നാം ഒരിക്കലും നടന്നു കിട്ടില്ല എന്ന് കരുതുന്ന ആഗ്രഹങ്ങൾ നടന്നു കിട്ടുന്നതിനായി ഒരു എളുപ്പമാർഗമാണ് ഇവിടെ പരാമർശിക്കുന്നത്. അതായത് നാം ഓരോരുത്തരും പലതരത്തിലുള്ള ആഗ്രഹങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്നവരാണ്. ചിലരുടെയെല്ലാം മനസ്സിൽ ചെറിയ ചെറിയ ആഗ്രഹങ്ങളാണ് എങ്കിൽ ചിലരുടെ മനസ്സിൽ വളരെ വലിയ ആഗ്രഹങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക. എന്നാൽ നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹങ്ങൾ വലുതോ ചെറുതോ.
ഏതുമാകട്ടെ അത് വളരെ നിഷ്പ്രയാസം നടന്നു കിട്ടുന്നതിനായി ചില ചെറിയ വഴിപാടുകൾ നടത്തിയാൽ നമ്മുടെ മനസ്സിലെ ഏതൊരാഗ്രഹവും നടന്നു കിട്ടുന്നതായിരിക്കും. കേരളത്തിനകത്ത് ഉടനീളമുള്ള ചില സ്ഥലങ്ങളിൽ ഉള്ള ചില ദേവീക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതു വഴിയും അവിടെയുള്ള പ്രധാന വഴിപാടുകൾ അർപ്പിക്കുന്നത് വഴിയും നാം ഒരിക്കലും നടന്നു കിട്ടില്ല എന്ന് കരുതുന്ന കാര്യങ്ങൾ പോലും നിഷ്പ്രയാസത്തിൽ നടന്നു കിട്ടുന്നതായിരിക്കും.
ഇത്തരത്തിൽ 7 ക്ഷേത്രങ്ങളാണ് ഉള്ളത്. ആദ്യമേ തന്നെ എറണാകുളത്തുള്ള കാലടിയിലുള്ള തിരുവൈരാളിക്കുളം ക്ഷേത്രമാണ് ഇതിൽ പ്രധാനപ്പെട്ടത്. ശിവപാർവതിമാർ പ്രതിഷ്ഠയായിട്ടുള്ള ഈ ക്ഷേത്രത്തിൽ ശിവന്റെയും പാർവതിയുടെയും പ്രതിഷ്ഠകൾ അഭിമുഖം ആയിട്ടാണ് ഇരിക്കുന്നത്. ഈ ക്ഷേത്രത്തിൽ പാർവതി ദേവിയുടെ നടതുറക്കുന്ന പ്രത്യേകത തന്നെയുണ്ട്. ഈ ദിവസം ക്ഷേത്രദർശനം നടത്തുന്നത് അത്യുത്തമം തന്നെയാണ്. രണ്ടാമതായി പറയാൻ കഴിയുക മൃദംഗ ശൈലേശ്വരി ക്ഷേത്രത്തെ കുറിച്ചാണ്. കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്റെ നിർമിതി.
പരശുരാമനാണ് എന്നാണ് കരുതപ്പെടുന്നത്. മൂന്നാമതായി ചോറ്റാനിക്കര ദേവീക്ഷേത്രമാണ് ഉള്ളത്. സരസ്വതി ദേവിയുടെയും ലക്ഷ്മി ദേവിയുടെയും പ്രതിഷ്ഠയുള്ള ഈ ക്ഷേത്രം ഏറെ പ്രസിദ്ധം തന്നെയാണ്. നാലാമതായി കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തെ കുറിച്ചാണ് പറയാനുള്ളത്. കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ ചമയവിളക്ക് ഏറെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്. പുരുഷന്മാർ എല്ലാം സ്ത്രീ വേഷത്തിൽ എത്തി വിളക്കെടുക്കുന്ന ഒരു പതിവ് ഇവിടെയുണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.