ഇപ്പോഴത്തെ വൈറൽ പനിയുടെ ലക്ഷണങ്ങൾ ഈ വിധമാണ് … ശ്രദ്ധിക്കുക.

വേനൽ കാലത്തോട് അനുബന്ധിച്ച് ഉള്ള ചില അണുബാധകൾ എന്നുള്ള ഒരു വിഷയത്തെക്കുറിച്ച് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കറിയാം ഇപ്പോൾ വേനൽക്കാലമാണ്. കടുത്ത വേനൽ ആണ്. സാധാരണഗതിയിൽ ഈ സമയത്ത് കഴിഞ്ഞ വർഷങ്ങളിലൊക്കെ ഉണ്ടായിരുന്നതിനേക്കാൾ ഒരുപക്ഷേ വളരെ തീഷ്ണമായ ചൂട് ആണ് നമുക്ക് അനുഭവപ്പെടുന്നത്. അതിനോടൊപ്പം നമുക്കെല്ലാവർക്കും അറിയാം ഒരുപാട് പനികൾ സമൂഹത്തിൽ പടർന്നു പിടിക്കുന്നുണ്ട്.

   

പൊതുവേ സമൂഹത്തിന് വളരെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നം എന്ന് പറയുന്നത് വയറൽ പനികൾ. പൊതുവേ വൈറസ് ഇൻഫെക്ഷന്റെ സ്വഭാവം ഒന്നുതന്നെ ആയിരിക്കും. എന്നാൽ ശരീരത്തിൽ പിടിപെടുന്ന വൈറസുകൾ വ്യത്യസ്തമായിരിക്കും. വൈറസ് ബാതക്ക് ഒരു പൊതു സ്വഭാവം ഉണ്ട്. ലക്ഷണങ്ങൾ എന്ന് പറയുന്നത് പനി ജലദോഷം ചുമ്മാ ഒച്ചയടപ്പ് അതിനു തുടർന്നുള്ള ശ്വാസംമുട്ടൽ അതികഠിനമായ ക്ഷീണം ഇവയൊക്കെയാണ് സാധാരണഗതിയിലുള്ള ഒരു വൈറൽ ഇൻഫെക്ഷൻന്റെ ലക്ഷണങ്ങൾ. ഈ വർഷം തൊട്ട് നമ്മൾ കണ്ടുവരുന്ന വൈറൽ പ്രത്യേകത എന്ന് പറയുന്നത് വളരെ കാലം നീണ്ടു പോകുന്ന ഒരു ചുമ.

അതിനോടൊപ്പം തന്നെ ശ്വാസ ഒരിക്കൽപോലും വന്നിട്ടില്ലാത്ത ആസ്മ പോലെയുള്ള ശ്വാസകോശ രോഗങ്ങൾ ഇല്ലാത്തവർക്ക് പോലും അത്തരത്തിലുള്ള ശ്വാസത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതായി കാണുന്നു. അതിനോടൊപ്പം തന്നെ അതികഠിനമായ ക്ഷീണം അത് മാറുവാൻ രണ്ടുമൂന്നു ആഴ്ച എടുക്കുന്നതായി നമ്മൾ കാണുന്നു. അതോടൊപ്പം തന്നെ കൗണ്ട് കുറയുക അതായത് വെളുത്ത രക്താണുക്കളുടെ കൗണ്ട് കുറയുന്നത് ആയിട്ടും കണ്ടുവരുന്നു.

രക്താണുക്കൾ കുറയുമ്പോൾ സാധാരണ ഗതിയിൽ ഡെങ്കിപ്പനി ആണോ എന്ന് ടെസ്റ്റ് ചെയ്ത് നോക്കാറുണ്ട്. വെളുത്ത രക്താണുങ്ങളും പ്ലേറ്റിലേറ്റുകളും കുറയുമ്പോഴും ഡെങ്കിപ്പനി അല്ലാതെ മറ്റു ചില പനികൾ ആണ് എന്ന് നമ്മൾ ഇപ്പോൾ മനസ്സിലാക്കുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *