ആരാധകരുടെ നീണ്ട കാത്തിരിപ്പിന് അവസാനം…ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ വിവാഹ വീഡിയോ പുറത്ത്. | Nayenthara And Vignesh Wedding Video Is Out.

Nayenthara And Vignesh Wedding Video Is Out : സിനിമ പ്രേമികൾ നെഞ്ചിലേറ്റി കൊണ്ട് നടക്കുന്ന പ്രിയ താരമാണ് നടി നയൻതാര. ആരാധകരുടെ ലേഡീ സൂപ്പർസ്റ്റാറായി മാറിയ താരം നിരവധി ചിത്രങ്ങളിലൂടെ തന്നെയാണ് തന്റെ കഴിവ് തെളിയിച്ചിട്ടുള്ളത്. മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെയാണ് ചലച്ചിത്ര ലോകത്തേക്ക് താരം കടന്നു എത്തുന്നത്. പിന്നീട് തമിഴ്, തെലുങ്ക് എന്ന ഭാഷകളിലെ ചിത്രങ്ങളിൽ അഭിനയിക്കുകയും അടിയുറയ്ക്കുകയും ചെയ്തു. ഇന്ന് ഓരോ ആരാധകർക്കും താരത്തെക്കുറിച്ച് പറയുമ്പോൾ നിരവധി ഉത്സാഹമാണ്. അത്രയേറെയാണ് ലേഡീ സൂപ്പർസ്റ്റാർ നയൻതാരയെ ഓരോ ആരാധകരും ഇഷ്ടപ്പെടുന്നത്.

   

നയൻതാരയും വിഗ്നേശ്വരനും തമ്മിലുള്ള പ്രണയ വാർത്ത സോഷ്യൽ മീഡിയയിൽ വളരെയേറെ കടന്നുവന്ന ഒന്നാണ്. ഇരുവരും നീണ്ട പ്രണയത്തിനുശേഷം ഈയടുത്ത് തന്നെയാണ് വിവാഹിതരായത്. ചെന്നക്കടുത്തുള്ള മഹാബലിപ്പൂരത്ത് നടന്ന വിവാഹം പ്രൗഢഗംഭീരം തന്നെയായിരുന്നു. വിവാഹം ആഘോഷിക്കുവാനായി നിരവധി സിനിമ പ്രമുഖന്മാരായിരുന്നു എത്തിച്ചേർന്നത്. ഇപ്പോൾ ഇരു താരങ്ങളും ലോകം മുഴുവൻ ചുറ്റികറങ്ങി ജീവിതം ആഘോഷമാക്കുകയാണ്. സോഷ്യൽ മീഡിയയിൽ അത്രയേറെ സാന്നിധ്യം നയൻതാരക്ക് ഇല്ലെങ്കിലും വിഗ്നേഷ് എല്ലാം വിശേഷങ്ങളും പങ്കുവെക്കാറുണ്ട്.

ലോകമെങ്ങാടുമുള്ള പ്രേക്ഷകർ താരങ്ങളുടെ വിവാഹത്തിനുശേഷം ഏറെ കൊതിച്ചു നിന്നിരുന്നത് ഇരുവരുടെയും വിവാഹ വീഡിയോ കാണുവാൻ വേണ്ടിയായിരുന്നു. എന്നാൽ ഏറെ കാത്തിരിപ്പിനു ശേഷം അവസാനം കുറിച്ചിരിക്കുകയാണ് ഇപ്പോൾ. നെറ്റ്ഫ്ളിക്‌സിലൂടെ ഉടൻതന്നെ താരങ്ങളുടെ വിവാഹ വീഡിയോ പുറത്തുവരും എന്നാണ് താരത്തിന്റെ ഭർത്താവ് വിഘ്നേഷ് സോഷ്യൽ മീഡിയയിലൂടെ തുറന്നു പറഞ്ഞിരിക്കുന്നത്. താരം ഇൻസ്റ്റാഗ്രാം പേജിലൂടെ വിവാഹ വീഡിയോയുടെ പ്രമോ പുറത്തു വിട്ടിരിക്കുകയാണ്.

വിവാഹത്തിന്റെ വീഡിയോ ഉടൻതന്നെ നിങ്ങൾക്ക് മുമ്പിൽ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും എന്ന വാർത്ത പറയുകയും ഒപ്പം എന്റെ ഭാര്യ തെനിന്ത്യൻ സ്റ്റാർ അല്ല എന്നും… നിങ്ങളെപ്പോലെ തന്നെ ഒരു പാവം സ്ത്രീയാണ് എന്നാണ് താരം പറയുന്നത്. ഞങ്ങളുടെ പ്രണയമാണ് നയനെ ആകെ മാറ്റിയത് എന്നും കൂടിയും താരം തുറന്നു പറയുന്നുണ്ട്. ഏറെ സന്തോഷത്തോടെ താരങ്ങളുടെ വിവാഹ വീഡിയോയും വിശേഷങ്ങളും പ്രണയ നിമിഷങ്ങളും തുറന്നുപറഞ്ഞു കൊണ്ട് എത്തിയിരിക്കുകയാണ്. നിരവധി ആരാധകരാണ് നിമിഷനേരങ്ങൾ കൊണ്ട് വീഡിയോ ഏറ്റെടുക്കുകയും രസകരമായ കമന്റുകൾ പങ്കുവയ്ക്കുകയും ചെയ്യുന്നത്.

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)

Leave a Reply

Your email address will not be published. Required fields are marked *