമ്മുടെ എല്ലാവരുടെയും വീടുകളിലുള്ള ഒരു കാര്യമാണ് ബാത്റൂം. ഏവരും ഉപയോഗിക്കുന്ന ഒരു ഇടം തന്നെയാണ് ഇത്. ഓരോ വീട്ടിലും ഉള്ള ബാത്റൂമുകൾക്ക് വളരെയധികം പ്രാധാന്യം തന്നെയാണ് ഉള്ളത്. ഏവരും അത്യാവശ്യമായി ഉപയോഗിക്കുന്ന ഒരു ഇടം ആയതുകൊണ്ട് തന്നെ ഒരിക്കലും അടുക്കളയുടെയും ബാത്റൂമിന്റെയും ചുമരുകൾ ഒന്നായിരിക്കാൻ പാടുള്ളതല്ല. ഇത് തീർത്തും ദോഷകരമായ ഒരു കാര്യം തന്നെയാണ്. കൂടാതെ ബാത്റൂമിൽ നാം കരുതുന്ന ബക്കറ്റുകളിൽ എപ്പോഴും ശുദ്ധജലം കരുതിയിരിക്കണം.

   

ഒരിക്കലും മലിനമായ ജലം ബാത്റൂമിൽ ഉള്ള ബക്കറ്റുകളിൽ സൂക്ഷിക്കാൻ പാടുള്ളതല്ല. ഇത്തരത്തിൽ വെള്ളം ഇല്ലാതെയാണ് ബക്കറ്റ് ഇരിക്കുന്നതെങ്കിൽ അത് എപ്പോഴും കമഴ്ത്തി വെക്കേണ്ടതാണ്. പ്രത്യേകമായും ഓരോ ബാത്റൂമിലും എപ്പോഴും നെഗറ്റീവ് ഊർജ്ജം അധികമായി തങ്ങിനിൽക്കുന്ന ഒരു ഇടമാണ്. അതുകൊണ്ടുതന്നെ ബാത്റൂമിലേക്ക് പ്രവേശിക്കുമ്പോൾ എപ്പോഴും നാം ഇടതുകാൽ വെച്ച് വേണം പ്രവേശിക്കാനായി. എന്നാൽ ബാത്റൂമിൽ നിന്ന് നാം പുറത്തേക്ക് ഇറങ്ങുമ്പോൾ.

വലതുകാൽ വെച്ച് ഇറങ്ങേണ്ടതാണ്. ഒരിക്കലും ബാത്റൂമിലേക്ക് വലതുകാൽ വച്ച് കയറുകയോ ബാത്റൂമിൽ നിന്ന് ഇടതുകാൽ വെച്ച് ഇറങ്ങുകയോ ചെയ്യാൻ പാടുള്ളതല്ല. ഓരോ ബാത്റൂമിന്റെ ഉള്ളിലും ഉപയോഗിക്കുന്ന വസ്തുക്കൾക്ക് നാം കൊടുക്കുന്ന നിറങ്ങൾക്ക് വളരെയധികം പ്രാധാന്യം തന്നെയാണ് ഉള്ളത്. നീലനിറം ഏറ്റവും ശുഭകരമാണ്. ബാത്റൂമുകളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾക്ക് നീല നിറം നൽകുന്നത് നെഗറ്റീവ് ഊർജ്ജം കുറയ്ക്കുന്നതിന് കാരണമാകുന്നു.

അതുകൊണ്ടുതന്നെ ബാത്റൂമിൽ നാം ഉപയോഗിക്കുന്ന ബക്കറ്റുകളും കപ്പുകളും നീലനിറത്തിൽ ആയിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഏതെങ്കിലും ഒരെണ്ണമെങ്കിലും നീല നിറമാക്കാനായി ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ ബാത്റൂമിൽ നാം വയ്ക്കുന്ന കണ്ണാടിക്കും വളരെയധികം പ്രാധാന്യമുണ്ട്. ഉറപ്പായും ബാത്റൂമിലേക്ക് നാം പ്രവേശിക്കുമ്പോൾ നേരെ തന്നെ കണ്ണാടി കാണുന്നത് ഒട്ടും ശുഭകരമല്ല. ഇത് ദോഷകരമായ ഒരു കാര്യമാണ്. കൂടാതെ ഇത് നെഗറ്റീവ് ഊർജ്ജം ഇരട്ടിക്കുന്നതിനും കാരണമാകുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.