തന്റെ പ്രിയപ്പെട്ടവരുടെ സ്നേഹ ഓർമ്മയാൽ വിങ്ങി പൊട്ടുകയാണ് പ്രാർത്ഥന.. | Prarthana Is Crying.

Prarthana Is Crying : ആരാധകരുടെ ഇഷ്ടപ്പെട്ട താരതമ്പതിമാരിൽ പ്രിയ പുത്രിയാണ് പ്രാർത്ഥന ഇന്ദ്രജിത്ത്. സോഷ്യൽ മീഡിയയിൽ താരകുടുംബത്തിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ് പ്രാർത്ഥന തന്റെ ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോയത്. വിമാനം കയറുന്നതിന് മുമ്പ് യാത്ര പറഞ്ഞ് കെട്ടിപ്പിടിച്ച് കരയുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയി വൈറലായിരുന്നത്.

   

ഇപ്പോഴിതാ താരം ലണ്ടനിൽ എത്തിയതിനുശേഷം അമ്മ പൂർണിമയെയും അനിയത്തി നക്ഷത്രയും തന്നെ യാത്രയാക്കിയ വീഡിയോ ഒത്തിരി വിഷമത്തോട് കൂടി താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഐ ലവ് യു എന്ന് പറഞ്ഞുകൊണ്ട് പൂർണിമ ചേർത്ത് പിടിക്കുകയും ഐ ലവ് യൂ ഇൻജെൺ ബേബി എന്ന് പറഞ്ഞ് നക്ഷത്രക്കും ഒപ്പമുളള വീഡിയോ ആണ് പ്രാർത്ഥന പങ്കുവെച്ചിരിക്കുന്നത്. മകളെ യാത്രയാക്കുവാൻ ഇന്ദ്രജിത്തിന്ന് കണ്ടില്ലല്ലോ എന്ന് ചോദിച്ച് ആരാധകർ എത്തിയിരുന്നു.

ഇന്ദ്രജിത്ത് ലണ്ടനിലാണ് ഉള്ളത് ഓണത്തിന് മുൻപ് തന്നെ നിരവധി ഔദ്യോഗിക ആവശ്യങ്ങൾക്കായി ലണ്ടനിൽ എത്തിയിരിക്കുന്നു. മകളുടെ അഡ്മിഷൻ എല്ലാം ശരിയാക്കിയതിനുശേഷം മാത്രമേ ഇനി ഇന്ദ്രജിത്ത് തിരികെ വരുകയുള്ളൂ. നാട്ടിൽ കൊണ്ടുപോയ പെട്ടി തുറന്ന ചിത്രവും താരം പങ്കുവെച്ചിരുന്നു. ഒത്തിരിയേറെ വിഷമത്തോടെയായിരുന്നു പ്രാർത്ഥനയെ കുടുംബാംഗങ്ങളും ബന്ധുക്കളും യാത്ര അയച്ചത്.

“ആർട്ടസ്റ്റ് ഗുഡ് ബൈ ” ക്യാപ്ഷൻ നൽകുകയാണ് പ്രാർത്ഥന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പൊട്ടിക്കരയുന്ന പ്രാർത്ഥനയെ ആശ്വസിപ്പിക്കുന്ന അമ്മ പൂർണിമയെ വീഡിയോയിൽ കാണാം. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സാന്നിധ്യം തന്നെയാണ് പൂർണമാ ഇന്ദ്രജിത്ത് . എന്റെ അമ്മ എന്നതിലുപരി എന്റെ ബെസ്റ്റ് ഫ്രണ്ടും കൂടിയാണ്… പ്രാർത്ഥന തന്നെ ഈ ഒരു കാര്യം സാമൂഹ്യ മാധ്യമങ്ങളിൽ തുറന്നു പറഞ്ഞിട്ടുണ്ട്. നിറമിഴികളോടെ പ്രാർത്ഥന പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ നിറഞ്ഞിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *