വീട്ടിൽ ജലത്തിൻറെ സാന്നിധ്യം വരാൻ പാടുള്ളതും ഇല്ലാത്തതുമായ ദിശകൾ ഏതെല്ലാം എന്നറിയാൻ ഇത് കാണുക…

നാം ഓരോരുത്തരും വീട് വയ്ക്കുമ്പോൾ വാസ്തുപ്രകാരം ഒരു വസ്തു വിദഗ്ധനെ കൊണ്ട് വീട് വയ്ക്കുന്നതിനുള്ള സ്ഥാനം നോക്കിയിട്ടാണ് ഇത്തരത്തിൽ പണി ആരംഭിക്കാറ്. അങ്ങനെ നോക്കുമ്പോൾ ഓരോ വീടുകളിലും ജലം ഉണ്ടാകാൻ പാടുള്ളതും പാടില്ലാത്തതുമായ സ്ഥാനങ്ങളുണ്ട്. ഇത്തരത്തിൽ വീട്ടിൽ ജലം വരാനായി പാടില്ലാത്ത സ്ഥലങ്ങളിൽ ജലം വരുകയാണെങ്കിൽ വാസ്തുപരമായി ഒട്ടനേകം ദോഷഫലങ്ങൾ ആയിരിക്കും ആ വീടുകൾക്ക് ഉണ്ടായിരിക്കുക.

   

അതുകൊണ്ടുതന്നെ ജലത്തിൻറെ സ്ഥാനം വരാൻ പാടില്ലാത്തതായ സ്ഥലങ്ങളെ കുറിച്ചാണ് ആദ്യം പരാമർശിക്കുന്നത്. പ്രത്യേകമായി മൂന്ന് സ്ഥലങ്ങളിൽ ജലം വരാൻ പാടുള്ളതല്ല. അതിൽ ഒന്നാമതായി തെക്ക് കിഴക്കേ മൂല അതായത് നാം ഏവരും അഗ്നികോൺ എന്ന് പറയപ്പെടുന്ന സ്ഥലത്ത് ജലം വയ്ക്കരുത്. ഇത് വീട് മുടിഞ്ഞു പോകുന്നതിന് കാരണമാകുന്നു. രണ്ടാമതായി അടുപ്പിനോട് ചേർന്ന് അതായത് അടുപ്പിനോട് മുഖാമുഖം ജലം വരരുത്.

അതായത് ബക്കറ്റുകളിൽ ടാങ്കുകളിലോ മറ്റു പാത്രങ്ങളിലോ ആയി സൂക്ഷിക്കാൻ പോലും പാടുള്ളതല്ല. അതുപോലെ തന്നെ അടുപ്പിനോട് മുഖാമുഖമായി അരകല്ല് വരരുത്. ഇത് ഏറെ ദോഷം ഉണ്ടാക്കുന്നു. ഇത്തരത്തിൽ അരകല്ല് വരുകയാണെങ്കിൽ അത് കഴുകുന്നതും തുടക്കുന്നതുമായ മലിനജലം അടുപ്പിന് മുഖാമുഖമായി വന്നുചേരാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ അടുക്കള ഭിത്തിയോട് ചേർന്ന് ബാത്റൂം ഉണ്ടാകാൻ പാടുള്ളതല്ല.

അതായത് അടുക്കളയ്ക്കും ബാത്റൂമിനും മധ്യത്തിലായി ഏകമായ ഒരു ഭിത്തി ഉണ്ടായിരിക്കരുത്. ഓരോ വീടുകളുടെയും കന്നിമൂലയിൽ ജലം വരുന്ന ഓവുചാല, മലിനജലം, കിണർ, ബാത്റൂം, ബാത്റൂം ടാങ്കുകൾ തുടങ്ങിയവയൊന്നും വരാൻ പാടുള്ളതല്ല. ഇനി ജലം വരേണ്ടതായിട്ടുള്ള സ്ഥലങ്ങളെ കുറിച്ചാണ് പറയുന്നത്. ഓരോ വീടിന്റെയും വടക്ക് കിഴക്ക് ഭാഗത്ത് ഫിഷ് ടാങ്ക് താമരക്കുളം കിണർ കുളം എന്നിവയെല്ലാം നിർമ്മിക്കുന്നതും വരുന്നതും നല്ലതുതന്നെയാണ്. വടക്കുഭാഗത്തായി ശുദ്ധജലം വരുന്നത് സാമ്പത്തിക വളർച്ചയെ സൂചിപ്പിക്കുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.